കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഷ്ഠി വ്രതം നിങ്ങൾ എടുക്കാറുണ്ടോ? എടുക്കുന്നത് എങ്ങനെ? എന്തിന് വേണ്ടി? ; അറിയാം

ഷഷ്ഠി വ്രതം നിങ്ങൾ എടുക്കാറുണ്ടോ? എടുക്കുന്നത് എങ്ങനെ? എന്തിന് വേണ്ടി? ; അറിയാം

  • By Desk
Google Oneindia Malayalam News

കാര്യ സാധ്യത്തിനും നല്ല ആരോഗ്യത്തിനും നല്ല കുടുംബ ജീവിതത്തിനും ഒക്കെ പലരും വൃതം എടുക്കാറുണ്ട്. ഇത്തരത്തിൽ നാം കേട്ടിട്ടുള്ള വൃത്തത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഷഷ്ഠി വ്രതം. എന്നാൽ ഈ ഷഷ്ഠി വ്രതം എങ്ങനെയാണ് കൃത്യമായി എടുക്കേണ്ടതെന്ന് പലർക്കും അറിയില്ല..നോക്കാം...

എന്തിന് വേണ്ടിയാണ് ഷഷ്ഠി വ്രതം എടുക്കുന്നത് ?

സുബ്രഹ്മണ്യ ഭഗവാനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ഷഷ്ഠി വ്രതം. ഇതിലൂടെ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഒന്ന്, മക്കളുടെ മികച്ച ഉന്നതിക്ക് വേണ്ടി.

1

രണ്ട്, സന്താന ഭാഗ്യത്തിനു വേണ്ടി. ഈ രണ്ട് കാര്യങ്ങളാണ് ഷഷ്ഠി വ്രതത്തിൽ പരമ പ്രധാനം. എന്നാൽ, സാധാരണയായി ചൊവ്വ ദോഷത്തിനും കാര്യസാധ്യത്തിനും നല്ല ആരോഗ്യത്തിനും ഗൃഹ ദോഷങ്ങൾ മാറാനും വേണ്ടിയും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം.

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?

വൃതം നോക്കുന്നതിന് തലേ ദിവസം തന്നെ വ്രതമെടുക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ വേണം. ഇത് ഷഷ്ഠി വ്രതത്തിന് പ്രധാനം ആണ്. തലേ ദിവസം, അതായത് പഞ്ചമിയിൽ ഒരിക്കൽ എടുത്തു വേണം ഈ ഷഷ്ഠി വ്രതം തുടങ്ങാൻ.

അവിടെ ദിലീപ് പരാജയപ്പെട്ടു, വിജയിച്ചത് പൊലീസ്: പക്ഷെ കോടതിയില്‍ കാര്യമില്ല: രാഹുല്‍ ഈശ്വർഅവിടെ ദിലീപ് പരാജയപ്പെട്ടു, വിജയിച്ചത് പൊലീസ്: പക്ഷെ കോടതിയില്‍ കാര്യമില്ല: രാഹുല്‍ ഈശ്വർ

2

ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടത് എന്നാണ് ?

വെളുത്ത പക്ഷത്തിലെ ദിവസമാണ് ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടതിന് തിരഞ്ഞെടുക്കേണ്ട ദിവസം. രാവിലെ കുളിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തണം. ഇതിന് പുറമേ യഥാശക്തി വഴിപാടുകളും ക്ഷേത്രത്തിൽ നടത്തണം. അടുത്ത നാൾ വരെ രാവിലെ തീർത്ഥം കഴിച്ച് ഈ ഷഷ്ഠി വ്രതം നിങ്ങൾക്ക് അവസാനിപ്പിക്കാൻ സാധിക്കും. ദേവ സൈന്യാധിപനായ സുബ്രഹ്മണ്യ ഭഗവാനോട് പ്രാർത്ഥിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും എന്നാണ് വിശ്വാസം .

3

ഷഷ്ഠി വ്രതത്തിന്റെ ഐതിഹ്യം എന്ത് ?

സർപ്പ രൂപം സ്വീകരിച്ച് തിരോധാനം ചെയ്ത കുമാരനെ തിരിച്ചു കിട്ടാൻ വേണ്ടി പാർവ്വതി ദേവി അനുഷ്ഠിച്ച വൃതമാണ് ഷഷ്ഠി വ്രതം. കുമാരനെ തിരിച്ചു കിട്ടാൻ 108 ഷഷ്ഠി വ്രതം പാർവതി ദേവി അനുഷ്ഠിച്ചു. ഇതാണ് ഐതിഹ്യം.

അതേസമയം, ഇതുപോലെ തന്നെ, പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. ശിവ പ്രീതിക്കായി ആണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ നേട്ടങ്ങളെ വാഴ്ത്തി; മുഖ്യമന്ത്രിയെ പൊക്കി പറഞ്ഞ് ഗവര്‍ണര്‍റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ നേട്ടങ്ങളെ വാഴ്ത്തി; മുഖ്യമന്ത്രിയെ പൊക്കി പറഞ്ഞ് ഗവര്‍ണര്‍

4

ഈ വൃതത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്നല്ലേ? സർവ്വ ദോഷങ്ങളും മാറുന്നതിനായി എടുക്കുന്ന വ്രതമാണ് പ്രദോഷവ്രതം. പാർവതി ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി പരമശിവൻ നടരാജൻ ആയി നൃത്തം ചെയ്തത് ഈ ദിവസം എന്നാണ് ഐതിഹ്യം. എന്നാൽ, ഈ വ്രതം സ്വീകരിക്കുന്നതിനും ചില ചിട്ടാവട്ടങ്ങൾ ഉണ്ട്. അസ്തമയ സമയം ത്രയോദശിയുള്ള ദിവസം കണക്കാക്കിയാണ് പ്രദോഷവ്രതം അനുഷ്ടിക്കുന്നത്. അസ്തമയത്തിന് മുൻപും പിൻപുമായി വരുന്ന മൂന്നേമുക്കാൽ നാഴികയാണ് പ്രദോഷസന്ധ്യ ആയി കണക്കാക്കുന്നത്.

5

എന്നാൽ ഈ കണക്ക് പ്രകാരം രണ്ടു ദിവസം വന്നാൽ ആ ദിവസം വ്രതം എടുക്കും. ശിവനാമം പാരായണം ചെയ്ത് പകൽ സമയഠ ഉപവാസം സ്വീകരിക്കണം. വ്രതം അനുഷ്ഠിക്കുന്ന ദിവസം രാവിലെ എണ്ണ തേച്ച് കുളിക്കുവാൻ പാടില്ല. എണ്ണ തേക്കാതെ , വൃത്തിയുള്ള വസ്ത്രം ധരിച്ച് ഭസ്മം അണിയണം. തുടർന്ന് രുദ്രാക്ഷ മാലയും അണിഞ്ഞ് നമ ശിവായ ജപിച്ച് ശിവമാഹാത്മ്യവും ഹാലാസ്യ മാഹാത്മ്യവും പാരായണം ചെയ്യണം.

6

ഇതാണ് വ്രത അനുഷ്ഠാനത്തിന്റെ പ്രധാന രീതി. വ്രതം അനുഷ്ഠിക്കുമ്പോൾ ക്ഷേത്രത്തിൽ പോകണം എന്നും വഴിപാടുകൾ നടത്തണം എന്നും ഉണ്ട്. എന്നാൽ തനിക്ക് ഉതകുന്ന രീതിയിലുള്ള വഴിപാട് രീതികൾ സ്വീകരിച്ചാൽ മതിയാകും. വഴിപാടുകൾ നടത്തി കരിക്ക് അഭിഷേകം ചെയ്ത് തീർത്ഥം കുടിച്ച് വേണം ഈ വ്രതാനുഷ്ഠാനം അവസാനിപ്പിക്കാൻ.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം
7

എറണാകുളം ശിവക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം , തിരുവനന്തപുരത്ത് നീലകണ്ഠശ്വരൻ, കണ്ണൂർ രാജരാജേശ്വര ക്ഷേത്രം, കോട്ടയം തിരുനക്കര, ഗുരുവായൂർ മമ്മിയൂർ ശിവക്ഷേത്രം, വൈക്കം ഏറ്റുമാനൂർ കടുത്തുരുത്തി തുടങ്ങി കേരളത്തിലെ എല്ലാ ശിവ ക്ഷേത്രങ്ങളിലും ഇത് വിശേഷമായി കണക്കാക്കി പ്രതേൃക പൂജകൾ നടത്താറുണ്ട്.

English summary
sashti viratham: How to take? Why people take sashti viratham?; more details are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X