ഈ ആഴ്ച പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ, ഗൃഹവാഹനാദി സമ്പത്തുകള്‍ ലഭിക്കും, സമ്പൂർണ്ണ വാരഫലം
നവംബർ 23 മുതൽ 29 വരെയുളള സമ്പൂർണ്ണ വാരഫലം, പ്രമുഖ ജ്യോത്സ്യൻ അനിൽ പെരുന്ന തയ്യാറാക്കിയത്.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ പലതും വന്നുചേരും. തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ശാരീരിക സ്വസ്ഥത ലഭിക്കും. കുടുംബപരമായ അഭിവൃദ്ധിയുണ്ടാകും. ഗൃഹവാഹനാദിയോഗം കാണുന്നു. തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നതാണ്. ഒരു ഗണപതിഹോമം നടത്തുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. സ്വപ്രയത്നത്താല്‍ പ്രതിസന്ധികള്‍ പലതും തരണം ചെയ്യും. സന്താനസുഖം കൈവരും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ തീരുമാനമാകുന്നതാണ്. ഒരു ഗണിപതിഹോമം നടത്തുക.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. പാട്കടങ്ങള് വര്‍ദ്ധിക്കും. ധനനഷ്ടങ്ങള്‍ സംഭവിക്കാം. യാത്രാ ക്ലേശവും അലച്ചിലും അനുഭവപ്പെടും. ശാരീരിക ക്ലേശങ്ങള്‍ വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക. ശിവന് ജലധാരയും കൂവളമാലയും നടത്തുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - പ്രവര്‍ത്തനരംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും അവയെ തരണം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ശരിയായി ആലോചിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ വിജയകരമായിത്തീരുന്നതാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്നതാണ്. സ്വന്തമായി വ്യാപാരങ്ങള്‍ നടത്തുന്നവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. അലക്ഷ്യമായി ചെയ്യുന്ന കാര്യങ്ങള്‍ വിപരീത ഫലമുളവാക്കാനുള്ള സാദ്ധ്യത കാണുന്നു. ശാരീരിക ക്ലേശങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഒരു ഗണപതിഹോമവും ഭഗവതിസേവയും നടത്തുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പൊതുവെ കാര്യങ്ങള്‍ മന്ദഗതിയില്‍ നീങ്ങും. അവിചാരിത തടസ്സങ്ങള്‍ ഏതുകാര്യത്തിലും ഉണ്ടാകും. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നതിനാല്‍ ശ്രദ്ധിക്കുക. സര്‍വ്വകാര്യത്തിലും സവിശേഷമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ പ്രതിസന്ധി കള്‍ നേരിടേണ്ടി വരും. ശാസ്താവിന് നീരാഞ്ജനവും എള്ളുപായസ്സവും നടത്തുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - പ്രവര്‍ത്തനമേഖല അഭിവൃദ്ധിപ്പെടും. പൊതുവെ ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. മത്സരങ്ങളിലും നറുക്കെടുപ്പുകളിലും ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് വളരെ അനുകൂല സമയമാകുന്നു. ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് ഉത്തമം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്ടിച്ചേക്കും. പ്രവര്‍ത്തനരംഗത്ത് അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പലവിധ പ്രതിസന്ധികളെ നേരിടേണ്ടി വരും. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ശിവക്ഷേത്രത്തില്‍ പുറകുവിളക്ക്, ജലധാര, കൂവളമാല, മൃത്യുഞ്ജയപുഷ്പാഞ്ജലി ഇവ നടത്തുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകാം. ധനമിടപാടുകളില്‍ വളരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. യാത്രാക്ലേശങ്ങള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. മാനസികമായ ക്ലേശങ്ങളും ഉണ്ടാകാവുന്നതാണ്. വിഷ്ണുക്ഷേത്രത്തില്‍ നെയ്വിളക്ക്, തുളിമാസ, പാല്പായസ നിവേദ്യം ഇവ നടത്തുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ഗൃഹവാഹനാദി സമ്പത്തുകള്‍ ലഭിക്കും. പ്രവര്‍ത്തനരംഗത്ത് അഭിവൃദ്ധി കൈവരുന്നതാണ്. ഗൃഹത്തില്‍ സന്തുഷ്ടി നിലനില്ക്കും. സന്താനസുഖം ലഭിക്കുന്നതാണ്. പൊതുവെ അനുകൂല സമയമാകുന്നു.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - പൊതുവെ ഗുണദോഷസമ്മിശ്ര കാലമാണ്. പരിശ്രമങ്ങള്‍ പലതും ഫലമില്ലാതെ പോകും. ധനനഷ്ടങ്ങള്‍ വന്നുഭവിക്കും. സുഹൃദ്ജനങ്ങളുമായി അകല്‍ച്ചയ്ക്കു സാദ്ധ്യത. ആലോചിക്കാതെയുള്ള പ്രവൃത്തികള്‍ വിഷമതകള്‍ സൃഷ്ടിക്കും. പ്രവര്‍ത്തനരംഗത്ത് വളരെ ശ്രദ്ധ പാലിക്കേണ്ടതാണ്. ശാസ്താവിന് നെയ്വിളക്ക്, നീരാഞ്ജനം, എള്ളുപായസം ഇവ നടത്തുക.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പ്രവര്‍ത്തന രംഗത്ത് ഉയര്‍ച്ച കൈവരും. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതാണ്. സാമ്പത്തികമായി അഭിവൃദ്ധി കൈവരും. ഏതു കാര്യത്തിലും വിജയം കൈവരും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വ്യാഴം ദോഷകരമാണ്. സ്ഥാനഭ്രംശം ഉണ്ടാകാം. അവിചാരിതമായ ആപത്തുകള്‍ സംഭവിക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാകും. സര്‍വ്വകാര്യ പ്രതിബന്ധവും അനര്‍ത്ഥങ്ങളും രോഗദുരിതങ്ങളും ഉണ്ടാകാം. വിഷ്ണു ക്ഷേത്രത്തില്‍ നെയ്വിളക്ക്, തുളസിമാല, പാല്പായസനിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തുക.
-
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
വിദേശയാത്രയ്ക്ക് തടസ്സം, വേണ്ടപ്പെട്ടവരുടെ വേർപാട് മൂലം ദുഃഖം, ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍, നാൾഫലം -
മിഥുനം രാശി: പത്താം ഭാവത്തിൽ ശനിയും ശുക്രനും, കഠിനാധ്വാനത്തിന് ഫലം, അനാവശ്യ ചിലവ് വേണ്ട -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications