സീമ അധോലോകം, ചാരിറ്റിയുടെ മറവില്‍ പണം വരുന്നു, സുഹൃത്ത് പറഞ്ഞ കാര്യത്തെ കുറിച്ച് നടന്‍ മനോജ്
നടി സീമ ജി നായരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. അത്രത്തോളം വരുമാനം ഇല്ലാതിരുന്നിട്ട് കൂടി അവര്‍ മറ്റുള്ളവരുടെ സഹായിക്കാന്‍ ഇറങ്ങുന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നടി ശരണ്യക്ക് വീടുവെച്ച് നല്‍കാന്‍ അവര്‍ കഷ്ടപ്പെട്ടതും, ചികിത്സയ്ക്കായി സഹായിച്ചതുമെല്ലാം നേരത്തെ വലിയ വാര്‍ത്തയായതാണ്.
ദിവസങ്ങളോളം ശരണ്യയുടെ വിയോഗം സീമയെ വേദനിപ്പിച്ചെന്ന് നേരത്തെ മകനും പറഞ്ഞിരുന്നു. അതേസമയം സീമയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പ്രചാരണവും ഒരു വശത്ത് നടക്കുന്നുണ്ട്. തന്റെ സുഹൃത്ത് തന്നെ ഇക്കാര്യം ചോദിക്കാനുണ്ടായ അനുഭവം പറയുകയാണ് നടനും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാര്‍.

കുറച്ച് ദിവസം മുമ്പ് എനിക്കൊരു ഫോണ്‍ വന്നു. സുഹൃത്താണ് വിളിച്ചത്. പല കാര്യങ്ങളും ആ സുഹൃത്ത് എന്നോട് ചോദിച്ചറിഞ്ഞു. ഒടുവില്‍ വിഷയം സീമയിലേക്ക് എത്തി. ശരിക്കും പറഞ്ഞാല്‍ സീമയെ കുറിച്ച് ചോദിക്കാന്‍ തന്നെയായിരുന്നു ആ സുഹൃത്ത് വിളിച്ചത്. നിനക്ക് സീമ ജി നായരെ അറിയുമോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞ ഉടനെ, അവര്‍ക്ക് ചാരിറ്റിയുടെ മറവില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തുന്നുണ്ടോയെന്നായിരുന്നു ചോദ്യം. അധോലോക ബന്ധമുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യം. ഞാന്‍ അധോലോകം എന്നാല്‍ കള്ളക്കടത്തൊക്കെ നടത്തുന്നതാണോ എന്ന് ചോദിച്ചപ്പോള്‍, അല്ല ഈ പണമിടപാടൊക്കെ നടത്തുന്ന സംഘവുമായി ബന്ധമുണ്ടോ എന്നായി സുഹൃത്തിന്റെ ചോദ്യം.

ഈ സുഹൃത്തിനോട് മറ്റൊരാള്‍ പറഞ്ഞതാണെന്ന് പുള്ളി എന്നോട് പറഞ്ഞു. എന്തിനും ഈ ആളുകള്‍ക്ക്, എവിടെ പോസിറ്റീവ് കണ്ടാലും അതിനിടയില്‍ നെഗറ്റീവ് കണ്ടുപിടിക്കേണ്ടതുണ്ട്. ഭൂതകണ്ണാടി വെച്ചാണ് അവര്‍ പലതും നോക്കുക. എനിക്കറിയാവുന്ന സീമ അധോലോകമൊന്നുമായി ബന്ധമില്ലാത്ത സാധാരണക്കാരിയാണ്. സീമയുടെ മനസ്സ് എന്ന് പണ്ട് മുതലേ അറിയാം. മറ്റുള്ളവരുടെ വേദന കണ്ടാല്‍ അത് സ്വന്തം വേദന പോലെ തോന്നുന്നയാളാണ് സീമ. മറ്റുള്ളവരുടെ ചരിത്രം വെച്ചായിരുന്നു സീമയെ എന്റെ സുഹൃത്ത് ഉപമിച്ചത്. എന്നാല്‍ മറ്റുള്ളവരുടെ കാര്യമറിയില്ലെന്നും, സീമയുടെ കാര്യം തനിക്കറിയാമെന്നും പറഞ്ഞാണ് സുഹൃത്തിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതെന്ന് മനോജ് പറയുന്നു.

സീമ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്. എല്ലാം സുതാര്യമാണ് സീമയുടെ കാര്യത്തില്‍. ഇതൊക്കെ പറഞ്ഞതാണ് സുഹൃത്തിന് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുത്തത്. സുഹൃത്ത് പറഞ്ഞത് ശരിക്കും എന്നെ അലട്ടിയിരുന്നു. അതുകൊണ്ട് ഈ വിഷയം സീമയെ അറിയിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം വലിയ അദ്ഭുതമല്ലെന്ന് സീമ തന്നെ മറുപടി നല്‍കി. പലരും ഇത് സീമയോട് നേരത്തെ പറഞ്ഞിട്ടുണ്ട്. തൃശൂരില്‍ സീമയ്ക്ക് അടുത്ത് അറിയാവുന്ന ഒരാള്‍ തന്നെ വേറൊരു ആര്‍ട്ടിസ്റ്റിനോട് ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സീമയ്ക്ക് അത് വലിയ വിഷമായിട്ടൊന്നും തോന്നിയില്ലെന്നായിരുന്നു തനിക്ക് ലഭിച്ച മറുപടി.

ആള്‍ക്കാര്‍ എന്ത് വേണമെങ്കിലും പറയട്ടെ, എനിക്കൊരു പ്രശ്‌നവുമില്ല. എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് നന്നായിട്ടറിയാം. ഇനി സംശയമുള്ളവര്‍ അന്വേഷിക്കട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ വേണമെങ്കിലും ഇക്കാര്യങ്ങള്‍ അന്വേഷിക്കട്ടെ, തനിക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്ന് സീമ പറഞ്ഞതായി മനോജ് കുമാര്‍ വ്യക്തമാക്കി. ഒരാള്‍ നല്ല രീതിയില്‍ പോകുന്നതും, അവര്‍ പ്രശസ്തയാവുന്നതും ഇഷ്ടപ്പെടാത്തവരുണ്ട്. ശരിക്കും പറഞ്ഞാല്‍ സങ്കുചിത മനോഭാവത്തോടെ ജീവിക്കുന്നവരാണ് അവര്‍. ലോകത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ട്. എന്നിട്ടും മറ്റൊരാളുടെ കുഴപ്പം കണ്ടുപിടിക്കാന്‍ നടക്കുന്ന ഒരു ന്യൂനപക്ഷമുണ്ട്. അവരാണ് ഇതിന് പിന്നിലെന്നും മനോജ് പറയുന്നു.

സീമയുടെ കാര്യം പറയുകയാണെങ്കില്‍ ഒരുപാടുണ്ട്. ശരണ്യയെ സഹായിച്ചത് വഴിയായിരിക്കും എല്ലാവരും സീമയെ അറിയാന്‍ ഇടയായിട്ടുണ്ടാവുക. എന്നാല്‍ അതിന് എത്രയോ മുമ്പേ തന്നെ പലരെയും സീമ സഹായിച്ചിട്ടുണ്ട്. നന്ദൂട്ടനെ(നന്ദു മഹാദേവ) സാമ്പത്തികമായി മാത്രമല്ല, ഒരു മകനെ പോലെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട് സീമ. ഈ പറഞ്ഞ ശരണ്യയുമായി ഒരുപാട് വര്‍ഷത്തെ ബന്ധമൊന്നും സീമയ്ക്കില്ല. ശരണ്യയുടെ വിയോഗത്തിന് ശേഷം തന്നെ എത്ര ദിവസമാണ് സീമ അവിടെ തങ്ങിയത്. ശരണ്യയുടെ അമ്മയ്ക്ക് മാനസികമായി സുഖമില്ലെന്ന് സീമയ്ക്കറിയാം, അവളുടെ ചടങ്ങുകളെല്ലാം നോക്കി നിന്ന് നടത്തി. ഒരിക്കലും കാര്യങ്ങള്‍ കഴിഞ്ഞെന്ന മട്ടില്‍ സീമ മടങ്ങിപ്പോന്നിട്ടില്ലെന്നും മനോജ് വ്യക്തമാക്കി.

സീമയുടെ മകനെയും കുടുംബത്തെയും വരെ ഉപേക്ഷിച്ചാണ് ഈ സഹായങ്ങളൊക്കെ അവര്‍ ചെയ്യുന്നത്. സീമയുടെ മകന്‍ പറയുന്നത് എല്ലാം കഴിഞ്ഞിട്ട് അമ്മ വന്നാല്‍ മതിയെന്നാണ്. ശരണ്യയുടെ വീട്ടില്‍ വരുന്ന ബന്ധുക്കള്‍ക്ക് ഭക്ഷണം വരെ ഉണ്ടാക്കി നല്‍കുന്നത് സീമയാണ്. അതൊരു ബാധ്യതയായിട്ടല്ല അവര്‍ കാണുന്നത്. ശരിക്കും ശരണ്യയുടെ കുടുംബത്തോടുള്ള ഒരു അര്‍പ്പണമാണ്. ഇതെല്ലാം കഴിഞ്ഞാണ് സീമ വീട്ടിലേക്ക് മടങ്ങി വരുന്നത്. ഞാന്‍ സീമയ്ക്ക് മുമ്പ് ഒരു പേരിട്ടിരുന്നു. പലരെയും മുമ്പ് തന്നെ സീമ സഹായിക്കുമായിരുന്നു. അതുകൊണ്ട് മദര്‍ തെരേസ എന്നാണ് അവരെ ഞാന്‍ വിളിച്ചിരുന്നത്. സീമ ശരിക്കും പാവങ്ങളുടെ മദര്‍ തെരേസയാണ്. അത് കേള്‍ക്കുമ്പോള്‍ അവര്‍ ചിരിക്കും.

സീമയുടെ കാര്യത്തില്‍ തനിക്കുണ്ടായ അനുഭവവും മനോജ് വെളിപ്പെടുത്തി. ബീനയുടെ പിതാവ് കെഎസ് ആന്റണി 17 വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി ബസ് തട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ആത്മസുഹൃത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് വരുമ്പോഴായിരുന്നു ഇത് സംഭവിച്ചത്. അന്ന് വളരെ വൈകാരികമായ നിമിഷമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബീന അന്ന് രണ്ട് മാസം ഗര്‍ഭിണിയാണ്. അവളാകെ തകര്‍ന്ന് പോയി. ബീനയെ സമാധാനിപ്പിക്കാന്‍ പലരും പറയുന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് പറ്റിയില്ല. അന്ന് അവിടെ സീമയും വന്നിരുന്നു. സീമ ഉള്ളത് ജീവിതത്തില്‍ വലിയ അനുഗ്രഹമായി തോന്നിയ നിമിഷമായിരുന്നു അത്. ബീനയെ അവള്‍ ചേര്‍ത്ത് പിടിച്ചിരിക്കുകയായിരുന്നു.

അന്ന് രാത്രി വരെ സീമ എന്റെ വീട്ടില്‍ ബീനയ്‌ക്കൊപ്പമിരുന്നു. ഒടുവില്‍ അര്‍ധരാത്രിയായപ്പോഴാണ് ഞാനൊന്ന് മാറ്റിയിട്ട് രാവിലെ വരാമെന്ന് സീമ പറയുന്നത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ അമ്പരന്ന് പോയി. ഇത്രയധികം അവിടെ സീമ ഇരുന്നത് തന്നെ ചെയ്യാവുവന്നതില്‍ വെച്ച് ഏറ്റവും വലിയ കാര്യമായിരുന്നു. സീമയ്ക്ക് നേരത്തെ പോകാമായിരുന്നില്ലേ എന്ന് വരെ ഞാന്‍ പറഞ്ഞു. പോയിട്ട്, നേരം വെളുത്തപ്പോള്‍ തന്നെ തിരിച്ച് സീമ തിരിച്ചുവന്നു. സീമയ്ക്ക് വേണമെങ്കില്‍ കുറച്ച് ഇരുന്ന് പോകാമായിരുന്നു. എന്നാല്‍ അതാണ് ഒരാളുടെ സ്‌നേഹം. സീമയുടെ മനസ്സിന്റെ സ്‌നേഹമാണ് എപ്പോഴും പുറത്തുകാണുന്നതെന്നും മനോജ് പറഞ്ഞു.
Recommended Video

സാമ്പത്തികമായി ഒന്നിനും വേണ്ടിയല്ല സീമ ഇതൊന്നും ചെയ്തതാണ്. ബീനയുടെ അമ്മ മരിച്ചപ്പോഴും ഇവിടെ തന്നെയുണ്ടായിരുന്നു. സംസ്‌കാരം അടക്കം കഴിഞ്ഞാണ് സീമ പോയത്. സീമയുടെ സ്‌നേഹം എന്താണെന്ന് നമ്മള്‍ തിരിച്ചറിയുന്ന നിമിഷമാണത്. കരയുമ്പോള്‍ കൂടെ കരയാനും സാന്ത്വനിപ്പിക്കാനും സീമയുണ്ടാവുമെന്ന് ഉറപ്പാണ്. അവരുടെ മനസ്സിന്റെ സ്‌നേഹം അതാണ്. എന്റെ സുഹൃത്ത് മണി പ്രളയത്തില്‍ തകര്‍ന്ന് പോയപ്പോള്‍, എല്ലാ സഹായങ്ങളും എത്തിച്ചത് സീമയാണ്. ഒരു വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളുമാണ് സീമ എത്തിച്ചത്. ഇതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അവരുടെ മനസ്സിന്റെ മനസ്സ് പറയാന്‍ പറ്റുന്നതിലും അപ്പുറമാണ്. ഇപ്പോള്‍ മറ്റൊരു സംരംഭവുമായി ആളുകളെ സഹായിക്കാന്‍ സീമ മുന്നോട്ട് വന്നിട്ടുണ്ടെന്നും മനോജ് വെളിപ്പെടുത്തി.












Click it and Unblock the Notifications