മായാവിയുടെ പിതാവ് അന്തരിച്ചു
കുട്ടികളുടെ പ്രിയകഥാപാത്രം മായാവിയുടെ സ്രഷ്ടാവ് എന്‍എം മോഹന്‍(63) അന്തരിച്ചു. കുട്ടികളുടെ മാസികയായിരുന്ന പൂമ്പാറ്റയുടെ മുന്‍ പത്രാധിപരയും ബാലരമ മുന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജുമായിരുന്നു. കോട്ടയം നട്ടാശേരി ചെരുനാരകം റോഡിലെ പാലാ മുണ്ടയ്ക്കല്‍ കുടുംബാംഗമാണ്.
പാലാ സെന്റ് തോമസ് കോളജിലും ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ചിത്രകാര്ത്തികയെന്ന പ്രസിദ്ധീകരണത്തിലൂടെ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. പൂമ്പാറ്റയിലെത്തിയതോടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ബാലരമ ഡൈജസ്റ്റ്, അമര്‍ ചിത്രകഥ, മാജിക് പോട്ട്, ടെല്‍ മി വൈ, കളിക്കുടുക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും ചുക്കാന്‍ പിടിച്ചിരുന്നു.

പ്രമുഖ വ്യവസായിയും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവുമായിരുന്ന പരേതനായ പാലാ അരുണാപുരം മുണ്ടയ്ക്കല്‍ എന്‍ജി ഭാസ്കരന് നായരാണ് പിതാവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് ഭാസ്കരന് നായര്‍ അന്തരിച്ചത്.
ഭാര്യ ലത: മക്കള്‍: ബാലു മോഹന്‍ (ജേണലിസ്റ്റ്, ഇക്കണോമിക് ടൈംസ്, ബാംഗ്ലൂര്‍), ഗോപു മോഹന്‍ (ജേണലിസ്റ്റ്, ഇന്ത്യന്‍ എക്സ്പ്രസ്, ചെന്നൈ). മരുമക്കള്‍: ജപനീത് (ഡിസൈനര്‍), ആനി (ജേണലിസ്റ്റ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ചെന്നൈ). സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിനു വസതിയില്‍ നടക്കും.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications