കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം: എന്നും യുദ്ധങ്ങള്‍ക്ക് നടുവില്‍...2

  • By Staff
Google Oneindia Malayalam News

Iraq Kuwait Map1973 ജൂലായ് ഒന്നിന് അദ്ദേഹം സൈന്യത്തിന്റെ ലഫ്. ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. 1976 ഫിബ്രവരി ഒന്നിന് സൈനികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. 1977 ഒക്ടോബര്‍ എട്ടിന് അദ്ദേഹം ബാത്ത് പാര്‍ട്ടിയുടെ നാഷണല്‍ പാന്‍ അറബ് നേതൃത്വത്തിന്റെ അസ്റിസ്റന്റ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ 1979 ജൂലായ് 16ന് അദ്ദേഹം ഇറാഖ് ബാത്ത് പാര്‍ട്ടി സെക്രട്ടറി ജനറലായി, ഇറാഖ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1980 മുതല്‍ 1988 വരെ ഇറാനെതിരായ യുദ്ധം നയിച്ചതോടെ സദ്ദാം ലോകമാകെ അറിയപ്പെടുന്ന നേതാവായി. ഷിയ-സുന്നി അഭിപ്രായഭിന്നതകളും ഒരു നദിയുടെ മേലുള്ള അവകാശത്തര്‍ക്കങ്ങളുമാണ് ഇറാനുമായുള്ള യുദ്ധത്തിന് സദ്ദാമിനെ പ്രേരിപ്പിച്ചത്. അന്ന് ഖുര്‍ദ്ദുകള്‍ക്കെതിരെ സദ്ദാം രാസായുധം പ്രയോഗിച്ചതും ഏറെ ചര്‍ച്ചാവിഷയമായി. ഇറാനിലെ ഖൊമേനി ഭരണം സദ്ദാമിനെ പുറത്താക്കാന്‍ ഇറാഖില്‍ ഖുര്‍ദ്ദുകളുടെ സഹായത്തോടെ അട്ടിമറി ശ്രമങ്ങള്‍ നടത്തിയെങ്കിലും സദ്ദാം അവയെ അനായാസം അതിജീവിച്ചു.

1984ല്‍ ബാഗ്ദാദ് സര്‍വകലാശാല അദ്ദേഹത്തിന് നിയമത്തില്‍ ഡോക്ടറേറ്റ് നല്കി ആദരിച്ചു. ഇറാനുമായുള്ള യുദ്ധത്തിനിടയിലും ഇറാഖ് സാമ്പത്തികഘടനയെ ആധുനീകരിയ്ക്കാനുള്ള ശ്രമങ്ങളില്‍ സദ്ദാം മുഴുകി. ഇറാഖിലെ ഗ്രാമങ്ങളുടെ വികസനത്തിലും സദ്ദാം പ്രത്യേകം ശ്രദ്ധിച്ചു. കൃഷിരീതി യന്ത്രവല്ക്കരിച്ചും കൃഷിക്കാര്‍ക്ക് ഭൂമി നല്കിയുമായിരുന്നു ഇത്. ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വന്‍പുരോഗതി അദ്ദേഹം വരുത്തി. നിരക്ഷരത തുടച്ചുനീക്കാന്‍ സൗജന്യവിദ്യാഭ്യാസത്തിനും അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്കി. ഊര്‍ജ്ജോല്പാദനമേഖലയിലും അദ്ദേഹം പുരോഗതിയുണ്ടാക്കുന്ന നീക്കങ്ങള്‍ക്ക് നേതൃത്വം നല്കി.

1990ല്‍ കുവൈത്തില്‍ ആക്രമണം നടത്തിയെങ്കിലും അദ്ദേഹത്തിന് യുഎസ് നേതൃത്വത്തിലുള്ള 30 രാജ്യങ്ങളടങ്ങിയ സഖ്യസേനയുടെ ആക്രമണത്തില്‍ പിടിച്ചുനില്ക്കാനായില്ല. സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ ഇറാഖിന് വന്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. ലോക രാഷ്ട്രങ്ങളില്‍ നിന്ന് പിന്തുണ നേടാന്‍ കഴിയാതെ വന്നപ്പോള്‍ കുവൈത്തില്‍ നിന്നും സദ്ദാം തന്റെ സേനയെ പിന്‍വലിച്ചു. പക്ഷെ ഐക്യരാഷ്ട്രസഭ അന്നുമുതല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇറാഖിന്റെ സാമ്പത്തികഘടനയുടെ നട്ടെല്ലൊടിച്ചു. ഞെട്ടിക്കുന്ന കണക്കുകളാണ് യൂണിസെഫ് പുറത്തുവിടുന്നത്. അഞ്ചുവയസ്സിന് താഴെയുള്ള ഇറാഖിലെ കുട്ടികളില്‍ ഏഴില്‍ ഒരാള്‍ പിടഞ്ഞു മരിക്കുകയാണ്. ഇറാഖിലെ പുതിയ തലമുറയില്‍ 22 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. യുഎന്‍ ഉപരോധത്തെ തുടര്‍ന്ന് അത്യാവശ്യമരുന്നുകള്‍ പോലും കിട്ടാതെ അഞ്ച് ലക്ഷം കുട്ടികള്‍ മരിച്ചു.

രണ്ട് യുദ്ധങ്ങള്‍ ഇറാഖിന് വരുത്തിയത് കനത്ത നഷ്ടമാണ്. ഇറാനുമായി എട്ടുവര്‍ഷം നീണ്ട യുദ്ധത്തില്‍ ഒരു ലക്ഷം ഇറാഖ് പട്ടാളക്കാര്‍ മരിച്ചു. ഷിയാകളും കുര്‍ദ്ദുകളും നടത്തിയ ആഭ്യന്തരകലാപത്തിലും ഒട്ടേറെപേര്‍ ബലിയാക്കപ്പെട്ടു. 1991ലെ ഗള്‍ഫ് യുദ്ധത്തില്‍ ഏകദേശം ഒരു ലക്ഷത്തിലധികം ഇറാഖ്കാര്‍ കൊല്ലപ്പെട്ടു. പക്ഷെ കടുത്ത യാതനകള്‍ക്കിടയിലും സദ്ദാമിലെ പോരാളി തളരുന്നില്ല. ഇപ്പോഴും അദ്ദേഹം യുഎസിന്റെ മുന്നില്‍ നട്ടെല്ല് വളയ്ക്കുന്നില്ല. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ അനന്തമായ സൗഭാഗ്യങ്ങള്‍ സദ്ദാമിന് വെട്ടിപ്പിടിക്കാമായിരുന്നു. ഗള്‍ഫ് മേഖലയില്‍ യുഎസിന്റെ കണ്ണിലെ കരടായി തന്നെ ഇപ്പോഴും സദ്ദാം നിലകൊള്ളുന്നു.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X