അടവ് നടപ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നോട്ടുമാറ്റം ഡിസംബര്‍ 31 വരെ മാത്രം

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു മാസം കൂടി അവശേഷിക്കെയാണ് നീക്കം

  • Published:
  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് നിരോധിച്ച പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയം വര്‍ധിപ്പിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു മാസം കൂടി അവശേഷിക്കെയാണ് നീക്കം. ആര്‍ബിഐയിലും ബാങ്കുകളിലും ആവശ്യത്തിന് പണമുണ്ടെന്നും, ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ 50 ദിവസം മതിയെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിവരം.


നവംബര്‍ എട്ടിനായിരുന്നു 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം പുറത്തുവരുന്നത്. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെയുള്ള പോരാമെന്ന നിലയിലാരുന്നു നോട്ട് നിരോധനം നിലവില്‍ വരുന്നത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ജനങ്ങളുടെ കൈവശമുള്ള പഴയനോട്ടുകള്‍ നോട്ടുകള്‍ മാറ്റി പുതിയവ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 ആയിരിക്കുമെന്ന് പ്രധാനമന്ത്രി നവംബര്‍ എട്ടിലെ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

രണ്ടരലക്ഷത്തിലധികം വരുന്ന നിക്ഷേപങ്ങള്‍ റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പുറമേ 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം 12.50 ലക്ഷം രൂപയിലധികമുള്ള അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.

നോട്ട് മാറ്റം നിര്‍ത്തലാക്കി

ബാങ്കുകള്‍ വഴി പഴയനോട്ടുകള്‍ നല്‍കി പുതിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ തന്നെ നിര്‍ത്തലാക്കിയിരുന്നു. നിലവിലുള്ളത് പഴയനോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യമാണ്.

ആദായനികുതി ഭേദഗതി ബില്‍

കണക്കില്‍പ്പെടാത്തതും പഴയതുമായ നോട്ടുകള്‍ വെളിപ്പെടുത്താന്‍ അവസരമൊരുക്കുന്നതിനുള്ള ആദായനികുതി ഭേദഗതി ബില്ലിന് ലോക് സഭ അംഗീകാരം നല്‍കിയതോടെ ബില്ല് ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.

കള്ളപ്പണമെങ്കില്‍ കുടുങ്ങും

നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് സമ്പാദ്യം വെളിപ്പെടുത്തി 50 ശതമാനം നികുതി നല്‍കി പണം സ്വന്തമാക്കാം. എന്നാല്‍ ആദായ നികുതിവകുപ്പിന്റെ അന്വേഷണത്തില്‍ പിടിക്കപ്പെട്ടാല്‍ നിക്ഷേപിച്ച തുകയുടെ 75 മുതല്‍ 85 ശതമാനം വരെയാണ് നികുതിയിനത്തില്‍ നല്‍കേണ്ടത്.

കള്ളപ്പണമെങ്കില്‍ കുടുങ്ങും

നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് സമ്പാദ്യം വെളിപ്പെടുത്തി 50 ശതമാനം നികുതി നല്‍കി പണം സ്വന്തമാക്കാം. എന്നാല്‍ ആദായ നികുതിവകുപ്പിന്റെ അന്വേഷണത്തില്‍ പിടിക്കപ്പെട്ടാല്‍ നിക്ഷേപിച്ച തുകയുടെ 75 മുതല്‍ 85 ശതമാനം വരെയാണ് നികുതിയിനത്തില്‍ നല്‍കേണ്ടത്.

 

 

English summary
The government is not planning to grant any extension to the December 30 deadline for depositing invalid notes.
Please Wait while comments are loading...