"മോഹൻലാൽ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ദിലീപ് എട്ടാം പ്രതിയാണ്, മെമ്മറി കാർഡ് ഇല്ലായിരുന്നെങ്കിൽ.."
നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപനം വന്നതിന് പിന്നാലെ ദിലീപ് നായകനായ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതിൽ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ മോഹൻലാലും അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ചെയ്തത് വലിയ തെറ്റാണെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി. ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുമ്പോഴും ദിലീപ് കേസിൽ എട്ടാം പ്രതിയാണെന്ന് ടിബി മിനി സമയം മലയാളത്തോട് പറഞ്ഞു.
ടിബി മിനിയുടെ വാക്കുകൾ: ഗോവയിൽ വച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആ പെൺകുട്ടിയെ എതിർ പക്ഷത്തുള്ള ആളുകൾ എന്തൊക്കെ സൈബർ ആക്രമണമാണ് നടത്തുന്നത്. ഗോവയിൽ ശരിക്കും എന്താണ് ഉണ്ടായതെന്ന് വച്ചാൽ അവൻ പ്ലാൻ ചെയ്തു പോയതാണ് അവിടേക്ക്. പക്ഷേ ഈ കുട്ടി ഫ്ലൈറ്റിനാണ് പോയത്. മേക്കപ്പ് മാനും ഉണ്ടായിരുന്നു. ഈ കുട്ടിക്ക് അത്രയധികം പരിചയം ഒന്നും അയാളുമായി ഇല്ല. പിന്നെ ഡ്രൈവറല്ലേ, അതുകൊണ്ട് സ്വാഭാവികമായും മുഖം ശ്രദ്ധിക്കും.

നമ്മൾ ശ്രദ്ധിക്കും, അതുകൊണ്ടാണ് തിരിച്ചറിഞ്ഞത്. നീ ഗോവയിൽ വന്ന ഡ്രൈവറല്ലേ എന്ന് ചോദിച്ചു. അതിനും ആ കുട്ടിയെ പഴിക്കുകയാണ്. ഈ മെമ്മറി കാർഡ് പോയിരുന്നെങ്കിൽ ഇങ്ങനെയൊരു കേസ് ഉണ്ടെന്ന് പോലും ആർക്കും പറയാൻ കഴിയുമായിരുന്നില്ല. എങ്ങനെ തെളിയിക്കും? ഈ കുട്ടിയുടെ മൊഴി മാത്രമല്ലെ ഉണ്ടാവൂ. സുനിയുടെ ഒരു വക്കീൽ, അയാൾ ഫോൺ കൊണ്ട് കൊടുത്തത്, പോലീസിനോട് സഹകരിച്ചിരുന്നില്ല.
ഫോൺ കായലിൽ എറിഞ്ഞു കളഞ്ഞെന്ന് പറഞ്ഞു. അങ്ങനെ ചെയ്ത ആളുടെ അവസ്ഥ വളരെ പരിതാപകരമാണ് ഇപ്പോൾ.മുഴുവനായും ശരീരം തളർന്നുപോയി. ഒരുപക്ഷേ തെറ്റ് ചെയ്താൽ നിങ്ങൾക്ക് നിയമത്തിന്റെ പഴുതുകളിൽ നിന്ന് രക്ഷപെടാൻ പറ്റിയേക്കും. പക്ഷേ, പ്രകൃതിയുടെ ഒരു ശക്തിയുണ്ട്. അതിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും രക്ഷപെടാൻ സാധിക്കില്ല. മൂല്യങ്ങളുള്ള ഒരു സ്ത്രീയ്ക്കും ഇത് സഹിക്കാനേ കഴിയില്ല.
മരണം വരെ വേട്ടയാടും. കോടതിയോടും സിസ്റ്റത്തോടും ഒന്നും പ്രശ്നമുണ്ടായിട്ടല്ല. പെൺകുട്ടികൾക്ക് ധൈര്യമായി പോവാൻ ഒരു അവസരം ഉണ്ടാവണം. പെൺകുട്ടികളുടെ മനസ് ഇരുപത് വർഷം പിന്നോട്ട് പോയി. വൈകുന്നേരം ആവുമ്പോൾ എന്നെ വിളിച്ചോണ്ട് ഇരിക്കുകയാണ് ആളുകൾ. എനിക്കെതിരായ സൈബർ ആക്രമണങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ട് പോലുമില്ല. ഞാൻ ശരിയായത് കൊണ്ടാണ് എന്നെ കൊല്ലുമെന്ന് പറയുന്നത്. മനുഷ്യർക്ക് മരണം ഒരിക്കലേ ഉള്ളൂ.
ദിലീപിന് എതിരായി ഞാൻ നിന്നിട്ടില്ല. ആ ചെയ്ത കാര്യങ്ങളിൽ മാത്രമാണ് എനിക്ക് എതിർപ്പ്. നിയമ വ്യവസ്ഥയ്ക്ക് എതിരായും ഞാൻ നിന്നിട്ടില്ല. കളങ്കങ്ങൾ മാറ്റണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. അന്ന് ദിലീപിനെ വെറുതെ വിട്ടപ്പോൾ ലഡു വിതരണം ചെയ്തെന്ന് ഞാൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവിടെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കൃത്യമായി എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു.
ആള് അവിടെ വന്നപ്പോൾ തന്നെ ലഡു ഉണ്ടായിരുന്നുവെന്നാണ് ക്യാമറാമാൻ പറയുന്നത്. ഹൈക്കോടതി അസോസിയേഷന് വന്ന ഊമക്കത്ത്, അതിനെ കുറിച്ച് അന്വേഷിക്കണം. അതാണ് ആദ്യം വേണ്ടത്. ജസ്റ്റിസ് കമാൽ പാഷ സാറിനും ആ കത്ത് കിട്ടി. അതിന് സാർ പറയുന്ന അതിശയം എന്തെന്നാൽ കത്തിൽ പറയുന്ന അതേ ശിക്ഷ തന്നെയാണ് അതിലുണ്ടായിരുന്നത്. അപ്പോൾ ആ കത്ത് അന്വേഷിക്കേണ്ടതല്ലേ. അത് മൂടിവയ്ക്കാൻ പാടില്ല.
മോഹൻലാൽ ഒരിക്കലും അത് ചെയ്യാൻ പാടുണ്ടായിരുന്നില്ല. മോഹൻലാൽ എഎംഎംഎയുടെ സെക്രട്ടറി ആയിരുന്നു, ആ സമയത്താണ് കുട്ടിക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. അതിൽ മെമ്പർ ആയിരുന്നു ആ കുട്ടി. ഈ സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എട്ടാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നില്ല. അപ്പോൾ അത് കമ്മിറ്റ് ചെയ്തു എന്ന് പറയുന്നത് വളരെ വലിയൊരു തെറ്റ് തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായിട്ടും പുറത്തുവിടട്ടെ എന്ന് ഞാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞത് എല്ലാർക്കും മനസിലായിട്ടുണ്ടാവും. മോഹൻലാൽ ആയാലും ദിലീപ് ആയാലും അതിലെ കമന്റുകൾ കണ്ടാൽ ഞെട്ടിപ്പോകും. അത്ര മോശം കമന്റുകളാണ് അവർക്ക് എതിരെ വന്നിരിക്കുന്നത്. ചില കേസുകളിൽ നിയമം ശിക്ഷിക്കില്ല, പകരം ജനങ്ങൾ ആയിരിക്കും ശിക്ഷിക്കുക.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications