ബെഹ്റയെ 'പുകച്ചു' പുറത്തുചാടിക്കാന്‍ സെന്‍കുമാര്‍!! ആ പെയിന്റ് ബെഹ്റയെ കുടുക്കും ?
പെയിന്റടി വിവാദത്തില്‍ സെന്‍കുമാര്‍ തുടര്‍നടപടിക്ക് നിര്‍ദേശം നല്കി
തിരുവനന്തപുരം: സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ടിപി സെന്‍കുമാര്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. മുന്‍ ഡിജിപിയും ഇപ്പോള്‍ വിജിലന്‍സ് മേധാവിയുമായ ലോക്നാഥ് ബെഹ്റയെ കുടുക്കാനുള്ള കരുക്കള്‍ സെന്‍കുമാര്‍ നീക്കിക്കഴിഞ്ഞെന്നാണ് പുതിയ നടപടികള്‍ തെളിയിക്കുന്നത്.

ഒരു കമ്പനിയുടെ പെയിന്റ് ഉപയോഗിച്ച് പോലീസ് സ്റ്റേഷനുകള്‍ക്കു നിറം നല്‍കണമെന്ന് ഡിജിപിയായിരുന്നപ്പോള്‍ ബെഹ്റ ഉത്തരവിട്ടിരുന്നു. ബെഹ്റയ്ക്കെതിരായ പരാതിയില്‍ തുടര്‍ നടപടിക്കു സെന്‍കുമാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

നേരത്തേ വിജിലന്‍സ് കോടതി സംഭവത്തെക്കുറിച്ച് ബെഹ്റയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍കുമാര്‍ തുടനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.

ബെഹ്റയുടെ വിശദീകരണം കോടതി തൃപ്തികരമാവുന്നില്ലെങ്കില് അദ്ദേഹത്തിന്റെ സ്ഥിതി കൂടുതല്‍ മോശമാവാനിടയുണ്ട്. വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിന് ഒരുപക്ഷെ മാറി നില്ക്കേണ്ടിവരും.

ഏപ്രില്‍ 24നു ശേഷമാണ് ബെഹ്റയുടെ വിവാദ ഉത്തരവ് വന്നത്. സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതും ഇതേ ദിവസമായിരുന്നു.

സുപ്രീം കോടതി വിധി വന്നതോടെ ബെഹ്റ പോലീസ് മേധാവി അല്ലാതായെന്നും അതിനാല്‍ സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.

സെന്‍കുമാറിന് ഡിജിപി സ്ഥാനം വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ പെയിന്റടി ഉത്തരവ് ധൃതിയാലാക്കിയത് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. ഡിജിപി സ്ഥാനമൊഴിഞ്ഞ ബെഹ്റയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ടോയെന്ന് വിജിലന്‍സ് കോടതി ചോദിക്കുകയും ചെയ്തിരുന്നു.

പെയിന്റടി ഉത്തരവില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. മുന്‍ പോലീസ് മേധാവിയുടെ നടപടി ചട്ടപ്രകാരമല്ലെന്നു നിലവിലെ പോലീസ് മേധാവി കണ്ടെത്തിയാല്‍ അഴിമതി നിരോധന നിയമപ്രകാരം നടപടിയുണ്ടാവും.

മെയ് 20നുള്ളില്‍ വിശദീകരണം നല്‍കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ബെഹ്റയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വിശദീകരണം നല്കാന് ബെഹ്റ ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications