ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍: നല്ല ശരീര ഘടനയുള്ളവരും, കുഞ്ഞുങ്ങളെക്കുറിച്ച് അറിയേ​ണ്ടത്!

  • Written By:
Subscribe to Oneindia Malayalam

വളരെ ഇഷ്ടം തോന്നുന്നവരും സ്നേഹമുള്ളവരുമായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. പ്രത്യേക തരത്തിലുള്ള സ്വഭാവമായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കുട്ടിക്കാലം മുതല്‍ തന്നെ പ്രകടിപ്പിക്കുക. തങ്ങള്‍ സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ അഭിനന്ദനം ആഗ്രഹിക്കുന്നവരുമാണ്. ഈ രാശിയില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ നല്ല ശരീരഘടനയുള്ളവരും പെണ്‍കുട്ടികള്‍ സ്ത്രീത്വമുള്ളവരുമായിരിക്കും. സ്വഭാവത്തിലും ശാരീരിക ചലനത്തിലും ഇത് കുട്ടിക്കാലം മുതല്‍ തന്നെ പ്രകടമാകുകയും ചെയ്യും. ദയാലുക്കളായ ഇവര്‍ ചുറ്റുമുള്ളവരെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരായിരിക്കും. മറ്റുള്ളവരില്‍ നിന്നുള്ള സ്നേഹം ലഭിക്കതാവുന്നതോടെ ഈ രാശിക്കാരില്‍ അപകര്‍ഷതാ ബോധം ഉടലെടുക്കാന്‍ തുടങ്ങും.

കിടിലന്‍ ക്യാഷ് ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ: ട്രിപ്പിളിന് പിന്നാലെ സര്‍പ്രൈസ് ഓഫര്‍, ഓഫര്‍ പൂരം ജനുവരി 15 വരെ മാത്രം!!

രാജ്യത്തെ വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്, ആക്രമിക്കാന്‍ ഭീകരര്‍ കാത്തിരിക്കുന്നു!!

ഇഷ്ടമില്ലാത്ത ഒരു കാര്യം പോലും ചെയ്യാന്‍ ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികളെ നിര്‍ബന്ധിക്കരുത്. വളരെ പ്രാക്ടിക്കല്‍ ചിന്താഗതിയുള്ളവരായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ എല്ലാക്കാര്യങ്ങളോടും പോസ്റ്റീവ് ആയ സമീപനമായിരിക്കും ഈ രാശിക്കാര്‍ പുലര്‍ത്തുന്നത്. സ്വന്തം കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ഈ രാശിക്കാര്‍ മറ്റുള്ളവരുടെ സഹായമില്ലാതെ എല്ലാക്കാര്യങ്ങളും പൂര്‍ത്തിയാക്കുന്നവരുമായിരിക്കും. സ്കൂളില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അല്‍പ്പം വേഗതക്കുറവ് പ്രകടിപ്പിക്കുമെങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമാണെന്ന് ഈ രാശിക്കാര്‍ ഉറപ്പുവരുത്തും.

എപ്പോഴും സജീവമായിരിക്കും

എപ്പോഴും സജീവമായിരിക്കും

ജീവിതത്തില്‍ എപ്പോഴും സജീവമായിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. സമപ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ച് ഈ രാശിക്കാര്‍ പക്വജയാര്‍ജ്ജിച്ചവരായിരിക്കും. കഠിനാധ്വാനികളായിരിക്കുന്ന ഈ കുട്ടികള്‍ സ്വന്തം ജോലിയോട് ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവരായിരിക്കും. പൊതുവേ നാണക്കാരായ ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നവരോട് വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്.

 സംഗീത പ്രേമികള്‍

സംഗീത പ്രേമികള്‍


എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്നവര്‍. സംഗീതത്തെ സ്നേഹിക്കുന്ന ഇവരെ സംഗീതം കൊണ്ട് എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുന്നവരുമായിരിക്കും.

അഗ്രഗണ്യരായിരിക്കും

അഗ്രഗണ്യരായിരിക്കും


ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതില്‍ അഗ്രഗണ്യരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. കുട്ടിക്കാലം മുതല്‍ തന്നെ വഴക്കാളികളായിരിക്കുന്ന ഈ രാശിക്കാര്‍ തങ്ങളുടേതായ ആശയങ്ങള്‍ പിന്തുടരുന്നവരായിരിക്കും. സത്യസന്ധമായി ആരോടും എന്തു കാര്യവും പറയാന്‍ കഴിവുള്ളവരായിരിക്കും ഈ രാശിക്കാര്‍. ‌

 ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവര്‍

ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവര്‍

ആഢംബര ജീവിതം ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്നവര്‍. തങ്ങളെ ഏല്‍പ്പിക്കുന്ന എന്തുകാര്യവും ക‍ൃത്യമായ ചട്ടക്കൂടിനുള്ളില്‍ ചെയ്ത് തീര്‍ക്കുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നവരാണ്.

 വഴികാട്ടികള്‍ വേണമെന്ന് ആഗ്രഹിക്കും

വഴികാട്ടികള്‍ വേണമെന്ന് ആഗ്രഹിക്കും

വഴികാട്ടികള്‍ ആവശ്യമുള്ളവരാണ് ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ജീവിതത്തില്‍ തെറ്റായ പാതയിലേയ്ക്ക് പോകാന്‍ സാധ്യതയുള്ളവരാണ് ഈ രാശിക്കാര്‍. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പിന്തുണ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാര്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Know all about the Taurus kids in Kannada. Read about children who belongs to zodiac sign Taurus in Child Astrology here. Taurean children are active, bouncy and full of life all the time.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്