Women's Day 2024: നായികമാരുടെ മികച്ച പ്രകടനം, വനിതാദിനത്തിൽ കണ്ടിരിക്കേണ്ട 10 സിനിമകൾ
മാർച്ച് 8 അന്താരാഷ്ട്രാ വനിതാ ദിനമാണ്. സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കാനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം.
സ്ത്രീത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുന്ന ചില സിനിമകളാണ് ഇനി പറയുന്നത്.
ബാബ്ലി ബൗൺസർ ( 2023): കോമഡി ഡ്രാമ ചിത്രമാണ്. എതിർപ്പുകൾ മറികടന്ന് ഡൽഹിയിൽ ബൗൺസറായി മാറുന്ന ബാബ്ലി എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. തമന്ന ഭാട്ടിയ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സ്ത്രീ ശാക്തീകരണത്തിനെക്കുറിച്ചും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ഒരാളുടെ സ്വപ്നത്തെ പിന്തുടരുന്നതുമാണ് പറയുന്നത്.

സുഖീ ( 2023) : ശിൽപ ഷെട്ടിയാണ് കേന്ദ്ര കഥാപാത്രം, വീട്ടമ്മമാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പറയുന്നു. സ്ത്രീകൾ ചെയ്യുന്ന എവിടെയും കാണാതെ പോകുന്ന അധ്വാനത്തെയും ത്യാഗങ്ങളെയും കുറിച്ച് പറയുന്നു.
ദി വുമൺ കിംഗ് (2022): ഈ ചരിത്രപരമായ ഇതിഹാസം 18-ാം നൂറ്റാണ്ടിൽ ദഹോമി രാജ്യം സംരക്ഷിച്ച മുഴുവൻ സ്ത്രീ പോരാളി വിഭാഗമായ അഗോജിയെക്കുറിച്ചാണ് പറയുന്നത്. വയോള ഡേവിസ് ഗ്രൂപ്പിൻ്റെ ലീഡർ എന്ന നിലയിൽ ശക്തമായ പ്രകടനം കാഴ്ച വെയ്ക്കുന്നു, സ്ത്രീകളുടെ ശക്തിയും ധൈര്യവും പ്രതിരോധശേഷിയും ഇതിൽ വ്യക്തമാക്കുന്നു.
ലിറ്റിൽ വിമൻ (2019): ലൂയിസ മേ അൽകോട്ടിന്റെ നോവലിനെ അടിസ്ഥാനമാത്തി അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്തെ മാർച്ചിലെ സഹോദരിമാരുടെ ജീവിതത്തെ പിന്തുടരുന്നതാണ് കഥ. സഹോദര ബന്ധം, സ്ത്രീകളുടെ പോരാട്ടം. വെല്ലുവിളിഞ്ഞ ലോകത്തെ അതിജീവനം എന്നിവയൊക്കെ സിനിമയിൽ പറയുന്നു.
ഹിഡൻ ഫിഗേഴസ് ( 2016): നാസയുടെ ആദ്യ കാല ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച മൂന്ന് ആഫ്രിക്കൻ അമേരിക്കൻ വനിതകളായ കാതറിൻ ജോൺസൺ, ഡെറോത്തി വോൺ, മേരി ജാക്സൺ എന്നിവരുടെ സംഭവാനകളാണ് ഈ ചിത്രത്തിലെ കഥ. പുരുഷ മേധാവിത്വം നിറഞ്ഞ മേഖലയിൽ വംശീയവും ലിംഗപരവുമായ തടസ്സങ്ങൾക്കെതിരായ പോരാട്ടം സിനിമ എടുത്തുകാണിക്കുന്നു.
ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം ( 2002): ലിംഗപരമായ സ്റ്റീരിയോ ടൈപ്പുകളെ ഈ സിനിമ കൈകാര്യം ചെയ്യുന്നു. ലണ്ടനിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ പഞ്ചാബി സിഖുകാരുടെ മകളായ ജെസ്മിന്ദർ (ജെസ്) എന്ന പെൺകുട്ടിക്ക് ഫുട്ബോളിനോടുള്ള താപര്യത്തിന്റെയും അവളുടെ ഉറ്റസുഹൃത്തായ ടോണിയുടെ സ്വവർഗാനുരാഗവും ഒക്കെ വിഷയമാകുന്നു.
മോന (2016): ഈ ഡിസ്നി ആനിമേറ്റഡ് സിനിമ മോന എന്ന ധീരയായ പോളിനേഷ്യൻ രാജകുമാരിയുടെ കഥയാണ് പയുന്നത്. അവൾ തന്റെ ജനങ്ങളെ രക്ഷിക്കാൻ നടത്തുന്ന പോരാട്ടം, ധൈര്യം, ദൃഢനിശ്ചയം എന്നിവ പറയുന്നു.
എറിൻ ബ്രോക്കോവിച്ച് (2000): ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് ഈ കഥ. സ്ഥിരോത്സാഹത്തിൻ്റെയും സഹിഷ്ണുതയുടെയും ശക്തി കാണിക്കുന്നു. പരിസ്ഥിതിക്കും നീതിക്കും സമൂഹത്തിന്റെ ക്ഷേമത്തിനും വേണ്ടി പോരാടാൻ ശക്തമായ ഒരു കോർപ്പറേഷനെ ഏറ്റെടുക്കുന്ന ഒരു സിംഗിൾ മദറന്റെ കഥയാണ്. എറിൻ ബ്രോക്കോവിച്ചിനെ ജൂലിയ റോബർട്ട്സ് അവതരിപ്പിക്കുന്നു.
തെൽമ ആന്റ് ലൂയിസ് ( 1991): ഈ ക്ലാസിക് റോഡ് മൂവി രണ്ട് സുഹൃത്തുകളെക്കുറിച്ചാണ് പറയുന്നത്. അവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായി മാറുന്ന കഥ സ്ത്രികൾ നേരിടുgന്ന സമ്മർദ്ദം, സത്രീ സൗഹൃദങ്ങളുടെ പ്രാധാന്യം എന്നിവ പറയുന്നുയ പുറത്തിറങ്ങിയപ്പോൾ വിവാദമായിരുന്നു.












Click it and Unblock the Notifications