Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മര്‍ ബമ്പര്‍ അടിച്ചുമോനേ... 10 കോടി ലഭിച്ച പത്മനാഭന് വീടൊന്ന് മാറണം, കച്ചവടം ഉഷാറാക്കണം

മലപ്പുറം: കേരള സമ്മര്‍ ബമ്പര്‍ ലോട്ടറി പരപ്പനങ്ങാടി സ്വദേശി പത്മനാഭന്. 10 കോടി രൂപയാണ് സമ്മാനം. നികുതിയും മറ്റു പിടുത്തവും കഴിഞ്ഞ് പകുതി തുക ബാങ്ക് അക്കൗണ്ടിലെത്തും. എസ്ബിഐ ശാഖയില്‍ എത്തി ടിക്കറ്റ് കൈമാറിയ പത്മനാഭന് ആഗ്രഹങ്ങള്‍ ഏറെയുണ്ട്. വാഹനങ്ങള്‍ മുറ്റത്തെത്തുന്ന സ്ഥലത്തേക്ക് വീട് മാറണം എന്നതാണ് പ്രധാന ആഗ്രഹം. ഇപ്പോള്‍ രണ്ട് വാഹനങ്ങളുണ്ടെങ്കിലും മുറ്റത്തേക്ക് എത്താന്‍ വഴിയില്ല.

രൂപ തകര്‍ന്നടിഞ്ഞു; 95 കടന്ന് താഴേക്ക്, പ്രവാസികള്‍ക്ക് നേട്ടം കൊയ്യാം, പക്ഷേ ഇതാണ് തടസം
രൂപ തകര്‍ന്നടിഞ്ഞു; 95 കടന്ന് താഴേക്ക്, പ്രവാസികള്‍ക്ക് നേട്ടം കൊയ്യാം, പക്ഷേ ഇതാണ് തടസം

കഴിഞ്ഞ 26ന് പാലക്കാട് നിന്നാണ് സമ്മര്‍ ബമ്പര്‍ ടിക്കറ്റ് എടുത്തത്. കോയമ്പത്തൂരില്‍ പോയി വരുമ്പോള്‍ പാലക്കാട് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു. ഹോട്ടലിന് അടുത്തുള്ള ലോട്ടറി കടയില്‍ നിന്ന് 250 രൂപ മുടക്കി ടിക്കറ്റ് എടുത്തു. ഇന്നലെ രാവിലെയാണ് ഫലം വന്നത്. മൊബൈലില്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. ഇന്ന് ലോട്ടറി ടിക്കറ്റ് ബാങ്കിന് കൈമാറി.

summer bumper lottery winner plan

ബമ്പര്‍ ലോട്ടറി അടിച്ച ഭാഗ്യവാന്‍മാര്‍ പേര് വെളിപ്പെടുത്താറില്ല. ഇതില്‍ നിന്ന് വ്യത്യസ്തനാണ് പത്മനാഭന്‍. ലോട്ടറി അടിച്ചത് നാട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും നമുക്ക് ഒന്നും ഒളിക്കാനില്ലെന്നുമാണ് പത്മനാഭന്റെ നിലപാട്. കോഴിച്ചെന ഭാഗത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ആയിരുന്നു പത്മനാഭന്. മറ്റൊരാള്‍ക്ക് നടത്താന്‍ കൊടുത്തിരിക്കുകയാണ് കട.

Election 2026

പത്മനാഭന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയല്ല. ഇടയ്ക്ക് മാത്രമാണ് ലോട്ടറി എടുക്കാറുള്ളത്. ഇനിയും അങ്ങനെ തന്നെയാകുമെന്ന് പത്മനാഭന്‍ പറയുന്നു. ലോട്ടറി അടിച്ച വിവരം അറിഞ്ഞ് നിരവധി പേര്‍ വിളിച്ചിരുന്നു. എല്ലാവരും സന്തോഷം പങ്കുവച്ചു. മക്കളെ സെറ്റാക്കണം എന്നതാണ് പത്മനാഭന്റെ ആദ്യത്തെ പരിഗണന. പിന്നെ വീട് മാറണം.

നിലവില്‍ 51 വയസായി. ഇനിയും ജോലിക്ക് പോകും. 10 കോടിയുടെ ലോട്ടറി അടിച്ചെന്ന് കരുതി ജോലിക്ക് പോകാതിരിക്കാന്‍ പറ്റില്ല. രണ്ടുവര്‍ഷം മുമ്പ് കക്കാട് പുതിയ ഷോപ്പ് എടുത്തിരുന്നു. ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ല. ഇനി എല്ലാം ഉഷാറാക്കണം എന്ന് പത്മനാഭന്‍ പറയുന്നു.

സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍

കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. അതെല്ലാം തീര്‍ക്കണം. താന്‍ കഷ്ടത അനുഭവിച്ചപ്പോള്‍ ആരും സഹായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കണം എന്ന ബാധ്യത തനിക്കില്ല. എങ്കിലും സാധ്യമാകുന്നവര്‍ക്ക് സഹായം നല്‍കുമെന്നും പത്മനാഭന്‍ പറയുന്നു. പണം പ്ലാന്‍ ചെയ്തു മാത്രമേ ഉപയോഗിക്കൂ. അല്ലാതെ അനാവശ്യമായി ചെലവവിക്കില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+