ഒന്ന് തള്ളയില്ലാത്ത മീനാക്ഷി, അടുത്തത് കാവ്യ മാധവന്; നടി മീനാക്ഷിയുടെ പോസ്റ്റിന് താഴെ വിദ്വേഷ കമന്റ്.. മറുപടി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായി എത്തി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് മീനാക്ഷി. ഈ വര്‍ഷം പുറത്തിറങ്ങിയ പ്രൈവറ്റ് എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. അഭിനയത്തോടൊപ്പം ആങ്കറിംഗിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് മീനാക്ഷി. അടുത്തിടെയായി മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്.
മതം, ശാസ്ത്ര ബോധം, ജാതി, വിദ്യാഭ്യാസം, ഫെമിനിസം തുടങ്ങിയ പല വിഷയങ്ങളെ കുറിച്ചും മീനാക്ഷി ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്ക് വെക്കാറുണ്ട്. ഇതെല്ലാം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറും ഉണ്ട്. കൂടാതെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്ക് വെക്കുന്ന ചിത്രങ്ങള്‍ക്ക് മീനാക്ഷി നല്കുന്ന വെറൈറ്റി ക്യാപ്ഷനുകള്‍ക്കും വലിയ തോതില്‍ പിന്തുണ ലഭിക്കാറുണ്ട്.

തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്കെല്ലാം മറുപടി കൊടുക്കാറുണ്ട് എന്നതാണ് മീനാക്ഷിയുടെ പ്രത്യേകത. മോശം കമന്റ് വന്നാലും അതിന് തക്കതായ മറുപടി കൊടുക്കാന്‍ മീനാക്ഷി മടിക്കാറില്ല. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് മീനാക്ഷി നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയുടെ പേര് ചേര്‍ത്താണ് സൂസന് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് കമന്റ് വന്നത്.
ഒരു കണ്ണാടിക്ക് സമീപം നില്ക്കുന്ന ചിത്രമായിരുന്നു മീനാക്ഷി പങ്ക് വെച്ചത്. ഇതിനൊപ്പം മതബോധത്തെ കുറിച്ചായിരുന്നു മീനാക്ഷി പോസ്റ്റ് പങ്ക് വെച്ചത്. 'കമന്റുകളിലെ മതബോധങ്ങളുടെ പ്രതിഫലനം' എന്ന തലക്കെട്ടില്‍ ആയിരുന്നു കുറിപ്പ് പങ്ക് വെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
'കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മതവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കുറച്ച് കമന്റുകള്‍ വിവിധ മതങ്ങളില്‍ പെട്ടവരെങ്കിലും അവരില്‍ പൊതുവായി ഒരു ഏകീകരണമുണ്ടായത് (അത് സ്ഥിരമായി നിന്നിരുന്നുവെങ്കില്‍ മനോഹരമായേനെ) ഞാന്‍ പറഞ്ഞതിന് എതിരായി രൂപപ്പെട്ടതാണ്.
അപ്പോള്‍ എനിക്ക് തോന്നിയത് മതത്തെ തീവ്രമായി ഇഷ്ടപ്പെടുന്ന വിവിധ മത പ്രതിനിധികളും മതങ്ങളെ അത്ര ഇഷ്ടമല്ലാത്ത (വെറുപ്പില്ല) ഞാനും ഒരു പൊതു വേദിയില്‍ ഒരു സംവാദമുണ്ടാവുകയാണെങ്കില് ഈ പ്രതിനിധികള്‍ ഒന്നു ചേര്‍ന്ന് എന്നെ എതിര്‍ക്കുകയും 'നിശബ്ദ'യാക്കുകയും ചെയ്യും എന്നതുറപ്പ്. പിന്നെയവിടെ നടക്കുക പരസ്പരം 'നിശബ്ദ'മാക്കുന്നതിന്റെ....'ശബ്ദകോലാഹല' ങ്ങളായിരിക്കും....' എന്നായിരുന്നു മീനാക്ഷിയുടെ കുറിപ്പ്.
ഇതിന് താഴെയാണ് സൂസന് ദ്വാരവീട്ടില് എന്ന ഐഡിയില്‍ നിന്ന് വിദ്വേഷ കമന്റ് വന്നത്. 'രണ്ട് മീനാക്ഷി ഒന്ന് തള്ളയില്ലാത്ത മീനാക്ഷി. അടുത്തത് കാവ്യ മാധവന് അടുത്ത് ഹണി റോസ് വിവരമില്ലാത്ത ഇതിനെയൊക്കെ പിടിച്ചു വിവരം വെക്കാന്‍ വേണ്ടി ഏതെങ്കിലും വലിയ യൂണിവേഴ്സിറ്റിയില്‍ ചേര്‍ക്കണം അല്ലാതെ ഇതിന്റെ അഹങ്കാരം തീരില്ല,' എന്നായിരുന്നു സൂസന്റെ കമന്റ്്.
ഇതിന് മറുപടിയായി 'പണ്ഡിതയും ... സര്‍വ്വോപരി സകലതും തികഞ്ഞ എന്നാല്‍ FB അക്കൗണ്ട് കെട്ടിപ്പൂട്ടിയ ധീര വനിതയുമായ സൂസന് മാഡത്തിന് ശിഷ്യപ്പെടുന്നതിനേക്കുറിച്ചൊന്ന് പഠിക്കട്ടെ...' എന്നാണ് മീനാക്ഷി നല്കിയ മറുപടി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications