അവളുടെ പുരികം കണ്ടാല്‍ അറിയാം... അവള്‍ എത്തരക്കാരിയാണെന്ന്!!! ഒന്ന് പരീക്ഷിച്ച് നോക്കുന്നോ...

  • Posted By: Desk
Subscribe to Oneindia Malayalam

മുഖലക്ഷണം നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും സ്വഭാവവും ഒക്കെ പറയുന്നവര്‍ നമ്മുടെ നാട്ടില്‍ ഇഷ്ടംപോലെ ഉണ്ട്. അത് പോലെ കൈ രേഖ നോക്കിയും കാര്യങ്ങള്‍ പറയുന്നവരുണ്ട്. തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ചും, നാഡീജ്യോതിഷം നോക്കിയും ആളുകളെ പറ്റി പറയുന്നവര്‍ ഇഷ്ടം പോലെ!

എന്നാല്‍ ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്നത് ഒരു വന്‍ ചോദ്യമാണ്. ദൈവത്തിന്റെ കാര്യം പറഞ്ഞതുപോലെ ആണ്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉണ്ട്, ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇല്ല.

ഇനി ഇതൊന്നും വേണ്ട. പുരികങ്ങള്‍ ഒന്ന് വിശദമായി നോക്കിയാല്‍ തന്നെ ഒരാളുടെ സ്വഭാവം കണ്ടെത്താന്‍ പറ്റും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഷേക്ക്‌സ്പിയറിന്റെ വിഖ്യാത നാടകമായ ജൂലിയസ് സീസറില്‍ കാഷ്യസ് എന്നൊരു കഥാപാത്രമുണ്ട്. കൂട്ടുപുരികമാണ് കാഷ്യസിന്... ആ കൂട്ടുപുരികം തന്നെ കാഷ്യസിന്റെ വില്ലന്‍ സ്വഭാവം വെളിപ്പെടുത്തുന്നതായി പലരും പറയാറുണ്ട്.

 സാധാരണ പുരികം

സാധാരണ പുരികം

സാധാരണ പുരികം ഉള്ള ആളുകള്‍ സാധാരണക്കാര്‍ തന്നെ ആകും എന്നാണ് പറയപ്പെടുന്നത്. കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാനും കേള്‍ക്കാനും ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ഇത്തരക്കാര്‍ ഒരിക്കലും ആഗ്രഹിക്കില്ലത്രെ.

നിവര്‍ന്ന പുരികം

നിവര്‍ന്ന പുരികം

നിവര്‍ന്ന പുരികം ഉള്ള ആളുകള്‍ കുറവായിരിക്കും. കാണുന്നത് അതേ പടി വിശ്വസിക്കുന്നവരായിരിക്കും നേര്‍ പുരികക്കാര്‍. എന്നാല്‍ അത് അതേപോലെ പറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിക്കാന്‍ ഒന്നും ഇവരെ കിട്ടില്ല.

വളഞ്ഞ പുരികം

വളഞ്ഞ പുരികം

പുരികം കൊണ്ട് തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ അതൊന്നും പോരാഞ്ഞ് കുറച്ച് അധികം ശ്രദ്ധേ നേടാന്‍ ഇത്തരക്കാര്‍ ശ്രമിക്കുമത്രെ. എല്ലാത്തിലും അല്‍പം നാടകീയത പകര്‍ത്താന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കും!

മുകളിലേക്ക് നിവര്‍ന്ന്

മുകളിലേക്ക് നിവര്‍ന്ന്

ചിലരുടെ പുരികങ്ങള്‍ മുകളിലേക്ക് നിവര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ ഉള്ളതായിരിക്കും. ഒറ്റ നോട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ ഒരു അഭിപ്രായം ഉണ്ടാക്കാന്‍ പറ്റുന്നവരായിരിക്കും ഇത്തരക്കാര്‍. തന്നെ അത്ര പെട്ടെന്ന് അങ്ങ് കുഴപ്പത്തിലാക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് ഇങ്ങനെയുള്ളവരോട് കളിക്കുന്നത് ഇത്തിരി സൂക്ഷിക്കണം!

 ചെറിയ പുരികം

ചെറിയ പുരികം

ചിലരുടെ പുരികങ്ങള്‍ക്ക് വലിയ വളവോ നീളമോ കാണില്ല. സൗന്ദര്യാസ്വാദകരായിരിക്കും ഇത്തരത്തിലുള്ളവര്‍ എന്നാണ് പറയുന്നത്. പുരികം ഇത്തരത്തില്‍ രൂപമാറ്റം വരുത്തുന്നവരും ഇതേ സ്വഭാവക്കാരായിരിക്കുമത്രെ!

കട്ടിപ്പുരികം

കട്ടിപ്പുരികം

ചില ആളുകള്‍ക്ക് നല്ല കട്ടിയുള്ള പുരികം ആയിരിക്കും ഉണ്ടാവുക. എല്ലാത്തിനോടും ഒരു 'ഡോണ്ട് കെയര്‍' മനോഭാവം ആയിരിക്കും ഇത്തരക്കാര്‍ക്ക് ഉണ്ടാവുക. പ്രശ്‌നങ്ങളെ എല്ലാം വളരെ സാധാരണം എന്ന രീതിയില്‍ ആയിരിക്കും ഇങ്ങനെയുള്ളവര്‍ നോക്കിക്കാണുക.

കൂട്ടുപുരികം

കൂട്ടുപുരികം

കൂട്ടുപുരികം ഉള്ളവരെ സമൂഹം തന്നെ സംശയത്തോടെ ആണ് കാണുന്നത്. ആദ്യം പറഞ്ഞ കാഷ്യസിന്റേത് ഒരു ഉദാഹരണം മാത്രം. എന്നാല്‍ സ്വന്തമായി ഒരു വ്യക്തിത്വത്തിന് ഉടമകളായിരിക്കും ഇവര്‍ എന്നാണ് പറയപ്പടുന്നത്. തികച്ചും വ്യത്യസ്തരായിരിക്കും ഇവര്‍.

കനം കുറഞ്ഞ പുരികം

കനം കുറഞ്ഞ പുരികം

സൗന്ദര്യം കൂട്ടാന്‍ വേണ്ടി പുരികത്തിന്റെ കനം കുറയ്ക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ചിലരുടെ സ്വാഭാവിക പുരികവും ഇങ്ങനെ ആയിരിക്കും. നിഷ്‌കളങ്കത ആയിരിക്കും ഇവരുടെ സ്ഥായീഭാവം. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തീരെ താത്പര്യപ്പെടാത്തവരായിരിക്കുമത്രെ ഇത്തരക്കാര്‍. മനുഷ്യത്വം മുറ്റിനില്‍ക്കുന്ന ശുദ്ധജീവികള്‍!

പുരികങ്ങള്‍ക്കിടയില്‍

പുരികങ്ങള്‍ക്കിടയില്‍

ചിലരുടെ പുരികങ്ങള്‍ക്കിടയിലെ വിടവ് വളരെ കൂടുതല്‍ ആയിരിക്കും. വല്ലാതെ ആശങ്കകള്‍ക്ക് അടിമപ്പെടുത്ത കൂട്ടത്തില്‍ ആയിരിക്കുമത്രെ ഇത്തരം ആളുകള്‍. എന്തെങ്കിലും കള്ളത്തരം ചെയ്താല്‍ കൈയ്യോടെ പിടിക്കപ്പെടും എന്നതാണ് ഇവരുടെ വിധി!

കനം കുറഞ്ഞ്, കൂര്‍ത്ത്

കനം കുറഞ്ഞ്, കൂര്‍ത്ത്

ചിലര്‍ക്ക് കനം കുറഞ്ഞ, കൂര്‍ത്ത പുരികങ്ങള്‍ ആയിരിക്കും ഉണ്ടാവുക. ശക്തരായ മനുഷ്യരായിരിക്കും ഇവര്‍ എന്നാണ് പറയപ്പെടുന്നത്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ആളുകളെ നയിക്കാനും ഇവര്‍ പ്രാപ്തരായിരിക്കും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Eyebrow Astrology!!! What Your Eyebrows Are Really Saying About You

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്