മോഹൻലാൽ സൂപ്പർഹിറ്റുകളുടെ ഒരേയൊരു രാജാവ്, മമ്മൂട്ടിക്ക് ഈ വർഷം ഒരു ഹിറ്റ്, ദിലീപ് ചിത്രവും ഹിറ്റ് ചാർട്ടിൽ
കൊച്ചി: മലയാള സിനിമ തിളങ്ങിയ വര്‍ഷമാണ് 2025. കേരളത്തിന് പുറത്തുളള സിനിമാ പ്രേക്ഷകര്‍ക്ക് ഇടയിലേക്കും വളരെയധികം സ്വീകാര്യത മലയാള സിനിമകള്‍ക്ക് നേടാന്‍ ഈ വര്‍ഷം സാധിച്ചിട്ടുണ്ട്. മലയാളം സിനിമകളെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും പാന്‍ ഇന്ത്യന്‍ തലത്തില്‍ വളരെയധികം ചര്‍ച്ചകള്‍ തന്നെ ഈ വര്‍ഷം നടന്നു.
മലയാളം സിനിമകള്‍ വലിയ ചര്ച്ചാകുമ്പോഴും ബോക്സ് ഓഫീസിലെ പ്രകടനം എങ്ങനെയുണ്ടായിരുന്നു എന്ന് അറിയേണ്ടതും പ്രധാനമാണ്. 2025ലെ ഹിറ്റ് ചിത്രങ്ങളു ടേയും ഫ്ളോപ്പ് ചിത്രങ്ങളുടേയും കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന.
2025ല്‍ മലയാളത്തില്‍ റിലീസായത് 184 ചിത്രങ്ങള്‍ ആണ്. എന്നാല്‍ ഇതില്‍ ബഹുഭൂരിപക്ഷവും തിയറ്ററില്‍ പരാജയം ഏറ്റുവാങ്ങുകയാണ് ഉണ്ടായത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. 360 കോടിയാണ് നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം. ആകെ 15 സിനിമകള്‍ മാത്രമാണ് ഈ വര്‍ഷം നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കിയിട്ടുളളത്. അക്കൂട്ടത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് അടക്കമുളളവരുടെ ചിത്രങ്ങളും യുവതാര ചിത്രങ്ങളും ഉണ്ട്.

ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുന്നത് 8 സിനിമകളാണ്. ഇതില്‍ 3 എണ്ണവും മോഹന്‍ലാല്‍ ചിത്രങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. തുടരും, എമ്പുരാന്, ഹൃദയപൂര്‍വ്വം എന്നിവയാണ് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റുകള്‍. മകന് പ്രണവ് മോഹന്‍ലാലിന്റെ ഡിയറ് ഈറെയും സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് കല്യാണി പ്രിയദര്‍ശന്റെ ലോക ആണ്.
ഇവ കൂടാതെ നസ്ലന്റെ ആലപ്പുഴ ജിംഖാന, കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ആസിഫ് അലിയുടെ രേഖാചിത്രം എന്നിവയാണ് മറ്റ് സൂപ്പര്‍ ഹിറ്റുകള്‍. 7 ചിത്രങ്ങളാണ് ഹിറ്റായവയുടെ പട്ടികയിലുളളത്. പ്രകടനം കൊണ്ട് ഞെട്ടിക്കുമ്പോഴും ബോക്സ് ഓഫീസില്‍ അത് പ്രതിഫലിക്കുന്നില്ലെന്ന പതിവ് 2025ലും മമ്മൂട്ടി തെറ്റിച്ചിട്ടില്ല. വര്‍ഷാവസാനം ഇറങ്ങിയ കളങ്കാവല്‍ മാത്രമാണ് ഈ വര്‍ഷം മമ്മൂട്ടിക്ക് ഉളള ഹിറ്റ് സിനിമ.
എക്കോ, പെറ്റ് ഡിറ്റക്ടീവ്, പൊന്മാന്, പടക്കളം, ബ്രോമാന്‍സ് എന്നിവയാണ് ഹിറ്റുകള്‍. ദിലീപ് നായകനായി എത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലിയും ഹിറ്റ് ആണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറയുന്നു. രാമലീലയ്ക്ക് ശേഷം ഹിറ്റുകളൊന്നും സ്വന്തമാക്കാന്‍ സാധിക്കാത്ത ദിലീപിന് ആശ്വാസമാണിത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications