• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാങ്കിംഗ് ഇതര മേഖലക്കും പ്ലാന്റേഷനും പച്ചക്കൊടി: ലോക്ക്ഡൌണിലെ പുതിയ ഇളവുകൾ, ഇ- കൊമേഴ്സ് സേവനം ഉടൻ..

ദില്ലി: രാജ്യവ്യാപക ലോക്ക്ഡൌണിൽ കൂടുതൽ ഇളവുകൾ കൂട്ടിച്ചേർത്ത് കേന്ദ്രസർക്കാർ. കൊറോണ വൈറസ് കൂടുതലായി റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ബാധകമാകുക. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് 19 ദിവസത്തേക്ക് കൂടി ലോക്ക്ഡൌൺ നീട്ടിയതോടെ ബുധനാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലോക്ക്ഡൌൺ കാലയളവിലുള്ള ഇളവുകളും പാലിക്കേണ്ട നിർദ്ദേശങ്ങളും സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. കാർഷികമേഖല, ഹോർട്ടികൾച്ചർ മേഖല, എന്നിവയ്ക്ക് പുറമേ പ്ലാന്റേഷനുകൾക്കും കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക രംഗത്ത് ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്ക് സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് സർക്കാരിന്റേത്.

കൊവിഡ് ലക്ഷണങ്ങളില്ലാത്തവിൽ നിന്നുള്ള രോഗവ്യാപനം ഉയരുന്നു: മുന്നറിയിപ്പ് ഇങ്ങനെ..

 അവശ്യ സേവനങ്ങൾ

അവശ്യ സേവനങ്ങൾ

ബാങ്കിംഗ് ഇതര ധനകാര്യ കോർപ്പറേഷനുകൾ, മൈക്രോ ഫിനാൻസിംഗ് സ്ഥാപനങ്ങൾ എന്നിവ അവശ്യ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സർവീസ് പുനരാരംഭിക്കും. ഗ്രാമീണ മേഖലയിലെ ജലവിതരണം, ശുചീകരണം, വൈദ്യുതി- ടെലികോം വയറുകളും ഒപ്ടിക്കൽ ഫൈബറലും ഇടുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ലോക്ക്ഡൌണിനിടെ അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുഖത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കാർഷിക മേഖലയ്ക്ക് പുറമേ ഹോർട്ടികൾച്ചറൽ രംഗത്തും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇ- കൊമേഴ്സ് സേവനങ്ങൾക്ക് പച്ചക്കൊടി

ഇ- കൊമേഴ്സ് സേവനങ്ങൾക്ക് പച്ചക്കൊടി

മൊബൈൽ ഫോണുകൾ, ടിവി, ഫ്രിഡ്ജ്, ലാപ്ടോപ്പ്, വസ്ത്രങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്റ്റേഷനറി വസ്തുക്കൾ എന്നിവ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ്പ്ഡീൽ എന്നിവ ഉൾപ്പെടെയുള്ള ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വഴി വിൽപ്പന നടത്താമെന്ന് കഴിഞ്ഞ ദിവസം രാത്രി കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. പലചരക്ക് വസ്തുക്കളും മരുന്നുകളും ഇപ്രകാരം വീടുകളിലെത്തിക്കാമെന്നും സർക്കാർ കൂട്ടിച്ചേർത്തു. എന്നാൽ ഇ- കൊമേഴ്സ് വെബ്സൈറ്റുകളുടെ ഡെലിവറി വാനുകൾക്ക് നിരത്തിലിറങ്ങുന്നതിന് അധികൃതരിൽ നിന്നുള്ള അനുമതി അനിവാര്യമാണ്.

 ലോക്ക് ഡൌൺ രണ്ടാം ഘട്ടം

ലോക്ക് ഡൌൺ രണ്ടാം ഘട്ടം

രാജ്യത്ത് രണ്ടാംഘട്ട ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രസർക്കാർ വ്യാവസായിക- സാമ്പത്തിക രംഗങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൌൺ ഏപ്രിൽ 14ന് അവസാനിച്ചതോടെയാണ് മെയ് മൂന്ന് വരെ നീളുന്ന രണ്ടാം ഘട്ട ലോക്ക്ഡൌൺ പ്രഖ്യാപനം പുറത്തുവരുന്നത്.

പുനരുജ്ജീവനത്തിന്റെ വഴി

പുനരുജ്ജീവനത്തിന്റെ വഴി

ഏപ്രിൽ 20 വരെ സമ്പൂർണ്ണ ലോക്ക് ഡൌൺ പിന്തുടർന്നതിന് ശേഷം കൊറോണ ഹോട്ട്സ്പോട്ടുകളല്ലാത്ത പ്രദേശങ്ങളിൽ വ്യാവസായിക- നിർമാണ- പ്രവർത്തനങ്ങൾ പുനരാരംഭിച്ച് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ച് വരുന്നത്. അതേ സമയം കൊറോണ വൈറസ് പെട്ടെന്ന് വ്യാപിക്കുന്നത് തടയുന്നതിനുള്ള കർശന നിയന്ത്രണങ്ങളും രാജ്യത്ത് നടപ്പിലാക്കുന്നത് തുടരും. ഇതിനായി പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ മാർഗ്ഗനിർദ്ദേശങ്ങളാണ് നേരത്തെ പുറത്തിറക്കിയത്.

പ്ലാന്റേഷൻ രംഗത്ത്

പ്ലാന്റേഷൻ രംഗത്ത്

തേങ്ങ, അടക്ക, സുഗന്ധവ്യജ്ഞനങ്ങൾ, മുള വ്യവസായം, കോക്കോ പ്ലാന്റേഷൻ, ആദിവാസികളിൽ നിന്നുള്ള വനവിഭവങ്ങൾ എന്നിവയും അവശ്യ സേവനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇവയുടെ വിളവെടുപ്പ്, പ്രൊസസസിംഗ്, പാക്കിംഗ്, വിൽപ്പന എന്നിവയ്ക്ക് ലോക്ക്ഡൌണിനിടെ ഇളവുണ്ട്.

English summary
Centre gave more relaxations during Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more