Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധ ക്ഷണിക്കുന്നവരായിരിക്കും മേടം രാശിക്കാര്‍: കുഞ്ഞിനെക്കുറിച്ചറിയാന്‍

മനസ്സുകൊണ്ടും ശരീരം കൊണ്ടും ആരോഗ്യമുള്ളവരും ശക്തരുമായിരിക്കും മേടം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാര്‍. കരയുമ്പോഴും ചിരിക്കുമ്പോഴും എന്ന് തുടങ്ങി ഓരോ കാര്യങ്ങള്‍ക്കും മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ ഇതിനായി സൂര്യന് കീഴിലുള്ള എന്ത് കാര്യവും ചെയ്യാന്‍ തയ്യാറാവുന്നവരാണ്. ചെറുപ്പം മുതല്‍ തന്നെ സമര്‍ത്ഥരായിരിക്കും ഈ രാശിക്കാര്‍.

എളുപ്പത്തില്‍ കാര്യത്തില്‍ പഠിച്ചെടുക്കാന്‍ കഴിവുള്ള ഈ രാശിക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നവരുമായിരിക്കും. ജിജ്ഞാസയും ആകാംക്ഷയും ഈ രാശിക്കാരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഈ രാശിക്കാര്‍ കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിന് പുറമേ ന്യായമായിരിക്കണമെന്ന് ശഠിക്കുന്നവരുമായിരിക്കും. മേടം രാശിയില്‍ ജനിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെങ്കിലും അച്ചടക്കമുള്ളവരായിരിക്കും ഇവര്‍.

 ആത്മവിശ്വാസം അധികമായിരിക്കും

ആത്മവിശ്വാസം അധികമായിരിക്കും

മേടം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ സമപ്രായക്കാരേക്കാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായിരിക്കും. പ്രായോഗിക ബുദ്ധി കൂടുതലുള്ള ഈ രാശിക്കാര്‍ക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ പദ്ധതിയിട്ട് നടപ്പിലാക്കുന്നവരുമാണ്. പ്രിയപ്പെട്ടവരോട് വല്ലാത്ത അടുപ്പം സൂക്ഷിക്കുന്ന ഈ രാശിക്കാര്‍ ആലിംഗനം ചെയ്തുും മറ്റും സ്നേഹം പ്രകടിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്.

 മഹാമനസ്കരായിരിക്കും

മഹാമനസ്കരായിരിക്കും

കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയുന്ന മേടം രാശിക്കാര്‍ ധൈര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരുമാണ്. എന്തുകാര്യങ്ങളും തന്‍റേതായ രീതിയില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും. എന്നാല്‍ ചിലപ്പോഴൊക്കെ ഇവര്‍ പ്രശ്നങ്ങളില്‍പ്പെടുകയും ചെയ്യും. ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഈ രാശിക്കാര്‍ ഓരോ കാര്യത്തിലും ആകാംക്ഷ പുലര്‍ത്തുന്നവര്‍ കൂടിയായിരിക്കും. കയ്യില്‍ കിട്ടുന്ന ഓരോ കളിപ്പാട്ടവും ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിലും കണ്ടെത്തുന്നതിലും ഈ രാശിക്കാര്‍ മിടുക്കരായിരിക്കും.

 ഉത്സാഹവാന്മായിരിക്കും

ഉത്സാഹവാന്മായിരിക്കും



എപ്പോഴും ഉത്സാഹത്തോടെ കാണപ്പെടുന്ന ഈ രാശിക്കാര്‍ പഠനത്തിലും കായിക പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നവരായിരിക്കും. സ്വതന്ത്രരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍.

 നേതൃപാടവം അധികമായിരിക്കും

നേതൃപാടവം അധികമായിരിക്കും


നേതൃപാടവമുള്ള ഈ രാശിക്കാര്‍ ക്ലാസിലും മുന്‍നിരയിലായിരിക്കും. കായിക ഇനങ്ങളില്‍ കഴിവ് പുലര്‍ത്തുന്ന ഈ രാശിക്കാര്‍ അവരുടെ ലോകത്ത് എപ്പോഴും തിരക്കിലായിരിക്കും. രക്ഷിതാക്കള്‍ എപ്പോഴും തങ്ങളെ ശ്രദ്ധിക്കുന്നത് ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല.

 കഴിവുകള്‍ കൊണ്ട് സമ്പന്നം

കഴിവുകള്‍ കൊണ്ട് സമ്പന്നം

കായിക രംഗത്തും വിദ്യാഭ്യാസ രംഗത്തും മികവ് പുലര്‍ത്തുന്ന ഈ രാശിക്കാര്‍ തങ്ങളുടെ ഓരോ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. കുട്ടിക്കാലത്ത് ഏറ്റവുമധികം താല്‍പ്പര്യം കാണിക്കുന്ന കുട്ടികള്‍ ഈ മേഖലയില്‍ തന്നെയായിരിക്കും കരിയറില്‍ വിജയം കൊയ്യുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+