3.5 കോടിയുടെ നിരോധിച്ച നോട്ടുമായി ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര; ബിസിനസുകാരന് പിടിയില്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബിസിനസുകാരനെ പരിശോധിച്ചിക്കുകയായിരുന്നു.
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 3.5 കോടി രൂപയുടെ കറന്‍സി നോട്ടുമായി ബിഹാറില്‍ നിന്നും നാഗാലാന്റിലെത്തിയ ബിസിനസുകാരന് പിടിയിലായി. ബിഹാറിലെ മുംഗര്‍ ജില്ലക്കാരനായ എ സിങ് ആണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കേസ് പിന്നീട് ഇന്‍കം ടാക്സ് വകുപ്പിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ജെറ്റ് വിമാനത്തിലായിരുന്നു ഇയാള്‍ നാഗാലാന്റിലെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബിസിനസുകാരനെ പരിശോധിച്ചിക്കുകയായിരുന്നു. 5.5 കോടി രൂപയുടെ കറന്സിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് നടത്തിയ പരിശോധനയിലാണ് 3.5 കോടിരൂപ കണ്ടെടുത്തത്.

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നിരോധിച്ചശേഷം വിമാനത്താവളങ്ങളില്‍ സിഐഎസ്എഫ് കടുത്ത പരിശോധനയാണ് നടത്തിവരുന്നത്. നിരോധിച്ച നോട്ടുകള്‍ വിമാനത്താവളങ്ങള്‍ വഴി കടത്തി വ്യാപകമായ തോതില്‍ വെളുപ്പിച്ചെടുക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍, ഇതുവരെയായി കാര്യമായ നോട്ടുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
More From
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications