നിമിഷ ഫാത്തിമ ആയത് വിവാഹം കഴിക്കാനല്ല... മതം മാറ്റിയത് ആര്...?
തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശി നിമിഷയുടെ മതംമാറ്റത്തിന് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തെ സലഫി സെന്ററില്‍ നടന്ന മതപരിവര്‍ത്തനവും നിമിഷ ഫാത്തിമയായതിന് പിന്നിലെ കാരണവും കണ്ടെത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും. നിമിഷ ഐസിസിലെത്തിയെന്നത് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
ഇസ്ലാം മതക്കാരനായ യുവാവിനെ വിവാഹം ചെയ്യ്തെന്ന വാര്‍ത്ത കേട്ടാണ് നിമിഷയുടെ അമ്മ ബിന്ദു മകളുടെ മാറ്റത്തെക്കുറിച്ച് അറിയുന്നത് തന്നെ. മതപരിവര്‍ത്തനം ഇസയെന്ന യുവാവിനെ വിവാഹം കഴിക്കാനാണെന്നാണ് ആ അമ്മ കരുതിയത്. എന്നാല്‍ മതം മാറിയത് വിവാഹം കഴിക്കാന്‍ വേണ്ടി അല്ലെന്നാണ് പോലീസ് പറയുന്നത്. നാല് ദിവസം മാത്രം പരിചയമുള്ള ഒരു യുവാവിനെ എങ്ങിനെ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുമെന്നാണ് പോലീസിന്റെ ചോദ്യം. പിന്നെ എന്തിനാണ് നിമിഷ ഫാത്തിമയായത്...?
Read More:പെറ്റിയടിക്കുന്നത് പോക്കറ്റ് നിറയ്ക്കാന്‍; ഹൈവേ പോലീസിനെ വിജിലന്‍സ് പൊക്കി

മതം മാറ്റം
വിത്യസ്ഥ മതത്തിലുള്ളവര്‍ വിവാഹം കഴിക്കുന്നതില്‍ വലിയ അത്ഭുതമല്ല പക്ഷെ നിമിഷ പെട്ടെ്നനൊരു തീരുമാനത്തില്‍ മതം മാറിയതല്ലന്നാണ് പോലീസ് പറയുന്നത്

പ്രണയത്തിന് വേണ്ടി
നിമിഷ വിവാഹം ചെയ്ത ഇസ എന്ന യുവാവിന് വേണ്ടിയല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ള പ്രണയത്തിന് വേണ്ടിയാണ് മതം മാറിയതത്രേ

കാമുകന്..?
തിരുവനന്തപുരത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് ക്ലാസിലെ സഹപാഠിയായിരുന്ന യുവാവുമായി നിമിഷ അടുപ്പത്തിലായിരുന്നു. ഇയാള്‍ തീവ്ര മത വിശ്വാസിയായിരുന്നു

മനം മാറ്റം
എന്‍ട്രസ് ക്ലാസിലെ സഹപാഠിയുമായുള്ള അടുപ്പത്തിന് ശേഷമാണ് നിമിഷയില്‍ മാറ്റമുണ്ടായത്. ഇയാള്‍ നിമിഷയെ മതം മാറ്റാന്‍ പ്രേരിപ്പിച്ചു

പ്രത്യേക ക്ലാസ്
എന്‍ട്രസ് ക്ലാസിന് ശേഷവും ഈ യുവാവ് നിമിഷയുമായി അടുപ്പം സൂക്ഷിച്ചു. കാസര്‍കോട് പഠിക്കാന്‍ എത്തിയപ്പോഴും ഇയാള്‍ നിമിഷയെ കാണാനെത്തി. പ്രത്യേക ക്ലാസുകളിലൂടെ പതിയെ മനം മാറ്റി

മതം മാറിയത് 2013ല്‍
തിരുവനന്തപുരത്തെ സലഫി സെന്ററില്‍ മതം മാറാന്‍ എത്തിയപ്പോഴും ഈ യുവാവുണ്ടായിരുന്നു. അമ്മയാണെന്ന് പരിചയപ്പെടുത്തിയ ഒരാളുമുണ്ടായിരുന്നുവെന്നാണ് വിവരം

വീട്ടുകാര്‍ അറിഞ്ഞില്ല
മതം മാരിയത് നിമഷ വീട്ടുകാരില്‍ നിന്ന് മറച്ച് വച്ചു. രാത്രിയില്‍ പര്‍ദ്ദ അണിയുകയും മതാചാരങ്ങള്‍ പിന്തുടരുകയും ചെയ്തു.ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് അമ്മ ബിന്ദു പറയുന്നത്.

തീവ്രവിശ്വാസിയായി
നിമിഷ ഫാത്തിമ പതിയെ ഇസ്ലാം തീവ്രവിശ്വാസിായി മാറുകയായരുന്നുവത്രേ. അന്യപുരുഷന്മാരോട് സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. വസ്ത്രധാരണത്തിലും മാറ്റമുണ്ടായി

പ്രണയമുപേക്ഷിച്ചു
നിമിഷയെ മതം മാറ്റിയ കാമുകന് പ്രണയമുപേക്ഷിച്ചു. പിന്നീട് ഇയാള്‍ നിമിഷയെ ബന്ധപെട്ടിട്ടില്ല. ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് പോലീസിന്റെ സംശയം

പുതിയ ബന്ധം
കാസര്‍കോട്ടെ കോളേജില്‍ നിമിഷയെ തേടിയെത്തിയ കൂട്ടുകെട്ടുകളും ആസുത്രിതമായിരുന്നു. അടുത്ത കൂട്ടുകാരി റിഫൈലയും ഡോ ഇജാസുമെല്ലാം തീവ്ര വിശ്വാസികള്‍

പോലീസും സാക്ഷി
നിമിഷ ഫാത്തിമ എത്രത്തോളം മതത്തിന് അടിമപ്പെട്ടു എന്നതിന് പോലീസും സാക്ഷിയാണ്. അമ്മയുടെ പരാതിയില്‍ കാസര്‍കോടേക്ക് നിമിഷയെ കൊണ്ടുവരുമ്പോള്‍ പ്രാര്ത്ഥാനാലയങ്ങളിലിറങ്ങാന് നിര്‍ബന്ധിച്ചു.

ആസൂത്രിത നീക്കം
വിവാഹ വാഗ്ദാനം നല്‍കിയല്ല മതം മാറിയ പെണ്‍കുട്ടികളെ ഐസിസ് ബന്ധമുള്ളവര്‍ വലയിലാക്കിയതെന്നാണ് പോലീസിന്റെ നിരീക്ഷണം. വിശ്വാസം കുത്തിനിറച്ച് മനം മാറ്റിയതിന് ശേഷം പിന്തിരിയാതിരിക്കാനുള്ള അവസാന മാര്‍ഗ്ഗമാണത്രേ വിവാഹം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications