വിജയ് ചിത്രത്തിന്റെ ടിക്കറ്റ് കിട്ടാക്കനി; ബെംഗളൂരുവില്‍ ടിക്കറ്റ് വില 2000, പ്രി സെയ്ലില്‍ 35 കോടി
ബെംഗളൂരു: വിജയ് ചിത്രം ജനനായകന്റെ ടിക്കറ്റ് കിട്ടാനില്ല. എല്ലാ തിയേറ്ററുകളിലും ബുക്കിങ് പൂര്‍ണം. ഏറ്റവും ഒടുവില്‍ ടിക്കറ്റിന് 2000 രൂപ വരെ എത്തി. ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസ് ആയിട്ടാണ് ജനനായകന് എത്തുന്നത്. ആഗോള തലത്തില്‍ പ്രി സെയില്‍ ഇനത്തില്‍ 35 കോടി രൂപ ചിത്രം ഇതിനകം സ്വന്തമാക്കി. വമ്പന്‍ പ്രതീക്ഷയിലാണ് സിനിമ എത്തുന്നത്. വിജയുടെ അവസാന ചിത്രമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്.
ബുക്ക് മൈ ഷോ ആപ്പ് വഴി ജനനായകന് ടിക്കറ്റ് കിട്ടാനില്ല. ബെംഗളരുവിലെ മുകുന്ദ് തിയേറ്ററില്‍ രാവിലെ 6.30നാണ് ആദ്യ ഷോ. മുകുന്ദില്‍ 2000 രൂപ വരെ ടിക്കറ്റ് വില എത്തി. ബെംഗളൂരുവിലെ മറ്റു തിയേറ്ററുകളില്‍ 1000 രൂപ കടന്നു. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 800 രൂപയാണത്രെ. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. കൊച്ചിയില്‍ 350 രൂപയാണ് ടിക്കറ്റ് വില.

തമിഴ്നാട്ടില്‍ ബുക്കിങ് തുടങ്ങിയിട്ടില്ല എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിബിഎഫ്സിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തിരിക്കുകയാണത്രെ. ചില മാറ്റങ്ങള്‍ വരുത്തണമെന്ന് സിബിഎഫ്സി നിര്‍ദേശിച്ചിരുന്നു. കേരളത്തിലും കര്‍ണാടകയിലും ഉള്‍പ്പെടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു തുടങ്ങി മിക്ക സിനിമാ മേഖലയില്‍ നിന്നുമുള്ള താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു.
2023ല്‍ പുറത്തിറങ്ങിയ ബാലകൃഷ്ണ നായകനായ ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകന് എന്ന പ്രചാരണമുണ്ട്. തന്റെ അവസാന ചിത്രമാണ് ജനനായകന് എന്ന് വിജയ് മലേഷ്യയില്‍ വച്ച് പറഞ്ഞിരുന്നു. സിനിമ രംഗം വിട്ട് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി വരുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ.
വ്യത്യസ്ത വഴിയില്‍ സഞ്ചരിക്കുന്ന വിജയ്
സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തമിഴകത്ത് പുതുമയുള്ള കാര്യമല്ല. എംജിആര്‍ മുതല്‍ കമല്ഹാസന് വരെ നീളുന്ന വലിയ താര നിര ഈ വഴിയില്‍ കാണാം. എന്നാല്‍ താരമൂല്യത്തിന്റെ ശതകോടിയില്‍ നില്ക്കുന്ന വേളയില്‍ വിജയ് നടത്തുന്ന നീക്കം അപൂര്‍വമാണ്. വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പല താരങ്ങളും രംഗത്തുവന്നു.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമാ അഭിനയം. അതാണ് ജനങ്ങളെ സേവിക്കാന്‍ വേണ്ടി ഒഴിവാക്കുന്നത് എന്ന് വിജയ് പറയുന്നു. അടുത്ത ഏപ്രില്‍ മാസത്തിലാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വെ പ്രകാരം തിരഞ്ഞെടുപ്പില്‍ വിജയ് തിളങ്ങുമെങ്കിലും ഡിഎംകെക്ക് അധികാരം നഷ്ടമാകില്ല എന്നാണ് വ്യക്തമാക്കുന്നത്.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications