കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം ശ്രദ്ധേയമാവുന്നു: പ്രദര്‍ശനത്തില്‍ ആറായിരത്തോളം വിത്തിനങ്ങള്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കര്‍ഷക കൂട്ടായ്മയായ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിത്തുത്സവത്തില്‍ ജനത്തിരക്കേറുന്നു. വിത്തുത്സവത്തിന്റെ എട്ടാം പതിപ്പാണ് സുല്‍ത്താന്‍ബത്തേരി ചുള്ളിയോട് റോഡില്‍ പ്രത്യേകം സജ്ജമാക്കിയ മൈതാനത്തില്‍ ജനുവരി 24 മുതല്‍ നടന്നുവരുന്നത്. ആറായിരത്തില്‍പരം വിത്തിനങ്ങളാണ് വിത്തുത്സവത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

seedfest-1

മുന്നൂറോളം നെല്ലിനങ്ങള്‍ 136 പയര്‍ വര്‍ഗ്ഗങ്ങള്‍ വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കര്‍ഷക കൂട്ടായ്മയുടെയും സംഘടന അംഗങ്ങളുടേതും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടേതും ഇന്ത്യയിലെ മറ്റ് വിത്ത് സംരക്ഷണ സംഘടനകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി 70തോളം സ്റ്റാളുകള്‍ വിത്തുത്സവത്തെ സമ്പന്നമാക്കുന്നു. 5000ത്തോളം സംഘടന അംഗങ്ങള്‍ തങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ശേഖരിച്ച് കൊണ്ടുവരുന്നതായ ഉത്പന്നങ്ങള്‍ നിറഞ്ഞ 30തോളം സ്റ്റാളുകളില്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി വെച്ചിട്ടുണ്ട്.

seedfest1-

കൂടാതെ വെച്ചൂര്‍, കാസര്‍ഗോടന്‍ കുള്ളന്‍, ചെറുവള്ളി,വടകര,ഗീര്‍, തുടങ്ങി പന്ത്രണ്ടോളം നാടന്‍ പശുക്കളും നാടന്‍ കോഴി വര്‍ഗ്ഗങ്ങളും തുടങ്ങി വിവിധ ഇനം വളര്‍ത്തു മൃഗങ്ങളും പ്രദര്‍ശനത്തിലുണ്ട്. വിത്തിന് മേല്‍ കര്‍ഷകനുള്ള അവകാശം ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറയുന്ന വിവിധ സെമിനാറുകള്‍, ക്ലാസുകള്‍. എന്നിവയോടൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകത ഒരിക്കല്‍കൂടി മനസ്സിലാക്കുന്നതിനുള്ള അവസരംകൂടിയാണ് വിത്തുത്സവം. പ്രമുഖ വിത്തു സംരക്ഷകന്‍ ചെറുവയല്‍ രാമന്‍നാണ് വിത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാത്ഥികള്‍ക്ക് വിത്തുകളെ കുറിച്ച് പഠിപ്പിച്ചുകൊടുക്കേണ്ടതിന്റെയും വിത്തു സംരക്ഷണമെന്നാല്‍ പ്രകൃതി സംരക്ഷണമാണ് എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

English summary
seed fest in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X