"ഇഷ്‌ടപ്പെട്ട നടൻ ദിലീപ്, അദ്ദേഹം മാന്യനും ശാന്ത സ്വഭാവിയും, അത് കേട്ടപ്പോൾ പൃഥ്വിരാജ് എനിക്ക് കൈയ്യടിച്ചു"
മലയാള സിനിമയിൽ ഒന്നിലധികം ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായിരുന്നു വേദിക. ദിലീപിനൊപ്പമാണ് ഒന്നിലധികം സിനിമകളിൽ വേദിക അഭിനയിച്ചത്. അതിൽ തന്നെ ശൃംഖാരവേലൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിന്റെ ഈ ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് ഇടയിലേക്ക് വേദിക ഇറങ്ങിച്ചെന്നത്. കൂടാതെ സുന്ദർ ദാസ് സംവിധാനം ചെയ്‌ത വെൽക്കം റ്റു സെൻട്രൽ ജയിൽ എന്ന ചിത്രവും ദിലീപിനൊപ്പം വേദിക അഭിനയിച്ചിരുന്നു.
കൂടാതെ മുൻനിര നായകന്മാരിൽ പിന്നീട് പൃഥ്വിരാജിന് ഒപ്പമാണ് വേദിക രണ്ട് സിനിമകൾ ചെയ്‌തത്. അതിലൊന്നാണ് ജെയിംസ് ആൻഡ് ആലീസ്. വളരെ പക്വമായ കഥാപാത്രമായിരുന്നു ഈ സിനിമയിൽ വേദിക ചെയ്‌തത്. മാത്രമല്ല ഒരുപാട് നിരൂപക പ്രശംസകളും ഈ ചിത്രത്തിലൂടെ വേദികയെ തേടി എത്തിയിരുന്നു. കൂടാതെ തമിഴിൽ കാവ്യ തലവനിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ആട് 3 എന്ന മിഥുൻ മാനുവൽ തോമസ്-ജയസൂര്യ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരികെ വന്നിരിക്കുകയാണ് വേദിക. ഇത്തവണ പക്ഷേ മുഴുനീള വേഷമല്ലെന്ന് മാത്രം. ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു ഐറ്റം സോങിലാണ് വേദിക പ്രത്യക്ഷപ്പെട്ടത്. യൂട്യൂബിൽ ഉൾപ്പെടെ തരംഗമായ ഈ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
അതിനിടെ മലയാള സിനിമയിൽ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വേദിക ഇപ്പോൾ. മറ്റ് ഭാഷകളിൽ നിന്ന് എങ്ങനെയാണ് മലയാളം ഇൻഡസ്ട്രി വേറിട്ട് നിൽക്കുന്നതെന്നും മറ്റും വേദിക പറയുന്നു. മാത്രമല്ല ദിലീപാണ് തന്റെ പ്രിയപ്പെട്ട നടനെന്നും അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും മാന്യമായ പെരുമാറ്റം നടത്തുന്ന ആളാണെന്നും വേദിക ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വേദികയുടെ വാക്കുകൾ
മലയാളം സിനിമയിൽ എഴുത്തുകാരും സെറ്റിൽ ഉണ്ടാവും. ഇവിടെ ഒരു കൂട്ടായ്‌മ ഉണ്ടാവും. അഭിനേതാക്കൾ ഒരുമിച്ച് നിന്ന് ഓരോ സീനും പ്ലാൻ ചെയ്യും. മലയാളം ബുദ്ധിമുട്ടേറിയ ഒരു ഭാഷയാണ്. ജെയിംസ് ആന്റ് ആലീസിലെ വലിയൊരു ഡയലോഗ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ആ മുഴുനീള ഡയലോഗ് പറഞ്ഞ് ഞാൻ സീൻ പെർഫോം ചെയ്‌ത് കഴിഞ്ഞപ്പോൾ പൃഥ്വിരാജിന്റെ കൈയടി കിട്ടി. ഒരൊറ്റ ടേക്കിലായിരുന്നു ഞാൻ ആ ഡയലോഗ് പറഞ്ഞത്.
2017ലാണ് ഈ സംഭവം നടന്നത്. അദ്ദേഹമൊരു അതിശയകരമായ കഴുവുകൾ ഉള്ള നടനാണ്, വലിയൊരു പ്രതിഭയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു. രണ്ട് സിനിമകളാണ് പൃഥ്വിരാജിന് ഒപ്പം ഞാൻ ചെയ്‌തത്. തമിഴിൽ കാവ്യ തലവനും മലയാളത്തിൽ ജെയിംസ് ആൻഡ് ആലീസും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്‌തിരുന്നു. അദ്ദേഹം വളരെയധികം കഴിവുകൾ ഉള്ള ഒരു സൂപ്പർതാരം കൂടിയാണ്.
ജയസൂര്യയും അതുപോലെ തന്നെ കഴിവുകൾ ഉള്ളൊരു നടനാണ്. അദ്ദേഹത്തിന്റെ അഭിനയവും എനിക്കേറെ ഇഷ്‌ടമാണ്. ദിലീപ് സാർ എന്റെ ആദ്യത്തെ കോ സ്‌റ്റാറാണ്. ഏറ്റവും മികച്ചത് അദ്ദേഹമാണ്. ഒരു മനുഷ്യനെന്ന നിലയിൽ ഏറ്റവും നല്ലയാൾ. അദ്ദേഹം എന്നോട് വളരെ ദയയുള്ളവനും എളിമയുള്ളവനുമായിരുന്നു.
അദ്ദേഹം ശൃംഖാരവേലൻ സെറ്റിൽ വച്ച് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആർട്ടിസ്‌റ്റുകളെ നാം എപ്പോഴും ഒരു പൂവ് പോലെ, റോസാ പൂവ് പോലെ പരിപാലിക്കണമെന്ന്. കാരണം അവരിൽ നിന്നും പലവിധത്തിലുള്ള ഇമോഷൻസ് വരേണ്ടത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അവരെ വളരെ ഭദ്രമായി നോക്കണം എന്നതും അത് കൊണ്ടാണ്.
ലോകത്ത് എവിടെ പോയാലും മലയാളികളെ കാണാൻ സാധിക്കും. ശൃംഖാരവേലന് ശേഷമാണ് മലയാളികളുടെ സ്നേഹം എനിക്ക് ലഭിച്ച് തുടങ്ങിയത്. ഇപ്പോഴും ശൃംഖാരവേലനിലെ കഥാപാത്രമായാണ് പല പ്രേക്ഷകരും എന്നെ തിരിച്ചറിയുന്നത് എന്നതാണ് സത്യം. വെൽക്കം ടു സെൻട്രൽ ജയിൽ അടക്കം ഹിറ്റായിരുന്നല്ലോ.












Click it and Unblock the Notifications