കുഞ്ഞിന്റെ ജനനരാശി എല്ലാം പറയും: മകരം രാശിക്കാര്‍ സംഗീതത്തില്‍ കഴിവുള്ളവര്‍, നിങ്ങളിയേണ്ടത്

ജനിക്കുന്ന സമയം അടിസ്ഥാനമാക്കി വ്യക്തി ജീവിതത്തില്‍ ഓരോ കാര്യങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ജ്യോതിഷം പറയുന്നത്. വ്യക്തികളുടെ സ്വഭാവ സവിശേഷതകള്‍ നിര്‍ണയിക്കുന്നതിനും വിദ്യാഭ്യാസം, തൊഴില്‍, ജീവിത സൗഖ്യം എന്നിവയെല്ലാ മുന്‍കൂട്ടി പ്രവചിക്കാന്‍ ജ്യോതിഷത്തിന് കഴിയുമെന്നാണ് ജ്യോതിഷികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ജന്മമെടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. കുട്ടികളുടെ സ്വഭാവം, ചിന്തകള്‍, കഴിവുകള്‍, പഠന നിലവാരം, ബുദ്ധി, മറ്റുള്ളവരോട് ഇടപഴകുന്ന രീതി എന്നിവ ഇത് വഴി മനസ്സിലാക്കാന്‍ സാധിക്കും.

 മീനം രാശി

മീനം രാശി

വളരെ നിഷ്‌കളങ്കരായിരിക്കും മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. പെട്ടെന്ന് തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിക്കാത്ത പ്രകൃതക്കാര്‍ കീടിയായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. മീനം രാശിക്കാരെ രക്ഷിതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ജീവിതാവസാനം വരെ നയിക്കുന്നത്. മീനം രാശിയില്‍ ജനിക്കുന്നവര്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടപ്പിറപ്പുകളോടും ഇഷ്ടവും സ്‌നേഹവും സൂക്ഷിക്കുന്നവരായിരിക്കും. രക്ഷിതാക്കളുടെ കടുത്ത നിയന്ത്രണത്തില്‍ വളരുന്ന ഈ രാശിക്കാര്‍ വളരെയധികം വൈകാരികതയ്ക്ക് അടിമകളായിരിക്കും. കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. അതിനാല്‍ നൃത്തം, നാടകം, തെരുവുനാടകം, ചിത്രരചന എന്നിവയില്‍ ഇത്തരം കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഈ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിവുള്ളവരാണ് ഈ രാശിക്കാര്‍.

കുംഭം രാശി

കുംഭം രാശി

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിക്കുന്ന കുട്ടികളായിരിക്കും കുംഭം രാശിയില്‍പ്പെടുന്നത്. കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ബുദ്ധിശക്തിയുള്ള ഈ രാശിക്കാര്‍ യുക്തിപരവുമായ മനോഭാവമുള്ളവരായിരിക്കും. എല്ലാക്കാര്യങ്ങളും കാരണങ്ങള്‍ അറിയാന്‍ ത്വരയുള്ളവരായിരിക്കും ഇത്തരം കുട്ടികള്‍. അതുകൊണ്ടുതന്നെ ഈ രാശിയിലുള്ള കുട്ടികളുടെ പ്രവൃത്തികള്‍ കൃത്യവും ഉണര്‍വും ഉള്ളതായിരിക്കും. പഠനകാര്യത്തിലും മികവ് പുലര്‍ത്തുന്നവരായിരിക്കും.

മകരം രാശി

മകരം രാശി


കുട്ടിക്കാലം മുതല്‍ തന്നെ കൃത്യമായ കാഴ്ചപ്പാടുള്ളവരായിരിക്കും മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. തന്‍റെ ആഗ്രഹങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിലും സര്‍ഗ്ഗാത്മക സൃഷ്ടികളില്‍ തല്‍പ്പരരായിരിക്കും ഈ രാശിക്കാര്‍. കഴിവ് പ്രകടിപ്പിക്കും. കുട്ടിക്കാലത്ത് തന്നെ സംഗീതത്തില്‍ തന്‍റേതായ ഒരിടം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും ഈ കുട്ടികള്‍. മണിക്കൂറുകള്‍ തന്നെ സംഗീതത്തിനായി മാറ്റിവയ്ക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും മകരം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. സമപ്രായത്തിലുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച് പക്വത പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. സമപ്രായക്കാരേക്കാള്‍ തന്നെക്കാള്‍ മുതിര്‍ന്ന കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഇവര്‍ക്ക് ചുറ്റിലും എപ്പോഴും കുട്ടികള്‍ ഉണ്ടായിരിക്കും.

 ധനുരാശി

ധനുരാശി

വളര്‍ത്ത് മൃഗങ്ങളെ വളരെയേറെ ഇഷ്ടപ്പെടുന്ന ധനുരാശിക്കാര്‍ മൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനുള്ള സമയവും കണ്ടെത്തും. എപ്പോഴും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ ഈ രാശിക്കാര്‍. അടങ്ങിരിക്കാത്ത സ്വഭാവക്കാരായ ഈ രാശിക്കാര്‍ക്ക് ശരീരത്തില്‍ ഒടിവ്, ചതവ് തുടങ്ങിയ പരിക്കുകള്‍ എളുപ്പത്തില്‍ ഏല്‍ക്കുന്നവരാണ് ധനുരാശിയില്‍ ജനിക്കുന്ന കുട്ടികള്‍. സമപ്രായത്തിലുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച് പരിക്കേല്‍ക്കാനുള്ള സാധ്യതയും ഈ രാശിക്കാര്‍ക്ക് അധികമാണ്. ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. ബന്ധങ്ങളില്‍ 100 ശതമാനം ആത്മാര്‍ത്ഥതയും സ്നേഹവും പുലര്‍ത്തുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. മറ്റുള്ളവരില്‍ നിന്നും ആത്മാര്‍ത്ഥതയും കരുതലും തിരിച്ച് ലഭിക്കണമെന്നും ഈ രാശിക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കും.

 വൃശ്ചിക രാശി

വൃശ്ചിക രാശി

ബുദ്ധി ശക്തിയുള്ളവരും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമായിരിക്കും വൃശ്ചിക രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. സ്വാര്‍ത്ഥമനോഭാവം തൊട്ടുതീണ്ടിയില്ലാത്ത ഈ രാശിക്കാര്‍ സ്വന്തം കാര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവരായിരിക്കും. എല്ലാക്കാര്യങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഈ രാശിക്കാര്‍ ബുദ്ധിമാന്മാരും ബുദ്ധിമതികളുമായിരിക്കും. സര്‍ഗ്ഗാത്മക ശേഷിയുള്ള ഈ രാശിക്കാര്‍ എഴുത്ത് ചിത്രരചന എന്നിവയില്‍ കഴിവ് പ്രകടിപ്പിക്കുന്നവരായിരിക്കും.

 തുലാം രാശി

തുലാം രാശി


സദാ ശാന്തരായിരിക്കാന്‍ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രമേ കരയാറുള്ളൂ. എന്നാല്‍ കൃത്യമായ കാരണങ്ങള്‍ സാഹചര്യത്തില്‍ മാത്രം കരയുന്ന ഇവര്‍ കാര്യസാധ്യത്തിന് കണ്ണീരിനെ ഉപയോഗപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നവരല്ല. മൂല്യങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍. പറയുന്ന കാര്യങ്ങള്‍ക്ക് ലോജിക് സൂക്ഷിക്കുന്ന തുലാം രാശിക്കാരായ കുട്ടികള്‍ എല്ലാക്കാര്യത്തിലും സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കും. കൃത്യമായ ചട്ടക്കൂടിനുള്ളില്‍ ജീവിക്കാനാണ് ഈ രാശിക്കാര്‍ ആഗ്രഹിക്കുക. നല്ല വ്യക്തിത്വമുള്ള തുലാം രാശിക്കാര്‍ക്ക് എളുപ്പത്തില്‍ മതിപ്പ് ഉണ്ടാക്കുന്ന പ്രകൃതക്കാരുമായിരിക്കും.

 കന്നി രാശി

കന്നി രാശി

ആ‍ജ്ഞാപിച്ച് അനുസരിപ്പിക്കുന്നതിനേക്കാള്‍ സ്നേഹത്തോടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനായിരിക്കും കന്നി രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഇഷ്ടപ്പെടുക. ചുറ്റുപാടുകളെക്കുറിച്ച് എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന കന്നിരാശിക്കാര്‍ നിരീക്ഷണ പാടവം അധികമായിരിക്കും. ആത്മാര്‍ത്ഥയും അച്ചടക്കവുമുള്ള ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളവരായിരിക്കും. ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഇഷ്ടപ്പെടുക. എല്ലാക്കാര്യങ്ങളും ചിട്ടയായും എളുപ്പത്തിലും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍. ചെറിയ കാലയളവിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ സ്വായത്തമാക്കാന്‍ ശേഷിയുള്ളവരായിരിക്കും ഈ രാശിക്കാര്‍.

 ചിങ്ങം രാശി

ചിങ്ങം രാശി

ഒരു ഗ്രൂപ്പിന്‍റെ നേതാവായിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ചിങ്ങം രാശിക്കാര്‍ മത്സരങ്ങളെ നേരിടേണ്ട സാഹചര്യം വരുമ്പോള്‍ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നവരുമായിരിക്കും. സ്നേഹം, അടുപ്പം, ആത്മാര്‍ത്ഥത എന്നീ കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന ഈ രാശിക്കാര്‍ മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന സ്വഭാവമായിരിക്കും പ്രകടിപ്പിക്കുക. ഇത്തരം കുട്ടികളില്‍ ആധിപത്യ മനോഭാവം പുലര്‍ത്തുന്നത് ഒരു തരത്തിലുള്ള സന്തോഷമാണ് നല്‍കുന്നത്

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

സ്വാദിഷ്ടമായ ഭക്ഷണം, പാനീയങ്ങള്‍ എന്നിവ ഇഷ്ടപ്പെടുന്നവരായിരിക്കും കര്‍ക്കിടകം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. കുട്ടിക്കാലം മുതല്‍ തന്നെ എല്ലാക്കാര്യങ്ങളും കൃത്യമായി ഓര്‍ത്തുവയ്ക്കാന്‍ കഴിവുള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. നിറങ്ങള്‍, ചിത്രങ്ങള്‍ എന്നിവയില്‍ എളുപ്പത്തില്‍ ആകൃഷ്ടരാവുന്നവരുമായിരിക്കും ഈ രാശിക്കാര്‍. ഒരുപാട് കരയുന്ന സ്വഭാവക്കാരായിരിക്കും ഈ രാശിക്കാര്‍, അതുകൊണ്ടുതന്നെ കരഞ്ഞ് കാര്യം കാണാനും ഈ രാശിക്കാരും മിടുക്കരായിരിക്കും.

 മിഥുനം രാശി

മിഥുനം രാശി

ഒന്നിലധികം കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ കഴിവുള്ളവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നര്‍. പല കാര്യങ്ങളിലും കയറി ഇടപെട്ട് ചെയ്യാന്‍ കഴിയുന്നവരാണ് ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ഒരുപാട് പ്ലാനുകള്‍ ഉണ്ടാക്കുമെങ്കിലും ഇതൊന്നും പൂര്‍ത്തീകരിക്കാന്‍ ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് കഴിയാറില്ല.

 മേടം രാശി

മേടം രാശി

എളുപ്പത്തില്‍ കാര്യത്തില്‍ പഠിച്ചെടുക്കാന്‍ കഴിവുള്ള മേടം രാശിക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നവരുമായിരിക്കും. ജിജ്ഞാസയും ആകാംക്ഷയും ഈ രാശിക്കാരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഈ രാശിക്കാര്‍ കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിന് പുറമേ ന്യായമായിരിക്കണമെന്ന് ശഠിക്കുന്നവരുമായിരിക്കും. മേടം രാശിയില്‍ ജനിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെങ്കിലും അച്ചടക്കമുള്ളവരായിരിക്കും ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+