കര്‍ക്കിടക രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ സ്വാര്‍ത്ഥരായിരിക്കും: നിങ്ങളറിയേണ്ട അ‍ഞ്ച് കാര്യങ്ങള്‍!

  • Written By:
Subscribe to Oneindia Malayalam

കര്‍ക്കിടകം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പലപ്പോഴും സമപ്രായത്തിലുള്ളവരോട് വ്യത്യസ്ത വൈകാരിക സ്ഥിതി പുലര്‍ത്തുന്നവരായിരിക്കും. കര്‍ക്കിടക രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ഓരോ മണിക്കൂറിലും ഇത്തരത്തില്‍ വൈകാരിക സ്ഥിതി മാറിക്കൊണ്ടിരിക്കും. ആള്‍ക്കൂട്ടത്തിലായാലും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നവരായിരിക്കും അധി വൈകാരികത കൈമുതലായുള്ള ഈ രാശിക്കാര്‍.

സ്വാദിഷ്ടമായ ഭക്ഷണം, പാനീയങ്ങള്‍ എന്നിവ ഇഷ്ടപ്പെടുന്നവരായിരിക്കും കര്‍ക്കിടകം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. കുട്ടിക്കാലം മുതല്‍ തന്നെ എല്ലാക്കാര്യങ്ങളും കൃത്യമായി ഓര്‍ത്തുവയ്ക്കാന്‍ കഴിവുള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. നിറങ്ങള്‍, ചിത്രങ്ങള്‍ എന്നിവയില്‍ എളുപ്പത്തില്‍ ആകൃഷ്ടരാവുന്നവരുമായിരിക്കും ഈ രാശിക്കാര്‍. ഒരുപാട് കരയുന്ന സ്വഭാവക്കാരായിരിക്കും ഈ രാശിക്കാര്‍, അതുകൊണ്ടുതന്നെ കരഞ്ഞ് കാര്യം കാണാനും ഈ രാശിക്കാരും മിടുക്കരായിരിക്കും. ഒരുപാട് സ്നേഹം ആഗ്രഹിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍, അതിനൊപ്പം പ്രോത്സാഹനം ആഗ്രഹിക്കുന്നവര്‍ കൂടിയായിരിക്കും. കുട്ടിക്കാലം മുതല്‍ തന്നെ അനുസരണാ ശീലം കുറവുള്ള ഈ രാശിക്കാര്‍ മുതിര്‍ന്നാലും വഴക്കാളികളായിരിക്കും.

 അതിവൈകാരികത പ്രകടമായിരിക്കും

അതിവൈകാരികത പ്രകടമായിരിക്കും


കര്‍ക്കിടകം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും. സുരക്ഷ, സ്നേഹം, അടുപ്പം എന്നിവ രക്ഷിതാക്കളില്‍ നിന്ന് ലഭിക്കണമെന്ന് ശഠിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

 സ്വപ്നം കാണുന്നതില്‍ തല്‍പ്പരര്‍

സ്വപ്നം കാണുന്നതില്‍ തല്‍പ്പരര്‍

സ്വപ്നം കാണുന്നതില്‍ തല്‍പ്പരരായിരിക്കും ഈ രാശിക്കാര്‍. ഉയര്‍ന്ന ഭാവനാശേഷിയും ധൈര്യവും പ്രകടിപ്പിക്കുന്നവരുമായിരിക്കും കര്‍ക്കിടക രാശിയില്‍ ജനിക്കുന്ന കുട്ടികള്‍.

 ആകര്‍ഷണീയമായിരിക്കും

ആകര്‍ഷണീയമായിരിക്കും


കാണാന്‍ ആകര്‍ഷകരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. നാണക്കാരായ ഈ രാശിക്കാര്‍ മറ്റുള്ളവരോട് സ്നേഹവും തീക്ഷ്ണമായ വികാരങ്ങളും പ്രകടിപ്പിക്കുന്നവരായിരിക്കും. സ്നേഹം കൊണ്ട് ബന്ധിപ്പിക്കപ്പെടുന്ന ഇവര്‍ സ്നേഹത്തോടെ പറഞ്ഞാല്‍ എല്ലാക്കാര്യങ്ങളും ചെയ്യുന്നവരുമായിരിക്കും.

 സ്വന്തം സാധനങ്ങളോട് അടുപ്പം സൂക്ഷിക്കുന്നവര്‍

സ്വന്തം സാധനങ്ങളോട് അടുപ്പം സൂക്ഷിക്കുന്നവര്‍

സ്വന്തം സാധനങ്ങളോട് അടുപ്പം സൂക്ഷിക്കുന്ന ഈ രാശിക്കാര്‍ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുന്നവരാണ്. സമപ്രായക്കാരെ അപേക്ഷിച്ച് ഇവരുടെ സ്വഭാവം വളരെ വ്യത്യസ്തമായിരിക്കും. സ്വാര്‍ത്ഥ മനോഭാവമുള്ള കര്‍ക്കിടക രാശിക്കാര്‍ ജോലി ചെയ്യാന്‍ മടിയുള്ളവരും ശല്യപ്പെടുത്തുന്ന സ്വഭാവമുള്ളവരുമായിരിക്കും.

 കഴിവ് പ്രകടിപ്പിക്കും

കഴിവ് പ്രകടിപ്പിക്കും

ഒരു പ്രത്യേക മേഖലയില്‍ കഴിവ് പ്രകടിപ്പിക്കുന്ന ഈ രാശിക്കാര്‍ പുതിയ കാര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിവുള്ളവരുമായിരിക്കും. പ്രോത്സാഹനം ലഭിക്കുന്നതോടെ വളരെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. സ്വന്തം വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവരായിരിക്കും ഈ രാശിക്കാര്‍. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ഇത് പ്രകടിപ്പിക്കുന്നവരുമായിരിക്കും ഈ രാശിക്കാര്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Know all about the Cancer kids in Kannada. Read about children who belongs to zodiac sign Cancer in Child Astrology here. Cancerian children are fascinated by colors and pictures.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്