Get Updates
Get notified of breaking news, exclusive insights, and must-see stories!

"മോഹൻലാൽ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ദിലീപ് എട്ടാം പ്രതിയാണ്, മെമ്മറി കാർഡ് ഇല്ലായിരുന്നെങ്കിൽ.."

നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപനം വന്നതിന് പിന്നാലെ ദിലീപ് നായകനായ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതിൽ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ മോഹൻലാലും അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ചെയ്‌തത്‌ വലിയ തെറ്റാണെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി. ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുമ്പോഴും ദിലീപ് കേസിൽ എട്ടാം പ്രതിയാണെന്ന് ടിബി മിനി സമയം മലയാളത്തോട് പറഞ്ഞു.

ടിബി മിനിയുടെ വാക്കുകൾ: ഗോവയിൽ വച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആ പെൺകുട്ടിയെ എതിർ പക്ഷത്തുള്ള ആളുകൾ എന്തൊക്കെ സൈബർ ആക്രമണമാണ് നടത്തുന്നത്. ഗോവയിൽ ശരിക്കും എന്താണ് ഉണ്ടായതെന്ന് വച്ചാൽ അവൻ പ്ലാൻ ചെയ്‌തു പോയതാണ് അവിടേക്ക്. പക്ഷേ ഈ കുട്ടി ഫ്ലൈറ്റിനാണ് പോയത്. മേക്കപ്പ് മാനും ഉണ്ടായിരുന്നു. ഈ കുട്ടിക്ക് അത്രയധികം പരിചയം ഒന്നും അയാളുമായി ഇല്ല. പിന്നെ ഡ്രൈവറല്ലേ, അതുകൊണ്ട് സ്വാഭാവികമായും മുഖം ശ്രദ്ധിക്കും.

mohanlalanddileepmovie

നമ്മൾ ശ്രദ്ധിക്കും, അതുകൊണ്ടാണ് തിരിച്ചറിഞ്ഞത്. നീ ഗോവയിൽ വന്ന ഡ്രൈവറല്ലേ എന്ന് ചോദിച്ചു. അതിനും ആ കുട്ടിയെ പഴിക്കുകയാണ്. ഈ മെമ്മറി കാർഡ് പോയിരുന്നെങ്കിൽ ഇങ്ങനെയൊരു കേസ് ഉണ്ടെന്ന് പോലും ആർക്കും പറയാൻ കഴിയുമായിരുന്നില്ല. എങ്ങനെ തെളിയിക്കും? ഈ കുട്ടിയുടെ മൊഴി മാത്രമല്ലെ ഉണ്ടാവൂ. സുനിയുടെ ഒരു വക്കീൽ, അയാൾ ഫോൺ കൊണ്ട് കൊടുത്തത്, പോലീസിനോട് സഹകരിച്ചിരുന്നില്ല.

ഫോൺ കായലിൽ എറിഞ്ഞു കളഞ്ഞെന്ന് പറഞ്ഞു. അങ്ങനെ ചെയ്‌ത ആളുടെ അവസ്ഥ വളരെ പരിതാപകരമാണ് ഇപ്പോൾ.മുഴുവനായും ശരീരം തളർന്നുപോയി. ഒരുപക്ഷേ തെറ്റ് ചെയ്‌താൽ നിങ്ങൾക്ക് നിയമത്തിന്റെ പഴുതുകളിൽ നിന്ന് രക്ഷപെടാൻ പറ്റിയേക്കും. പക്ഷേ, പ്രകൃതിയുടെ ഒരു ശക്തിയുണ്ട്. അതിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും രക്ഷപെടാൻ സാധിക്കില്ല. മൂല്യങ്ങളുള്ള ഒരു സ്ത്രീയ്ക്കും ഇത് സഹിക്കാനേ കഴിയില്ല.

മരണം വരെ വേട്ടയാടും. കോടതിയോടും സിസ്‌റ്റത്തോടും ഒന്നും പ്രശ്‌നമുണ്ടായിട്ടല്ല. പെൺകുട്ടികൾക്ക് ധൈര്യമായി പോവാൻ ഒരു അവസരം ഉണ്ടാവണം. പെൺകുട്ടികളുടെ മനസ് ഇരുപത് വർഷം പിന്നോട്ട് പോയി. വൈകുന്നേരം ആവുമ്പോൾ എന്നെ വിളിച്ചോണ്ട് ഇരിക്കുകയാണ് ആളുകൾ. എനിക്കെതിരായ സൈബർ ആക്രമണങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ട് പോലുമില്ല. ഞാൻ ശരിയായത് കൊണ്ടാണ് എന്നെ കൊല്ലുമെന്ന് പറയുന്നത്. മനുഷ്യർക്ക് മരണം ഒരിക്കലേ ഉള്ളൂ.

ദിലീപിന് എതിരായി ഞാൻ നിന്നിട്ടില്ല. ആ ചെയ്‌ത കാര്യങ്ങളിൽ മാത്രമാണ് എനിക്ക് എതിർപ്പ്. നിയമ വ്യവസ്ഥയ്ക്ക് എതിരായും ഞാൻ നിന്നിട്ടില്ല. കളങ്കങ്ങൾ മാറ്റണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. അന്ന് ദിലീപിനെ വെറുതെ വിട്ടപ്പോൾ ലഡു വിതരണം ചെയ്തെന്ന് ഞാൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവിടെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കൃത്യമായി എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു.

ആള് അവിടെ വന്നപ്പോൾ തന്നെ ലഡു ഉണ്ടായിരുന്നുവെന്നാണ് ക്യാമറാമാൻ പറയുന്നത്. ഹൈക്കോടതി അസോസിയേഷന് വന്ന ഊമക്കത്ത്, അതിനെ കുറിച്ച് അന്വേഷിക്കണം. അതാണ് ആദ്യം വേണ്ടത്. ജസ്‌റ്റിസ്‌ കമാൽ പാഷ സാറിനും ആ കത്ത് കിട്ടി. അതിന് സാർ പറയുന്ന അതിശയം എന്തെന്നാൽ കത്തിൽ പറയുന്ന അതേ ശിക്ഷ തന്നെയാണ് അതിലുണ്ടായിരുന്നത്. അപ്പോൾ ആ കത്ത് അന്വേഷിക്കേണ്ടതല്ലേ. അത് മൂടിവയ്ക്കാൻ പാടില്ല.

മോഹൻലാൽ ഒരിക്കലും അത് ചെയ്യാൻ പാടുണ്ടായിരുന്നില്ല. മോഹൻലാൽ എഎംഎംഎയുടെ സെക്രട്ടറി ആയിരുന്നു, ആ സമയത്താണ് കുട്ടിക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. അതിൽ മെമ്പർ ആയിരുന്നു ആ കുട്ടി. ഈ സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എട്ടാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നില്ല. അപ്പോൾ അത് കമ്മിറ്റ് ചെയ്‌തു എന്ന് പറയുന്നത് വളരെ വലിയൊരു തെറ്റ് തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായിട്ടും പുറത്തുവിടട്ടെ എന്ന് ഞാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞത് എല്ലാർക്കും മനസിലായിട്ടുണ്ടാവും. മോഹൻലാൽ ആയാലും ദിലീപ് ആയാലും അതിലെ കമന്റുകൾ കണ്ടാൽ ഞെട്ടിപ്പോകും. അത്ര മോശം കമന്റുകളാണ് അവർക്ക് എതിരെ വന്നിരിക്കുന്നത്. ചില കേസുകളിൽ നിയമം ശിക്ഷിക്കില്ല, പകരം ജനങ്ങൾ ആയിരിക്കും ശിക്ഷിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+