ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..!
ജ്യോതിഷം പല കാര്യങ്ങൾക്കും ഉത്തരം നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭൂമിയിലെ ഏത് ജീവജാലത്തിന്റേയും സൃഷ്ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്നാണ് അതിൽ പറയുന്നത്. എന്തിന്റെയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കാൻ കഴിയുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും ഭാഗ്യങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷത്തിൽ പറയുന്നത് പ്രകാരം അകെ 9 ഗ്രഹങ്ങളാണ് ഉണ്ടാവുക. എന്നാൽ അതിൽ സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമായി നിലകൊള്ളുന്നു. അതുപോലെ തന്നെ ജ്യോതിഷം അനുസരിച്ച് ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇതിനൊപ്പം അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് എല്ലാവരും അറിയേണ്ടത്. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും നിശ്ചയിച്ചു വച്ചിട്ടുണ്ട്.
പറഞ്ഞുവന്നത് ജ്യോതിഷത്തിന്റെ സ്വാധീനത്തെ കുറിച്ചാണ്. പലവിധത്തിലുള്ള സ്വാധീനം അത് നിങ്ങളിൽ ചെലുത്താൻ സാധ്യതയുണ്ട്. വേദ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട മാറ്റമാണ് ചൊവ്വ ഗ്രഹത്തിന്റെ ചലനത്തിലെ പരിവർത്തനം. അങ്ങനെയുള്ളപ്പോഴാണ് ചൊവ്വയുടെ നക്ഷത്രത്തിൽ മാറ്റം വരാൻ പോവുന്നത്. അത് ചെറിയൊരു മാറ്റമല്ലെന്ന് ഓർക്കണം. അത്രയധികം സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്നൊരു മാറ്റമാണ് ഇത്.
ചൊവ്വ ഏപ്രില്‍ 6ന് ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുകയാണ്. സാധാരണഗതിയിൽ ശനിയുടെ നക്ഷത്രമായാണ് ഉത്രട്ടാതി അറിയപ്പെടുന്നത്. 18 ദിവസത്തോളം ചൊവ്വ ഉത്രട്ടാതി നക്ഷത്രത്തിൽ തന്ന തുടരും. അതിന് ശേഷം രേവതി നക്ഷത്രത്തിലേക്ക് മാറും. അത്തരത്തിൽ ചൊവ്വയുടെ മാറ്റം ചില രാശിക്കാരെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കും. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് അറിയാം.
മേടം രാശി
ചൊവ്വ രാശിമാറുന്ന ഈ കാലയളവിൽ ശുഭകരമായ ഫലങ്ങൾ ആയിരിക്കും ഇവർക്ക് ലഭിക്കുക. തൊഴിലിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണ നിങ്ങൾക്ക് എക്കാലവും ഉണ്ടാവും. ജോലി അന്വേഷിക്കുന്നവർക്കും അനുകൂല സമയമായിരിക്കും ഇത്. മികച്ച അവസരങ്ങൾ ഇവരെ തേടിയെത്തുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ആഗ്രഹങ്ങളൊക്കെയും സഫലമാകുക തന്നെ ചെയ്യും. നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.
ചിങ്ങം രാശി
ഇക്കൂട്ടർക്ക് പലവിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പ്രണയിതാക്കൾക്ക് അനുകൂല സമയമായിരിക്കും ഇത്. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്താൻ സാധ്യത. നിക്ഷേപങ്ങൾ കാര്യമായ സാമ്പത്തിക നേട്ടം നൽകും. കുടുംബത്തിലെ ഭിന്നതകൾ നീങ്ങും. തൊട്ടതെല്ലാം പൊന്നാക്കും. ജീവിതം എപ്പോഴും നല്ല രീതിയിൽ ആയി മാറും.
ധനു രാശി
ചൊവ്വയുടെ രാശിമാറ്റത്തിന്റെ ഈ കാലയളവ് ഇവർക്ക് അനുകൂലമാണ്. ബിസിനസിൽ ലാഭം ഉറപ്പായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം കൂടി വരും. ജീവിതത്തിൽ വിജയം കൈവരിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. പ്രശ്നങ്ങൾക്കൊക്കെയും പരിഹാരം കണ്ടെത്താൻ ഇവർക്ക് സാധിക്കും. ജീവിതം എല്ലാം കൊണ്ടും നല്ല നിലയിൽ എത്തും.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications