വീട്ടില്‍ ഇതൊക്കെയുണ്ടോ? എന്നാല്‍ ഐശ്വര്യ ദേവത പടികടക്കില്ല... കലഹവും കൂടും!!

  • Written By: Desk
Subscribe to Oneindia Malayalam

ജീവിതത്തില്‍ വരുന്ന ഐശ്വര്യങ്ങളെ എന്നും തട്ടിമാറ്റുന്ന ഒന്നാണ് ദാരിദ്രം. ദാരിദ്ര്യം എന്നാല്‍ പണത്തിന്‍റെ കുറവ് എന്ന് മാത്രം ചിന്തിക്കരുത്. പോസറ്റീവ് ഘടകങ്ങള്‍ ഇല്ലാത്തതെന്തും ദാരിദ്ര്യമാണ്. അതു നമ്മുടെ വീട്ടിലെ അന്തരീക്ഷമാകാം, വീട്ടുകാരുടെ മനസും സ്വഭാവവുമാകാം അങ്ങനെ പല പല കാരണങ്ങള്‍ ദാരിദ്ര്യത്തിന് കാരണമായേക്കാം. എന്നാല്‍ ചെറുതായി ശ്രദ്ധിച്ചാല്‍ ദാരിദ്രത്തെ ഒരു പരിധി വരെ മാറ്റാന്‍ സാധിക്കുമത്രെ. ചില കാര്യങ്ങള്‍ എന്നും ദാരിദ്രത്തിനും ഐശ്വര്യക്കേടിനും കാരണമാകുന്നവയാണ്. അവ എന്തൊക്കൊണെന്ന നോക്കാം.

കറുത്ത ബെഡ്ഷീറ്റ്

കറുത്ത ബെഡ്ഷീറ്റ്

ഐശ്വര്യത്തെ മൂടി വയ്ക്കുന്ന നിറമായിട്ടാണ് കറുപ്പിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വീടുതളില്‍ കറുത്ത ബെഡ്ഷീറ്റ്, കര്‍ട്ടനുകള്‍ മറ്റു തുടണികള്‍ എന്നിവ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. നമ്മുടെ ഭവനത്തിലെ പോസിറ്റീവ് ആയുള്ള അന്തരീക്ഷത്തെ ഇല്ലാതാക്കുന്നതാണ് ഈ കറുപ്പു നിറം.

യുദ്ധം, കുതിര തുടങ്ങിയവയുടെ ചിത്രങ്ങള്‍

യുദ്ധം, കുതിര തുടങ്ങിയവയുടെ ചിത്രങ്ങള്‍

വീടുകള്‍ മോടിയാക്കുന്നതിന്റെ ഭാഗമായി നമ്മള്‍ ധാരാളം ചിത്രങ്ങള്‍ ചുവരുകളില്‍ തൂക്കാറുണ്ട്. എന്നാല്‍ അവയില്‍ മിക്കവയും നല്ല ഫലം ആയിരിക്കില്ല തരിക. യുദ്ധം, ഓടുന്ന കുതിരയുടെ ചിത്രങ്ങള്‍ തുടങ്ങിയവ വീടുകളില്‍ തൂക്കുന്നത് ഐശ്വര്യക്കേടായാണ് കണക്കാക്കുന്നത്. മാത്രമല്ല, ഇത്തരം ചിത്രങ്ങളുള്ള വീടുകളില്‍ ദാരിദ്രം ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുകയും ചെയ്യും.

മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കാതെ കുന്നുകൂടി കിടക്കുന്നത് മിക്ക വീടുകളിലെയും കാഴ്ചയാണ്. എന്നാല്‍ ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്താണ് എന്നറിയുമോ? വീടുകളില്‍ പോസിറ്റീവ് എനര്‍ജി മാറി നെഗറ്റീവ് എനര്‍ജി നിറയാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടാതെ എന്നും അലക്കി തേച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക.

കേടായ ഭക്ഷണങ്ങള്‍

കേടായ ഭക്ഷണങ്ങള്‍

എന്നും ഭക്ഷണം കഴിച്ചതിനു ശേഷം ബാക്കി വരുന്ന ഭക്ഷണം എന്താണ് ചെയ്യുക? എന്തുതന്നെയായാലും അവ കേടാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എവിടെ സൂക്ഷിച്ചാലും വൃത്തിയില്‍ വയ്ക്കുക എന്നതാണ് കാര്യം. കേടായ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്ന വീടുകളില്‍ ഐശ്വര്യക്കേട് വരും എന്നാണ് പറയുന്നത്.

കൂര്‍ത്ത അരികുള്ള ഫര്‍ണിച്ചറുകളും കണ്ണാടികളും

കൂര്‍ത്ത അരികുള്ള ഫര്‍ണിച്ചറുകളും കണ്ണാടികളും

മിക്ക വീടുകളിലും ആവശ്യത്തിലധികം ഫര്‍ണിച്ചറുകള്‍ കാണും. എന്നാല്‍ ഇവ മേടിക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കൂര്‍ത്ത അരികുകളുള്ള ഫര്‍ണിച്ചറുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇവ അപകടം മാത്രമല്ല, ഐശ്വര്യക്കേടും വിളിച്ചുവരുത്തും. അതുപോലെ കണ്ണാടികള്‍. ഒരു വീടിന്റെ ഏറ്റവും അശുഭകരമായ ലക്ഷണങ്ങളില്‍ ഒന്നാണ് പൊട്ടിയ കണ്ണാടി. വീടിന്റെ ഏത് ഭാഗത്തായാലും പൊട്ടിയ കണ്ണാടികള്‍ വയ്ക്കാതിരിക്കുക. കൂടാതെ ബെഡ്‌റൂമില്‍ ഡ്രസ്സിംഗ് ടേബിളില്‍ കണ്ണാടി വെക്കാനും ശ്രദ്ധിക്കുക.

മദ്യപാനം

മദ്യപാനം

ഒരു വീടിനെ നശിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാമതാണ് മദ്യപാനം. മദ്യപിക്കുന്നത് മാത്രമല്ല, മദ്യം വീടിനുള്ളില്‍ കയറ്റുന്നതുപോലും മോശമായിട്ടുള്ള കാര്യമാണ്. വീടുകളില്‍ നെഗറ്റീവ് എനര്‍ജി നിറയാന്‍ മാത്രമേ മധ്യപാനം സഹായിക്കുകയുള്ളൂ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
keeping-these-things-in-your-house-can-lead-to-poverty-

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്