കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായം മാറ്റുന്നതില്‍ തെറ്റില്ല: എം.എന്‍.വിജയന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാടിന്റെ നന്മക്കുവേണ്ടി അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നതില്‍ തെറ്റില്ലെന്ന് എം.എന്‍.വിജയന്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വി.എസ്.അച്ചുതാനന്ദന്റെ നാട്ടിന്‍പുറങ്ങളിലെ വര്‍ഗസമരം എന്ന കൃതിയുടെ പ്രകാശനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തെ അറിയാന്‍ വ്യഗ്രതയുള്ളവന് അഭിപ്രായമാറ്റമുണ്ടാകും. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി അഭിപ്രായം മാറ്റി പറയുന്നതാണ് അവസരവാദം. അവസരവാദവും പൊതുനന്മയെ ലക്ഷ്യമാക്കിയുള്ള അഭിപ്രായമാറ്റവും രണ്ടാണ്.ലോകത്തെ കാണണമെങ്കില്‍ മനസ് തുറന്നിരിക്കണം. അങ്ങനെയുള്ളവര്‍ക്ക് പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ സാധിക്കും.

കമ്യൂണിസത്തെ എതിര്‍ത്തവരെല്ലാം പിന്നീട് അഭിപ്രായം മാറ്റിയിട്ടുണ്ട്. ബര്‍ട്രന്റ് റസ്സലും സി.രാജഗോപാലാചാരിയും കേളപ്പനുമൊക്കെ ഇങ്ങനെ അഭിപ്രായം മാറ്റിയവരാണ്. ഗാന്ധിജി പള്ളുരുത്തിയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ കരുത്ത് കാണിച്ച ചെറുപ്പക്കാരനായിരുന്നു സഹോദരന്‍ അയ്യപ്പന്‍. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വൃദ്ധന്മാരേക്കാള്‍ ബുദ്ധിയുണ്ടെന്ന് എം.എന്‍.വിജയന്‍ പറഞ്ഞു.

പുസ്തകത്തിന്റെ പ്രകാശനം സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഹ് സുര്‍ജിത് യൂണിയന്‍ ചെയര്‍പേഴ്സണ്‍ മഹിഷാ മാഹീന് ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു.

വി.എസ്.അച്ചുതാനന്ദന്റെ ലേഖനസഞ്ചികയുടെ രണ്ടാം ഭാഗമാണ് നാട്ടിന്‍പുറങ്ങളിലെ വര്‍ഗസമരം. വിവിധ വിഷയങ്ങലെ കുറിച്ച് പല കാലങ്ങളില്‍ വി.എസ്. എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X