ആദില-നൂറ വിഷയത്തില്‍ ഫൈസല്‍ മറുപടി നല്‍കണം; ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുക്കാത്തതിന് കാരണം
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ആദിലയെയും നൂറയെയും അപമാനിച്ച സംഭവം വലിയ വിവാദമാവുകയാണ്. തന്റെ അറിവില്ലാതെയാണ് ഈ രണ്ടു പെണ്‍കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ഇവരെ സ്വീകരിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് ഫൈസല്‍ മലബാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് വിവാദങ്ങളുടെ തുടക്കം. ക്ഷണിച്ചു വരുത്തിയ ശേഷം അപമാനിക്കുന്നത് വളരെ മോശമാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.
ഈ വിഷയത്തില്‍ ആദിലയെയും നൂറയെയും പിന്തുണച്ചും ഫൈസലിനെ രൂക്ഷമായി വിമര്‍ശിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും നിരവധി പേരാണ് ഇതിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ഫൈസലിനെ പ്രാഞ്ചിയേട്ടനുമായി ഉപമിച്ച് വിമര്‍ശിക്കുന്നത്. ഇപ്പോഴിതാ ഇരുവര്‍ക്കും പിന്തുണയുമായി ബിഗ് ബോസ് സീസണ് അഞ്ചിലെ വിന്നര്‍ അഖില്‍ മാരാരും രംഗത്തെത്തിയിരിക്കുകയാണ്.

അഖിലിന്റെ വാക്കുകള്‍: ബിഗ് ബോസ് ഹൗസിനുള്ളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ആദിലയെയും നൂറയെയും വീട്ടില്‍ കയറ്റില്ലെന്നുള്ള ലക്ഷ്മിയുടെ പരാമര്‍ശം. ഇതേതുടര്‍ന്ന് ലാലേട്ടന് ഞാന്‍ ഇവരെ എന്റെ വീട്ടില്‍ കയറ്റും എന്ന് പറഞ്ഞത് കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും വലിയ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഇത്.
വീട്ടില്‍ കയറ്റാമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഗൃഹ പ്രവേശന ചടങ്ങില്‍ ആദിലയ്ക്കും നൂറയ്ക്കും ക്ഷണം ലഭിക്കുകയാണ്. അവിടെ ഫൈസല്‍ എന്ന വ്യവസായിയുടെ മനസിന്റെ വലിപ്പമാണ് സമൂഹത്തിന് മുന്നില്‍ കാണിച്ചത്. സ്വാഭാവികമായും ആദിലയ്ക്കും നൂറയ്ക്കും ക്ഷണം ലഭിച്ചത് അനുസരിച്ച് അവര്‍ അവിടെ വന്നു പങ്കെടുത്ത ശേഷം പിറ്റേ ദിവസം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു വിഭാഗത്തിന്റെ വരവ് അദ്ദേഹത്തിന്റെ അറിവോടു കൂടിയായിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം സമൂഹത്തോട് തെറ്റ് ചെയ്ത രണ്ടു പേര് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ പരാമര്‍ശങ്ങളോടു
ള്ള എന്റെ വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തട്ടെ.
ആ വിയോജിപ്പ് ഞാന്‍ അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയാണ്. ഫൈസലിക്ക നിങ്ങള്‍ വളരെ നല്ല മനുഷ്യനാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. എല്ലാവരെയും സ്നേഹിക്കുന്ന, കയ്യിലുള്ള പൈസ മറ്റുള്ളവരുടെ കയ്യിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം.
ഈയൊരു വിഷയത്തില്‍ മാത്രം അദ്ദേഹത്തോട് ചോദിക്കുകയാണ്. സമൂഹത്തിനു മുന്നില്‍ ആദിലയും നൂറയും എങ്ങനെയാണ് തെറ്റുകാരാവുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കുന്നു എന്നത് രാജ്യത്ത് നിയമപരമായി തെറ്റല്ല. ഞാന്‍ ഇത്തരം ജീവിത രീതികളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. ഇത്തരം ആശയങ്ങളോട് എനിക്ക് വ്യക്തിപരമായി തീരെ യോജിപ്പില്ല.
എന്നാല്‍ ഈ രണ്ടു പെണ്‍കുട്ടികളെയും ക്ഷണിച്ചു വരുത്തിയ ശേഷം അപമാനിച്ചുവിട്ട രീതി ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ഇക്കാര്യത്തില്‍ ഫൈസല്‍ കൃത്യമായ ഒരു മറുപടി ഫേസ്ബുക്കിലൂടെ നല്‍കണം. താങ്കളുടെ മാനേജര്‍മാര്‍ വിളിച്ചിട്ടാണ് ആ പെണ്‍കുട്ടികള്‍ വന്നത്. താങ്കളുടെ അറിവോടുകൂടിയല്ല അവര്‍ വന്നിട്ടുള്ളത് എങ്കില്‍ മാനേജര്‍മാരെ ആ ജോലിയില്‍ നിന്ന് പിരിച്ചു വിടണം.
മലബാര്‍ ഗോള്‍ഡിന്റെ ലാലേട്ടന് ഉള്‍പ്പെടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുള്ള സെലിബ്രിറ്റികളാണ് അവര്‍. ഈയൊരു വിഷയത്തില്‍ ആദിലയ്ക്കും നൂറയ്ക്കും ഒപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. അവര്‍ക്കുണ്ടായ വിഷമത്തില്‍ ഒരു ജേഷ്ട സഹോദരനെ പോലെ പങ്കാളിയാവുകയാണ്. ഈ ചടങ്ങില്‍ എന്നെയും നേരിട്ട് ക്ഷണിച്ചിട്ടുള്ളതായിരുന്നു. ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തില്ല. അതിന്റെ കാരണം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. പരിപാടിയില്‍ നടന്ന ചില വിവേചനങ്ങള്‍ ആണ് അവിടെ പോകുന്നതില്‍ നിന്ന് എന്നെ വിലക്കിയത്.
ഫൈസല്‍ മലബാര്‍ ദുബായില്‍ ഒരു പ്രോഗ്രാമിന് വിളിക്കുകയും എനിക്കന്ന് പറഞ്ഞ പൈസ തരാതെ കുറച്ചു പൈസ പോക്കറ്റില്‍ കൊണ്ടുവന്ന് ഇട്ടപ്പോള്‍ ഇതാ നിങ്ങളുടെ പൈസ എന്ന് പറഞ്ഞ് തിരിച്ചുകൊടുത്ത്് അദ്ദേഹത്തോട് വളരെ മോശമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രാഞ്ചിയേട്ടന് സ്വഭാവത്തെ ആക്രമിച്ചുകൊണ്ട് ഒരു വിഭാഗം അദ്ദേഹത്തെ കൂട്ടമായി ആക്രമിക്കുന്നതിനോട് യോജിപ്പില്ല.
ആദിലയുടെയും നൂറയുടെയും വിഷയത്തില്‍ ഫൈസല്‍ മലബാര്‍ കാണിച്ചത് 100% യോജിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹം ചെയ്തിട്ടുള്ള പല കാര്യങ്ങളും സമൂഹത്തിന് പ്രയോജനം ചെയ്തിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മതപരമായ ജീവിത സാഹചര്യവും അദ്ദേഹത്തിനെ സമ്മര്‍ദ്ദത്തിന് അടിമപ്പെടുത്തിയിരിക്കാം. ഈ വിഷയത്തില്‍ ഫൈസല്‍ മലബാര്‍ കൃത്യമായ ഒരു മറുപടി പൊതുസമൂഹത്തിന് നല്‍കണം - അഖില്‍ മാരാര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications