കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങി

രജനി സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമോ എന്ന സംശയത്തിന് കഴിഞ്ഞ ദിവസം തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു ഇക്കാര്യം ശരിവച്ചു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നു കുത്തൊഴുക്കുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള ഊര്‍ജസ്വലരായ നേതാക്കളെ ആകര്‍ഷിക്കാന്‍ രജനി പണി തുടങ്ങിയെന്നാണ് വാര്‍ത്ത.

അടുത്തിടെ സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു പലരും തമിഴ് രാഷ്ട്രീയത്തിലെത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും കാര്യമായ വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഈ വീഴ്ച തനിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് മറ്റു പാര്‍ട്ടിയിലെ ജനപ്രിയരായ നേതാക്കളെ ആകര്‍ഷിക്കാന്‍ രജനി ശ്രമിക്കുന്നത്.

പുതിയ പാര്‍ട്ടി ജൂലൈയില്‍

പുതിയ പാര്‍ട്ടി ജൂലൈയില്‍

രജനി സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമോ എന്ന സംശയത്തിന് കഴിഞ്ഞ ദിവസം തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു ഇക്കാര്യം ശരിവച്ചു. രജനിയുടെ പുതിയ പാര്‍ട്ടി ജൂലൈയില്‍ പ്രഖ്യാപിക്കുമെന്നാണ് റാവു പറഞ്ഞത്.

നേതാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതി

നേതാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതി

പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് മറ്റു പാര്‍ട്ടി നേതാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് രജനി. അതു സംബന്ധിച്ച് പ്രത്യേകമായ പഠനം നടത്താന്‍ അദ്ദേഹം ബെംഗളൂരുവിലെ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അണ്ണാഡിഎംകെയിലെ ഭിന്നത

അണ്ണാഡിഎംകെയിലെ ഭിന്നത

ഭിന്നിച്ചു നില്‍ക്കുന്ന അണ്ണാഡിഎംകെയിലെ നേതാക്കളെയാണ് രജനി കാര്യമായും നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ പല പ്രമുഖരും ഇപ്പോഴത്തെ അവസ്ഥയില്‍ മനംമടുപ്പുണ്ട്. ഈ അവസരം മുതലെടുക്കാനാവും രജനിയുടെ നീക്കം. ജയലളിതയുടെ മരണശേഷം ശശികല അധികാരം പിടിക്കാന്‍ നോക്കിയതും തുടര്‍ന്നുള്ള സംഭവങ്ങളും അണ്ണാ ഡിഎംകെയെ രണ്ടു ചേരിയിലെത്തിച്ചിരുന്നു.

പഠനം നടത്തുന്നു

സംസ്ഥാനത്തെ വോട്ടിങ് സവിശേഷതകള്‍, ജനങ്ങളെ ആകര്‍ഷിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍, പുതിയ പ്രവര്‍ത്തനത്തിന് സ്വീകരിക്കേണ്ട പദ്ധതി എന്നിവ സംബന്ധിച്ചാണ് ബെംഗളൂരുവിലെ ഏജന്‍സി പഠിക്കുന്നത്. ഇവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും രജനിയുടെ നീക്കം.

പനീര്‍ശെല്‍വം പക്ഷം മാറുമോ?

പനീര്‍ശെല്‍വം പക്ഷം മാറുമോ?

അണ്ണാഡിഎംകെയുടെ ഇപ്പോഴത്തെ അവസ്ഥയിലും ഭിന്നിപ്പിലും മടുപ്പുള്ള പ്രമുഖ നേതാവാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍. അദ്ദേഹത്തെ സ്വന്തം പാളയത്തിലെത്തിക്കാനാണ് രജനിയുടെ ശ്രമം. കൂടാതെ പനീര്‍ശെല്‍വം പക്ഷത്തുനിന്നു കൂടുതല്‍ പേര്‍ രജനിക്കൊപ്പം പോകുമെന്നും സംസാരമുണ്ട്.

പരസ്യമായി പ്രതികരിക്കാതെ നേതാക്കള്‍

എന്നാല്‍, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പലരും പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് തമിഴ് പത്രങ്ങളോട് പ്രതികരിച്ചത്. ഇപ്പോള്‍ അണ്ണാ ഡിഎംകെയെ ശക്തിപ്പെടുത്തുകയും തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയുമാണ് തങ്ങളെന്ന് അവര്‍ പറഞ്ഞു.

സിനിമയും രാഷ്ട്രീയവും

രജനികാന്തിനൊപ്പം പനീര്‍ശെല്‍വം പക്ഷം ചേര്‍ന്നാല്‍ പുതിയ പാര്‍ട്ടിക്ക് മികച്ച ജനപിന്തുണ ലഭിച്ചേക്കും. തമിഴ് രാഷ്ട്രീയത്തില്‍ സിനിമാ മേഖലയ്ക്ക് നല്ല സ്വാധീനമാണ്. അതു മുതലെടുത്താണ് രജനിയുടെ വരവ്. എന്നാല്‍ അടുത്തിടെ രാഷ്ട്രീയത്തിലിറങ്ങിയ ശരത്കുമാര്‍, വിജയകാന്ത് എന്നിവര്‍ക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിട്ടില്ല.

രജനീകാന്ത് ബിജെപിയില്‍ ചേരില്ല

അതേസമയം, രജനീകാന്ത് ബിജെപിയില്‍ ചേരില്ലെന്നു രജനിയുടെ സഹോദരന്‍ സത്യനാരായണ റാവു അറിയിച്ചു. അഴിമതിക്കെതിരേ പോരാടാന്‍ അടുത്ത ജൂലൈയില്‍ പുതിയ പാര്‍ട്ടി നടന്‍ പ്രഖ്യാപിക്കുമെന്നും റാവു പറഞ്ഞു. രജനികാന്തിനെ ചാക്കിലാക്കി തമിഴ്നാട്ടില്‍ വേരോട്ടം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സഹോദരന്റെ വെളിപ്പെടുത്തല്‍.

ബിജെപിയുടെ നീക്കം

രജനീകാന്ത് സ്വന്തമായ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും റാവു പറഞ്ഞു. രജനിയെയും അണ്ണാഡിഎംകെ വിമത നേതാവ് പനീര്‍ശെല്‍വത്തേയോ ഒപ്പംചേര്‍ത്ത് തമിഴ്നാട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമം നടത്തി വരികെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ രജനീകാന്ത് ബിജെപിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ തമിഴിസായ് സുന്ദര്‍രാജന്‍ പറഞ്ഞു. രജനിയുടെ രാഷ്ട്രീയം അഴിമതിക്കെതിരേയാണ്. അത് ഏറ്റവും യോജിക്കുക ബിജെപിയുമായാണെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

എല്ലാവരെയും പിന്തുണച്ചു

നേരത്തെ പല പാര്‍ട്ടികളെയും പലപ്പോഴും പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് രജനീകാന്ത്. ഡിഎംകെയെയയും അണ്ണാഡിഎംകെയും ബിജെപിയെയും അദ്ദേഹം പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെയാണ് നടന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. രജനീകാന്തിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നന്നായി ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരുന്നു. രജനി ഉടനെ ദില്ലലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പരോക്ഷ സൂചന നല്‍കി

കഴിഞ്ഞാഴ്ച ആരാധകരെ അഭിസംബോധന ചെയ്ത രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പരോക്ഷ സൂചന നല്‍കിയിരുന്നു. ധര്‍മയുദ്ധത്തിന് ഒരുങ്ങിക്കോളൂവെന്നും താന്‍ വിളിക്കുമെന്നുമായിരുന്നു രജനി അരാധാകരോട് പറഞ്ഞത്. രജനിയുടെ വാക്കുകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

കമല്‍ഹാസന്റെ ഉപദേശം

അതേസമയം, സ്റ്റൈല്‍ മന്നന്‍ രജിനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഗുണകരമല്ല എന്ന ഉപദേശമാണ് ഉലകനായകന്‍ കമല്‍ഹാസന്‍ നല്‍കിയത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രജനിക്ക് തമിഴ് രാഷ്ട്രീയത്തില്‍ പച്ച കാണാനാവില്ലെന്ന് സൂചിപ്പിച്ച കമല്‍ പക്ഷേ, തമിഴ്‌നാട്ടില്‍ ജനിച്ചവര്‍ മാത്രമേ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ആകാന്‍ പാടുള്ളൂവെന്ന വാദം തള്ളി. ഇത്തരം വാദങ്ങളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Rajinikanth will announce new political party in July last, Leaders from other party likely join with Rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X