കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ തുടച്ചുനീക്കി ഇറാഖ് സേന; ഭീകര പ്രസ്ഥാനം അസ്തമിച്ചു, അവസാന നീക്കം ഇങ്ങനെ

ആക്രമണം നടത്തുന്നതിന് മുന്നോടിയായി ഇറാഖി വ്യോമസേന പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തു. സിവിലിയന്‍മാര്‍ എല്ലാവരും ഒഴിഞ്ഞു പോകണമെന്നായിരുന്നു നിര്‍ദേശം.

  • By Ashif
Google Oneindia Malayalam News

ബാഗ്ദാദ്: ലോകം ഞെട്ടലോടെ കേട്ട ഐസിസ് എന്ന ഭീകര സംഘടനയുടെ അസ്തമയമായി. ഇറാഖില്‍ അവര്‍ക്ക് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഇന്ന് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അവസാന തുരുത്തായി അവര്‍ കൈയടക്കി വച്ച പ്രദേശത്തു നിന്നു ഭീകരരെ പുറത്തുചാടിക്കാന്‍ സൈന്യം ശ്രമം തുടങ്ങി.

ഇറാഖിലെ മൊസൂളാണ് ഐസിസ് ഒടുവില്‍ പിടിച്ചുവച്ച പ്രദേശം. ഇവിടെ ഏറെ മാസങ്ങളായി സൈന്യം ശക്തമായ ആക്രമണം നടത്തുന്നുണ്ടായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു ഇറാഖ് സൈന്യത്തിന്റെ നീക്കം.

ശക്തമായ ആക്രമണം

ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഐസിസ് ഒതുങ്ങിയിരിക്കുകയാണ്. ഇവിടെ ശക്തമായ ആക്രമണത്തിന് ശനിയാഴ്ച തുടക്കമിട്ടതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.

ലഘുലേഖകള്‍ വിതരണം ചെയ്തു

ആക്രമണം നടത്തുന്നതിന് മുന്നോടിയായി ഇറാഖി വ്യോമസേന പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തു. സിവിലിയന്‍മാര്‍ എല്ലാവരും ഒഴിഞ്ഞു പോകണമെന്നായിരുന്നു നിര്‍ദേശം. ഇവിടെ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും നേരത്തെ ഒഴിഞ്ഞു പോയിട്ടുണ്ട്.

സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നു

ഒറ്റപ്പെട്ട കുടുംബങ്ങള്‍ പ്രദേശത്ത് താമസിക്കുന്നുണ്ട്. സൈന്യം നടത്തുന്ന ആക്രമണത്തില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.

മൂന്ന് ജില്ലകള്‍

മൊസൂളിന്റെ പഴയ നഗരത്തിലും ചേര്‍ന്നുകിടക്കുന്ന മൂന്ന് ജില്ലകളിലുമാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. ഈ പ്രദേശം കൂടി മാത്രമേ ഇറാഖില്‍ ഐസിസിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മേഖലയില്‍ നിന്നെല്ലാം അവര്‍ പിന്‍മാറിയിരുന്നു.

ടൈഗ്രീസ് നദിയുടെ തീരം

ടൈഗ്രീസ് നദിയുടെ തീരപ്രദേശങ്ങളിലേക്ക് ഐസിസ് പ്രവര്‍ത്തകര്‍ പിന്‍വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സിറിയയിലേക്ക് കടക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സിറിയയില്‍ ഇപ്പോഴും ഐസിസിന് സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്.

2011ല്‍ തുടങ്ങിയ ആക്രമണം

2011ല്‍ സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരേ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിലാണ് ഐസിസ് ശക്തി പ്രാപിച്ചത്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സൈനികരായിരുന്ന ഒരു കൂട്ടം പേര്‍ ചേര്‍ന്നാണ് ഐസിസ് രൂപീകരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അബൂബക്കര്‍ അല്‍ ബഗ്ദാദി

ഐസിസ് തലവനും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നും ഇല്ലെന്നും വാര്‍ത്തകളുണ്ട്. സൈനിക ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്‍വാങ്ങിയെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഇതുവരെ ലഭ്യമല്ല.

സിറിയയിലെ റഖ

സിറിയയില്‍ റഖ എന്ന പ്രദേശത്താണ് ഐസിസിന് സ്വാധീനം. ഇവിടെ ആസ്ഥാനമാക്കിയാണ് ഐസിസ് പ്രവര്‍ത്തിച്ചിരുന്നത്. ഇറാഖിലെ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്നത് റഖയില്‍ നിന്നാണ്. സിറിയയില്‍ വിദേശ സൈന്യവും സര്‍ക്കാര്‍ സൈന്യവും ഐസിസിനെതിരേ ആക്രമണം നടത്തുന്നുണ്ട്.

English summary
Iraqi armed forces launched an operation on Saturday to capture the last Islamic State-held enclave in Mosul, according to a military statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X