ശമ്പളം മാര്‍ച്ച് 17ന് കിട്ടും; ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നീക്കം, വിസ ഇളവ് നല്‍കാനും യുഎഇ തീരുമാനം
ബായ്: യുദ്ധമുഖത്ത് നില്ക്കുന്ന യുഎഇയില്‍ സര്‍ക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്കാന് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ഉത്തരവിട്ടു. ചെറിയ പെരുന്നാള്‍ പ്രമാണിച്ചാണ് പുതിയ ഉത്തരവ്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ദുബായില്‍ മാര്‍ച്ച് 17ന് ശമ്പളം ബാങ്ക് അക്കൗണ്ടിലെത്തും.
യുഎഇയില്‍ നാല് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 19 മുതല്‍ 22 വരെയാണ് അവധി. 18ന് ജോലി കഴിഞ്ഞാല്‍ 23നാണ് ഓഫീസുകള്‍ വീണ്ടും സജീവമാകുക. അവശ്യ സര്‍വീസുകളുടെ സേവനം ഉറപ്പാക്കും. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 19 മുതല്‍ 21 വരെയാകും അവധി. റമദാന് 30 ദിവസം കിട്ടിയാല്‍ ഇവരുടെ അവധി 22 വരെ നീളും.

മാര്‍ച്ച് 20ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നാണ് ദുബായ് ഇസ്ലാമിക കാര്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. റമദാന് 29ന് ചാന്ദ്രമാസപ്പിറവി നിരീക്ഷിക്കുന്ന സമിതിയുടെ യോഗം ചേരുന്നുണ്ട്. ശവ്വാല്‍ മാസം എന്നു തുടുങ്ങുമെന്ന് യോഗ ശേഷം പ്രഖ്യാപിക്കും. മാര്‍ച്ച 18ന് ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ 19ന് ആയിരിക്കും ചെറിയപെരുന്നാള്‍.
വിസ ഇളവ് പ്രഖ്യാപിച്ച് യുഎഇ
യുദ്ധ സാഹചര്യം പരിഗണിച്ച് വിസാ ഇളവ് നല്കാന് യുഎഇ തീരുമാനിച്ചു. വിസാ കാലാവധി തീര്‍ന്നവരില്‍ നിന്ന് പിഴ ഈടാക്കില്ല. വിമാനങ്ങള്‍ ഇല്ലാത്തത് കാരണം രാജ്യം വിടാന്‍ സാധിക്കാത്ത വിദേശികള്‍ക്കായിരിക്കും ഇളവ്. കഴിഞ്ഞ ദിവസം ഖത്തറും കുവൈത്തും സമാനമായ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധിയില്‍ പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ സൗദി രാജാവും നിര്‍ദേശിച്ചിരുന്നു.
ഇറാന്റെ പ്രത്യാക്രമണം ശക്തമായതിനെ തുടര്‍ന്ന് യുഎഇയില്‍ ആകാശ പാത അടച്ചിരുന്നു. മാത്രമല്ല, പ്രധാന കമ്പനികളെല്ലാം വിമാന സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി. ഇപ്പോള്‍ ചില റൂട്ടുകളില്‍ മാത്രമാണ് നിയന്ത്രണത്തോടെ സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. കേരളത്തിലേക്കും ചില വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തുടങ്ങി. യുദ്ധ ഭീഷണി ഇപ്പോഴും നീങ്ങിയിട്ടില്ല.
ചില രേഖകള്‍ നല്‍കേണ്ടി വരും
വിമാനം തടസപ്പെട്ടതിനാലാണ് രാജ്യം വിടാന്‍ കഴിയാത്തത് എന്നതിന് തെളിവ് ഹാജരാക്കേണ്ടി വരും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത റസീപ്റ്റ്, വിമാന കമ്പനിയുടെ വിജ്ഞാപനം, വിമാനത്താവളത്തിന്റെ ഔദ്യോഗിക പ്രതികരണം എന്നിവയില്‍ ഏതെങ്കിലും മതിയാകും. ഇക്കാര്യത്തില്‍ അപേക്ഷകര്‍ ഇമിഗ്രേഷന്‍ ജീവനക്കാരുമായി സഹകരിക്കണം എന്ന് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടു.
അതേസമയം, യുദ്ധഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. ജിസിസിയിലെ ചില നേതാക്കളുമായി ഇറാന് ചര്‍ച്ച നടത്തി. ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ടല്ല, അമേരിക്കന്‍ കേന്ദ്രങ്ങളാണ് ഉദ്ദേശമെന്നും അവര്‍ അറിയിച്ചു. യുദ്ധത്തിലേക്ക് തങ്ങള്‍ നിര്ബന്ധിക്കപ്പെട്ടതാണ് എന്നും ഇറാന് ബോധിപ്പിച്ചു. ഇറാനെതിരെ സംയുക്തമായി ജിസിസി രാജ്യങ്ങള്‍ ഒരുക്കം നടത്തിയേക്കുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഒരു നീക്കം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അബുദാബിയില്‍ നിന്നു ചില വിമാനങ്ങള്‍ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഡിഗോ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു. അതേസമയം, വളരെ കുറഞ്ഞ സെക്ടറിലേക്ക് മാത്രമായിരിക്കും സര്‍വീസ്. സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ പഴയ പോലെ വിമാന സര്‍വീസുകള്‍ ആരംഭിക്കൂ. ഖത്തറിലും ബഹ്റൈനിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.
-
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications