Get Updates
Get notified of breaking news, exclusive insights, and must-see stories!

IND vs NZ: ഇവര്‍ ഇത്ര ചങ്ക്‌സോ? ടീമിനെ കാണാനെത്തി ജിതേഷ്, സഞ്ജു ചെയ്തതിങ്ങനെ! വീഡിയോ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിമായി തഴയപ്പെട്ട നിര്‍ഭാഗ്യവാനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ജിതേഷ് ശര്‍മ. അദ്ദേഹം ഉറപ്പായും ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്.

IND vs NZ: ഗംഭീറും കോലിയും പറഞ്ഞത് ഈ കാര്യം, ഹര്‍ഷിത് അതു കേട്ടില്ല!! ഇന്ത്യ തോറ്റതിങ്ങനെ

പക്ഷെ ശുഭ്മന്‍ ഗില്‍ പുറത്താക്കപ്പെടുകയും ടീം കോമ്പിനേഷനില്‍ മാറ്റമുണ്ടാവുകയും ചെയ്‌തോടെ ജിതേഷിന്റെ ലോകകപ്പ് പ്രതീക്ഷളും അസ്തമിക്കുകയായിരുന്നു. ലോകകപ്പില്‍ മാത്രമല്ല, ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പകരയിലും അദ്ദേഹത്തിനു ടീമില്‍ സ്ഥാനം ലഭിച്ചില്ല.

പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം ലഭിച്ചത്. ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് താന്‍ ഒഴിവാക്കപ്പെട്ട കാര്യം താന്‍ അറിഞ്ഞതെന്നും പിന്നീടൊരു അഭിമുഖത്തില്‍ ജിതേഷ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.


SANJU JITESH

ഈ തരത്തില്‍ വലിയ അവഗണന നേരിട്ടിട്ടും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ ടീമിനെ കാണാനെത്തിയിരിക്കുകയാണ് ജിതേഷ്. നാഗ്പൂരിലെ ടീം ഹോട്ടലില്‍ അദ്ദേഹത്തെ സഞ്ജു സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

3 പേര്‍ ഇനി വേണ്ട!! ഇംഗ്ലണ്ടിനെതിരേ ഈ 5 പേര്‍ വേണം; ഏകദിനത്തില്‍ വേണ്ട മാറ്റങ്ങളിങ്ങനെ

ജിതേഷ് പറഞ്ഞത് സത്യം

ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കളത്തിനു പുറത്ത് പരസ്പരം മല്‍സരിക്കുന്നവരാണെങ്കിലും സഞ്ജു സാംസണും ജിതേഷ് ശര്‍മയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്രത്തോളമുണ്ടെന്നു കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പ്രായം കൊണ്ട് ഇളയതായിട്ടും തനിക്ക് സഞ്ജു മൂത്ത സഹോദരനെ പോലെയാണന്നായിരുന്നു കുറച്ചു മുമ്പ് ജിതേഷിന്റെ വാക്കുകള്‍.

ഇന്ത്യന്‍ ടീം ഹോട്ടലിലെത്തിയ ജിതേഷിനെ സ്വീകരിക്കുന്ന സഞ്ജു. വീഡിയോ കാണാം

ഇതു എത്ര മാത്രം ശരിയാണെന്നു ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ കാണാം. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20 മല്‍സരം കളിക്കാനെത്തിയ ഇന്ത്യന്‍ ടീം താമസിക്കുന്നത് നാഗ്പൂരിലെ റാഡിസണ്‍ ബ്ലൂഹോട്ടലിലാണ്. അവിടേക്കായിരുന്നു ജിതേഷിന്റെ സര്‍പ്രൈസ് സന്ദര്‍ശനം. ടീം ഹോട്ടലിനു മുന്നില്‍ കാര്‍ ഇറങ്ങിയ ജിതേഷിനെ സ്വീകരിക്കാന്‍ സഞ്ജു കാത്തുനില്‍പ്പുണ്ടായിരുന്നു.

നിറഞ്ഞ ചിരിയോടെ േജിതേഷിനെ കെട്ടിപ്പിടിച്ചായിരുന്നു സഞ്ജുവിന്റെ സ്വീകരണം. അതിനു ശേഷം കൈയില്‍ പിടിച്ച് ബാല്യകാല സുഹൃത്തുക്കളെ പോലെ ഇരുവരും ടീം ഹോട്ടലിനകത്തേക്കു കയറുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യയുടെ അവസാനത്തെ ടി20 പരമ്പര വരെ ടീമിലുണ്ടായിരുന്ന താരമാണ് ജിതേഷ്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.


SANJU JITESH

photocredit/X

ഇവയില്‍ കൂടുതല്‍ മല്‍സരങ്ങളിലും വിക്കറ്റ് കാത്തതും അദ്ദേഹമാണ്. സഞ്ജുവാകട്ടെ മിക്ക കളിയിലും ബെഞ്ചിലിരിക്കുകയും ചെയ്തു. സൗത്താഫ്രിക്കയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യിലാണ് ഓപ്പണറായി സഞ്ജുവിനെ ഇലവനിലേക്കു തിരികെ കൊണ്ടു വന്നത്. വളരെ അഗ്രസീവായ ഇന്നിങ്‌സുമായി അദ്ദേഹം മിന്നിക്കുകയും ചെയ്തു.

IND vs NZ: സൂപ്പര്‍ താരം ഔട്ട്!! സ്റ്റാര്‍ സ്പിന്നറുമില്ല, ആദ്യ ടി20യില്‍ ആരാക്കെ? സാധ്യതാ 11

അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഓപ്പണറായി ടി20യില്‍ ഒരു ഫിഫ്റ്റി പോലും നേടാവാതെ വലഞ്ഞ ശുഭ്മന്‍ ഗില്ലിനെ ടീമില്‍ നിന്നൊഴിവാക്കുകയെന്ന ബോള്‍ഡായ തീരുമാനം സെലക്ഷന്‍ കമ്മിറ്റി സ്വീകരിച്ചത്. ന്യൂസിലാന്‍ഡുമായുള്ള പരമ്പര, ടി20 ലോകകപ്പ് എന്നിവയില്‍ സഞ്ജുവിനു ഓപ്പണിങ് റോളും നല്‍കി.

വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിന്റെ ബാക്കപ്പായി പരിഗണിക്കാവുന്നയാളായിരുന്നു ജിതേഷ്. പക്ഷെ സഞ്ജുവിനു പരിക്കേറ്റാല്‍ പകരം ഓപ്പണില്‍ പരീക്ഷിക്കാന്‍ കഴിയില്ല. ഈ കാരണത്താാലാണ് കീപ്പിങിനൊപ്പം ഓപ്പണിങ് കൂടി വഴങ്ങുന്ന ഇഷാന്‍ കിഷനെ ബാക്കപ്പായി ടീമിലെടുത്തത്. ജിതേഷ് തഴയപ്പെടുകയും ചെയ്തു.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+