'നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി വന്നു, 2013ലെ അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി'; രഞ്ജു രഞ്ജിമാർ
നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ ഇനി രണ്ട് ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നീണ്ട ഏഴര വർഷത്തെ കാത്തിരിപ്പിനും വിചാരണ നടപടികൾക്കും ഒടുവിലാൻ കേസിൽ നിർണായകമായ വിധി വരാനിരിക്കുന്നത്. നടൻ ദിലീപ് പ്രതിപട്ടികയിൽ ഉണ്ടായിരുന്നതിനാൽ തന്നെ കേസിന് ദേശീയ തലത്തിൽ തന്നെ വലിയ സ്വീകാര്യത ഉണ്ടായിരുന്നു. ഇപ്പോഴിതാ കേസിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്‌റ്റ് ആയ രഞ്ജു രഞ്ജിമാർ.
കേസിന്റെ ആദ്യ ഘട്ടം മുതൽ നടിക്ക് പിന്തുണയുമായി രംഗത്ത് വന്ന വ്യക്തികളിൽ ഒരാളായിരുന്നു രഞ്ജു രഞ്ജിമാർ. ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ കൂടിയായിരുന്നു രഞ്ജു. ഈ സംഭവത്തിൽ നടിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ഏറെ ഭീഷണികൾ അവർ നേരിടേണ്ടി വന്നിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് അവരിപ്പോൾ. സമകാലികം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

നടിക്ക് വേണ്ടി ശബ്‌ദിച്ച ശേഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇപ്പോഴും തന്നെ മാറ്റി നിര്‍ത്തുന്നുണ്ടെന്നും ഇത് സാമ്പത്തികമായി തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും രഞ്ജു രഞ്ജിമാർ ചൂണ്ടിക്കാട്ടുകയുണ്ടായി. എട്ടാം തീയതി വരുന്ന വിധി എന്ത് തന്നെയായാലും ജനങ്ങളുടെ മനസ്സിൽ അവൾക്ക് നീതി ലഭിച്ചുവെന്നും അമ്മ സംഘടന 2013ൽ നടത്തിയ ഷോയിൽ എന്തൊക്കെ നടന്നുവെന്നതിന്റെ ദൃക്‌സാക്ഷിയാണ് താനെന്നും അവർ പറഞ്ഞു.
രഞ്ജു രഞ്ജിമാറിന്റെ വാക്കുകൾ ഇങ്ങനെ: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഉത്തരം തരുമ്പോള്‍ എന്റെ കുഴി ഞാന്‍ തന്നെ സ്വയം വെട്ടുകയാണെന്ന് എനിക്കറിയാം. ഞാൻ മാറ്റി നിര്‍ത്തപ്പെട്ട ഇടങ്ങള്‍ ചെറുതല്ല. ഇത് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി. മാനസികമായും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. അത് ഞാന്‍ വകവയ്ക്കുന്നില്ല. ഒരു പെണ്‍കുട്ടി അനുഭവിച്ച വേദനയാണ് അവളെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യാൻ കാരണം.
പല രാത്രികളിലും അവള്‍ക്ക് ചെല്ലുന്ന അവസാനത്തെ കോള്‍ എന്റേതായിരുന്നു. പല സമയത്തും ആത്മഹത്യയുടെ തുമ്പത്തു നിന്നും അവളെ വലിച്ചിട്ടിട്ടുമുണ്ട്. നിനക്ക് നീതി കിട്ടുമോ കിട്ടില്ലയോ എന്നുള്ളതല്ല വിഷയം, നിനക്ക് നീതി കിട്ടിക്കഴിഞ്ഞു എന്നാണ് അവളോട് ഞാൻ പറയാറ്. ജനങ്ങളുടെ മനസില്‍, ദൈവത്തിന്റെ നീതിന്യായ കോടതിയില്‍ അവള്‍ക്ക് നീതി കിട്ടിക്കഴിഞ്ഞു. എന്ത് വില കൊടുത്തും വാങ്ങാൻ കഴിയുന്ന നീതിന്യായ വ്യവസ്ഥ ഉണ്ടാവുമ്പോൾ അവിടെ നീതി കിട്ടുമോ എന്ന് എനിക്കറിയില്ല.
വിധി എന്തായാലും അതിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുക എന്നുള്ളതാണ് ഇനി. ഇന്നലെയും ഞാനവളുമായി സംസാരിച്ചു. പലരും പറയുന്നുണ്ട്, സാമ്പത്തിക ലാഭം നോക്കി വൈറലാവാന്‍ ശ്രമിക്കുകയാണെന്ന്. ഈ ഒരു സംഭവത്തിന് മുൻപ് എത്രയോ മേക്കപ്പുകള്‍ ആ നടിക്ക് ചെയ്‌ത ആളാണ് ഞാന്‍. ആ സംഭവത്തിന് ശേഷം ആ നടിക്കോ അവരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു നടിക്കും ഞാന്‍ മേക്കപ്പ് ചെയ്‌തിട്ടില്ല. ആ സമയത്ത് എന്നെ സഹായിച്ചത് മംമ്ത മോഹന്‍ദാസാണ്.
ഡിസംബര്‍ എട്ടിന് വിധി വരുന്നത് ഞാനും കാത്തിരിക്കുകയാണ്. എന്ത് വന്നാലും അതിന്റേതായ അര്‍ഥത്തില്‍ സ്വീകരിക്കുക എന്നുള്ളതാണ് കാര്യം. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും അവളോട് പറഞ്ഞതിങ്ങനെയാണ്, നിനക്ക് നീതി കിട്ടുമോ ഇല്ലയോ എന്ന് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. നീ എന്താണെന്ന് നിനക്ക് നൂറ് ശതമാനം അറിയാം എന്നായിരുന്നു.
വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാൻ പറഞ്ഞത്. ഒരിക്കലും കേസിലെ പ്രതിയും നടനും തമ്മിലിരുന്ന് ചായ കുടിക്കുന്നത് കണ്ടെന്നോ, വീട്ടില്‍ അന്തിയുറങ്ങുന്നത് കണ്ടെന്നോ പറഞ്ഞിട്ടില്ല. എന്റെ കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. 2013ല്‍ അമ്മയുടെ ഷോ നടക്കുന്ന സമയത്ത് അവിടെ നടക്കുന്ന സംഭവങ്ങളില്‍ ദൃക്‌സാക്ഷിയായിരുന്നു ഞാൻ. അല്ലാതെ അദ്ദേഹമാണ് ഇത് ചെയ്‌തത് എന്ന് ഞാൻ പറഞ്ഞിട്ടില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications