ജയരാജനെക്കൊണ്ട് ഇത്രയൊക്കെ പറയിപ്പിച്ചതെന്ത്? ശരിക്കും പ്രചരിക്കുന്നത് കെട്ടുകഥകളാണോ?
സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വിട്ടു നിന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് ജയരാജന്റെ മറുപടി. തനിക്കും പാര്‍ട്ടിക്കുമെതിരെ നടക്കുന്നത് ദുഷ്പ്രചരണമെന്ന് ജയരാജന്.
തിരുവനന്തപുരം : സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വിട്ടു നിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്.
തനിക്കും പാര്‍ട്ടിക്കുമെതിരെ നടക്കുന്നത് ദുഷ്പ്രചരണങ്ങള്‍ മാത്രമാണെന്ന് ജയരാജന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. താന്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം താന്‍ കൂടി അംഗമായ പാര്‍ട്ടി സെക്രട്ടറിയേറ്റ് എടുത്ത തീരുമാനമായിരുന്നുവെന്ന് ജയരാജന് പറയുന്നു.

താന്‍ രാജിവച്ചതു മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയാണെന്നും ജയരാജന്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ചു കൊണ്ടാണ് ചില മാധ്യമങ്ങള്‍ തനിക്കും പാര്‍ട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചുവിടുന്നതെന്നും ജയരാജന് ആരോപിക്കുന്നു.
സിപിഎം നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എല്‍ഡിഎഫ് ഗവണ്മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനുമാണ് ഇത്തരം പ്രചരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മന്ത്രിസഭയില്‍ പുതുതായി അംഗമായ എംഎം മണിക്കും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വന്ന എസി മൊയ്തീനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് ജയരാജന് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
എംഎം മണിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ച സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന് പങ്കെടുത്തിരുന്നില്ല. മാത്രമല്ല എംഎം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ജയരാജന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഇതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇതാദ്യമായിട്ടാണ് ജയരാജന് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
വ്യവസായ വകുപ്പിലെ ബ ന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 14ന് ജയരാജന് മന്ത്രി പദം രാജിവച്ചത്. ഇതിനെ തുടര്‍ന്നാണ് എംഎം മണി മന്ത്രിസഭയിലേക്ക് എത്തിയത്. വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് എംഎം മണിക്ക് നല്‍കിയിരിക്കുന്നത്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications