'കാവ്യ മാധവൻ രണ്ടാംകെട്ടുകാരനായ ഒരാളെ വിവാഹം കഴിക്കുമെന്ന് ഞാൻ പറഞ്ഞു, പിന്നാലെ ദിലീപ് ഫോണിൽ വിളിച്ചു'; സുനിൽ
നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി വരാനിരിക്കുകയാണ്. കേസിൽ പൾസർ സുനി ഒന്നാം പ്രതിയാണെങ്കിൽ എട്ടാം പ്രതി മലയാളികളുടെ പ്രിയ താരമായിരുന്ന ദിലീപാണ്. നേരത്തെ ഈ കേസിന്റെ പേരിൽ ദിലീപിന് എൺപത്തി അഞ്ച് ദിവസത്തോളം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അന്തിമ വിധിക്ക് ശേഷമേ കേസിൽ ആരൊക്കെ കുറ്റക്കാർ ആണെന്നും ആരെയൊക്കെ വെറുതെ വിടുമെന്നുമുള്ള ചിത്രം വ്യക്തമാവൂ.
കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഏറെക്കാലമായി പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ദിലീപ് പ്രമുഖ നടി കൂടിയായ ആദ്യ ഭാര്യ മഞ്ജു വാര്യരെ വിവാഹ മോചനം ചെയ്‌തതാണ്. പുറംലോകം അറിയാത്ത ചില കാരണങ്ങളാലാണ് ദിലീപ്-മഞ്ജു വാര്യർ ബന്ധം വേർപിരിഞ്ഞത്. 2015ലാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്. പിന്നീട് മകൾ മീനാക്ഷി ദിലീപിന് ഒപ്പമായിരുന്നു.

ഇതിന് പിന്നാലെ സഹതാരമായിരുന്ന കാവ്യ മാധവനെ ദിലീപ് വിവാഹം കഴിയുകയും ചെയ്‌തിരുന്നു. ഇതിന്റെ പേരിൽ താരത്തിന് ഒരുപാട് വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. ദിലീപ്-കാവ്യ മാധവൻ വിവാഹത്തിന് ശേഷമാണ് താരത്തിന് കാര്യമായ എതിർപ്പ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം ദിലീപ് മറ്റൊരു വിവാഹം ചെയ്യുകയെന്നതും അത് കാവ്യ മാധവൻ ആയതും എല്ലാം വിധിയാണെന്നും അതിലൂടെ കടന്നുപോകേണ്ടി വരുമെന്നുമാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ഒരിക്കൽ കാവ്യയുടെ വിവാഹത്തിന് മുൻപ് താൻ ഒരു പ്രവചനം നടത്തിയിരുന്നെന്നും അതിന് പിന്നാലെ ദിലീപ് തന്നെ ഫോണിൽ വിളിച്ചുവെന്നും സുനിൽ പരമേശ്വരൻ അവകാശപ്പെടുന്നു.
സുനിൽ പരമേശ്വരന്റെ വാക്കുകൾ: അനന്തഭദ്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ഞാനും കൊച്ചിൻ ഹനീഫയും കാവ്യ മാധവനും മറ്റു ചിലരുമെല്ലാം കൂടി ഇരിക്കുകയായിരുന്നു. അന്ന് ഞാൻ ചെറിയ ഫലങ്ങളൊക്കെ പറയും. കൊച്ചിൻ ഹനീഫയ്ക്ക് എന്നെ വലിയ വിശ്വാസമായിരുന്നു. കാവ്യയുടെ വിവാഹം എപ്പോഴാണെന്ന് പറയാൻ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. മോൾ നേരത്തെ വിവാഹം കഴിച്ചൊരാളെ കല്യാണം കഴിക്കും എന്ന് ആയിരുന്നു ഞാൻ പറഞ്ഞത്. അത് സംഭവ ബഹുലമാകും എന്നും ഞാൻ അന്ന് പറയുകയുണ്ടായി. ചിലതൊക്കെ നടന്നേ പറ്റൂ.
അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ദിലീപ് എന്നെ വിളിച്ചു. ചില വിധികളിലൂടെ കടന്ന് പോയേ പറ്റൂ. ദിലീപ്-കാവ്യ ബന്ധം, ആദ്യ ഭാര്യ മഞ്ജു വാര്യരുടെ ബന്ധം എന്നിവയൊക്കെ വിധിയിലൂടെ കടന്ന് പോകുന്നതാണ്. അതൊരു വല്ലാത്ത വിധിയല്ലേ? ഒന്ന് ആലോചിച്ചു നോക്കൂ. ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ, ലാളിച്ച നടൻ ആയിരുന്നു ദിലീപ്. ഒരു ചെറിയ ലോകത്ത് നിൽക്കുന്നവർ പോലും ദിലീപിനെ വല്ലാതെ ഇഷ്‌ടപ്പെട്ടിരുന്നു ഒരിക്കൽ. ദിലീപിന്റെ അഭിനയവും ഇഷ്‌ടപ്പെട്ടിരുന്നു. ആ ദിലീപ് ജയിലിലേക്ക് പോയി.
താൻ നിൽക്കുന്ന അവസ്ഥ എന്താണെന്ന് അറിയാത്ത, തനിക്ക് പറ്റിയവരുമായുള്ള സൗഹൃദമല്ലെന്ന് തിരിച്ചറിയാത്തതാണ് അയാൾക്ക് പറ്റിയ വീഴ്‌ച. ഞാനെന്തായാലും മഞ്ജു വാര്യരുമായുള്ള ജീവിതം അവസാനിപ്പിച്ചു, മകളുണ്ട് എന്ന് ചിന്തിക്കണമായിരുന്നു. മറ്റൊരു ജീവിതം തിഞ്ഞെടുക്കുമ്പോൾ ഇനി മറ്റൊരാൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് സഹിക്കാനും ക്ഷമിക്കാനും വിട്ടുകൊടുക്കാനുമുള്ള മനസ് വേണ്ടേ. എന്നെ നശിപ്പിക്കാൻ ശ്രമിച്ച ഒരുപാട് പേരുടെയൊപ്പം ദിലീപ് നിൽക്കുന്നത് ഞാൻ കാണുകയും അറിയുകയും ചെയ്‌തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications