ഇഷ്ഫാദ് നദീം പുതിയ പാക് സൈനിക മേധാവിയാകും; ഇന്ത്യയ്ക്ക് ഭീഷണിയാകുമോ?
പുതിയ ആര്‍മി തലവനെ തീരുമാനിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിയിലാണ്.
ദില്ലി: മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷത്തിന്റെ വക്കില്‍ നില്‍ക്കവെ പാക്കിസ്ഥാനിലെ സൈനിക ആസ്ഥാനത്ത് അഴിച്ചുപണി. ജനറല്‍ റഷീദ് ഷരീഫ് സ്ഥാനമൊഴിയുന്നിടത്തേക്ക് ആര്‍മി തലവനായി ലെഫ്. ജനറല്‍ ഇഷ്ഫാദ് നദീം അഹമ്മദിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ക്കെതിരായ മിന്നലാക്രമണത്തിന് പേരുകേട്ട ഉദ്യോഗസ്ഥനാണ് ഇഫ്ഫാദ്.
നവംബര്‍ 29നാണ് റഷീദ് ഷരീഫ് സ്ഥാനമൊഴിയുന്നത്. ഇതിനു മുന്‍പ് തന്നെ പുതിയ തലവനെ കണ്ടെത്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയിരുന്നു. മറ്റു മൂന്നുപേര്‍കൂടി സീനിയര്‍ പോസ്റ്റിലേക്ക് പറയപ്പെടുന്നെങ്കിലും ഷെരീഫിന് കൂടുതല്‍ താത്പര്യം ഇഷ്ഫാദിലാണെന്ന് ഒരു പാക് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ആര്‍മി തലവനെ തീരുമാനിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിയിലാണ്. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനമാണ് നവാസ് ഷെരീഫിനെ കാത്തിരിക്കുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങളും വേണ്ടിവന്നാല്‍ യുദ്ധംതന്നെ നടത്തണമെന്ന പക്ഷക്കാരനാണ്.
ഇയാള്‍ സ്ഥാനമൊഴിയുന്നതിന് മുന്‍പ് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് മറുപടി നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈന്യവും ചില തീവ്രവാദ സംഘടനകളും അടുത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ പാക്കിസ്ഥാനിലെ ആര്‍മി തലവന്മാര് മിക്കപ്പോഴും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാറുണ്ടെന്ന് ആരോപണമുണ്ട്. പാക്കിസ്ഥാന് ആര്‍മി ചീഫിന്റെ നിയമനം ഇന്ത്യന്‍ സൈനിക വിഭാഗവും സൂഷ്മമായി നിരീക്ഷിക്കുകയാണ്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications