"പ്രധാന വേഷം സുരാജ് ചെയ്യാമെന്ന് ഏറ്റു, പിന്നീട് അവസാന നിമിഷം പറ്റില്ലെന്ന് പറഞ്ഞു, പകരം ഇന്ദ്രൻസ് അഭിനയിച്ചു"
മലയാള സിനിമയിൽ കഴിവ് തെളിയിച്ച പ്രതിഭകളിൽ ഒരാളാണ് സൂരജ് വെഞ്ഞാറമൂട്. ഇടക്കാലത്ത് സുരാജ് നായക വേഷത്തിലേക്കും ചുവടുമാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ സുരാജുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ വിക്കി തമ്പി. മാസ്‌റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിക്കി തമ്പിയുടെ വെളിപ്പെടുത്തൽ.
വിക്കി തമ്പിയുടെ വാക്കുകൾ
എല്ലാ സംവിധായകർക്കും സൂപ്പർതാരങ്ങളെ വച്ച് പടം എടുക്കണമെന്ന് തന്നെയായിരിക്കും ആഗ്രഹം. പക്ഷേ അവിടെയൊക്കെ ചെന്നെത്തുക എന്ന് പറഞ്ഞാൽ ഭയങ്കര പാടാണ്. അത് ഒരുപക്ഷെ എല്ലാവർക്കും അറിയണമെന്നില്ല. കാരണം ഒരു സൂപ്പർ സ്‌റ്റാറിന്റെ അടുത്ത് പോവണമെങ്കിൽ അയാളുടെ കീഴിൽ രണ്ടോ മൂന്നോ ആളുകൾ കാണും. ഇപ്പോൾ മോഹൻലാലിന്റെ അടുത്ത് കഥ പറയാൻ പോയാൽ ആദ്യം ആന്റണിയെ കാണണം.

അങ്ങനെ ഒരുപാട് പേരുണ്ടാവും. പോയി കഴിഞ്ഞാൽ മാത്രമേ നമുക്ക് ഇതൊക്കെ അറിയുകയുള്ളൂ. അങ്ങനെ ഒരുപാട് കടമ്പകൾ കഴിഞ്ഞാൽ മാത്രമേ നമുക്ക് അവരുടെ അടുത്ത് എത്താൻ കഴിയുകയുള്ളൂ. പിന്നെ അപൂർവം ചില ആൾക്കാർ, എനിക്ക് പറഞ്ഞു കെട്ടുള്ള അറിവേ ഉള്ളൂ. മമ്മൂട്ടി ഒരുപാട് പുതിയ സംവിധായകർക്ക് അവസരം കൊടുക്കുന്നുണ്ടെന്ന്. മമ്മൂക്കയുടെ മകൻ ഉണ്ടല്ലോ, എന്റെ അസിസ്‌റ്റന്റ് ആയി നിന്ന പയ്യൻ പുള്ളിയോട് അടുത്ത് കഥ പറഞ്ഞിട്ടുണ്ട്.
വളരെ നല്ല അപ്രോച്ച് ആണ് അവർ കാണിക്കുന്നത്. അങ്ങനെ ഞാൻ കേട്ടിട്ടുണ്ട്. ഒരുപാട് പേരെയൊന്നും എന്റെ പടത്തിന് വേണ്ടി ഞാൻ സമീപിച്ചിട്ടില്ല. 55 വയസ് കഴിഞ്ഞിട്ടുള്ള ഒരാളാണ് അതിന്റെ മെയിൻ ക്യാരക്റ്റർ. ജമാൽ എന്നുള്ള ഒരു തട്ടുകടക്കാരനാണ്, സിസ്‌റ്റത്തിന് എതിരെ എപ്പോഴും സംസാരിക്കുന്ന ഒരാളായിരുന്നു. ആ ചോദ്യത്തിൽ കാര്യമുണ്ട്.
ആദ്യം ഞങ്ങൾ മനസിൽ വിചാരിച്ചത് സുരാജ് വെഞ്ഞാറമൂടിനെ ആയിരുന്നു. അങ്ങനെ സുരാജിന്റെ അടുത്ത്, എറണാകുളത്ത് പോയി വന്നു, പുള്ളിയുടെ അടുത്ത് കഥ പറയുകയാണ്. സുരാജേട്ടൻ എന്റെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു. കഥയൊക്കെ പുള്ളിക്ക് ഭയങ്കരമായി ഇഷ്‌ടപ്പെട്ടു. അത് കഴിഞ്ഞ ശേഷം നമുക്ക് തിരുവനന്തപുരത്ത് കാണാമെന്നാണ് പറഞ്ഞിരുന്നത്.
അങ്ങനെ നിർമാതാവിനോട് ഞാൻ പറഞ്ഞു, നാടോടിമന്നൻ ഒക്കെ പ്രൊഡ്യൂസ് ചെയ്‌ത ആൾക്കാർ ആയിരുന്നു. അങ്ങനെ അപ്പോൾ തന്നെ ഞങ്ങൾ മുന്നോട്ട് മൂവ് ചെയ്‌തു കാര്യങ്ങൾ. അങ്ങനെ സ്ക്രിപ്റ്റ് ഞങ്ങൾ എഴുതി തുടങ്ങി. കഥ കംപ്ലീറ്റ് ആയി കഴിഞ്ഞപ്പോൾ നിർമ്മാതാവിന്റെ ബ്രദറുണ്ട് കോയമ്പത്തൂരുള്ള, അദ്ദേഹമായിരുന്നു എഴുത്ത്, പിന്നെ പ്രൊഡ്യൂസറും ഒക്കെ കൂടി സ്ക്രിപ്റ്റുമായി സുരാജിനെ കാണാൻ ചെന്നു. പക്ഷേ, അപ്പോൾ പുള്ളി പറയുന്നത് ഇത് ഇപ്പോൾ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു.
അതിന്റെ കാരണം എന്താണെന്ന് എനിക്കും അറിയത്തില്ല. ആദ്യം വാക്ക് പറഞ്ഞതാണ്. അങ്ങനെയാണ് ഇത് മുന്നോട്ട് കൊണ്ട് പോയത്. തിരിച്ചു വന്നപ്പോൾ ഞാൻ പറഞ്ഞു, നമുക്ക് ഇത് ഡ്രോപ്പ് ചെയ്യാമെന്ന്. അപ്പോഴാണ് സ്ക്രിപ്റ്റ് റൈറ്റർ പറയുന്നത് ഈ കഥാപാത്രം സുരാജിനെക്കാളും നല്ലത് ഇന്ദ്രൻസ് ആണെന്ന്. ദുർബലൻ ആയിട്ടുള്ളൊരു ആളായി ഇന്ദ്രൻസ് ആണ് നല്ലതെന്ന്.
എന്നാൽ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഇന്ദ്രൻസ് ചോദിച്ചത് എനിക്ക് ഇത് ചെയ്യാൻ പറ്റുമോ എന്നാണ്. ഒരുപാട് ലേയറുകൾ ഒക്കെ ഉള്ള കഥാപാത്രമായിരുന്നു. എന്നിട്ട് പുള്ളിക്ക് സിനിമയിൽ അവാർഡ് വരെ കിട്ടുന്നുണ്ട്. പിന്നെ പുള്ളി വളരെയധികം സഹായിച്ചു. സുരാജ് വേണ്ടെന്ന് പറഞ്ഞ കഥാപാത്രം ഇന്ദ്രൻസ് ചെയ്‌തു. പിന്നെ എനിക്കും തോന്നി ഇന്ദ്രൻസ് തന്നെയായിരുന്നു നല്ലതെന്ന്.












Click it and Unblock the Notifications