Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരിയുടെ അമ്മ കുടുക്കി, സിനിമകളില്‍ നിന്നും മാറ്റി, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചെന്ന് പ്രിയങ്ക

നടി കാവേരിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം നടി പ്രിയങ്ക അനൂപ് നിരപരാധിയാണെന്ന് കോടതി വിധിച്ചിരുന്നു. കാവേരിയുടെ കൈയ്യില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസാണിത്. എന്നാല്‍ ഈ കേസ് കാരണം തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗവും നഷ്ടമായെന്ന് പ്രിയങ്ക പറയുന്നു.

ഈ കേസില്‍ തന്നെ ട്രാപ്പ് ചെയ്തതാണെന്ന് നടി വ്യക്തമാക്കി. കാവേരിയുടെ അമ്മ പറഞ്ഞത് പ്രകാരമാണ് താന്‍ ഹോട്ടലില്‍ എത്തിയതെന്നും, അത് ട്രാപ്പായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. തന്നെ സിനിമാലോകത്ത് നിന്ന് തന്നെ മാറ്റിനിര്‍ത്തിയിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തി.

1

കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ വാര്‍ത്തയുമായി ബന്ധപ്പെട്ട് പേരെടുത്ത ഒരു വാര്‍ത്തയില്‍ കാവേരിയെ പറ്റി അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് തടയാന്‍ അഞ്ച് ലക്ഷം നല്‍കണമെന്നുമാണ് പ്രിയങ്ക പറഞ്ഞതെന്ന് നടി കാവേരി പരാതി നല്‍കിയിരുന്നു. 2004 ഫെബ്രുവരി പത്തിന് തിരുവല്ല പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ഇങ്ങനൊരു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുണ്ടോ എന്ന് കാവേരി മാസികയുടെ എഡിറ്ററെ വിളിച്ച് തിരക്കിയിരുന്നു. ഇല്ലെന്നും ഇയാള്‍ മറുപടിയും നല്‍കി. ഇതോടെ ഫോണില്‍ വിളിച്ചയാളെ കുരുക്കാന്‍ പോലീസ് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.

2

അഞ്ച് ലക്ഷം പറ്റില്ലെന്നും മൂന്ന് ലക്ഷം നല്‍കാമെന്നും കാവേരിയുടെ ണ്മയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ച് അറിയിച്ചു. ആലപ്പുഴയിലെ ഹോട്ടലിലേക്ക് പണം വാങ്ങാനായി എത്താ നും പറഞ്ഞു. പ്രിയങ്ക പണം വാങ്ങാനും എത്തി. ഹോട്ടലിന് മുന്നില്‍ വെച്ച് പണം കൈമാറുന്നതിനിടെ പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്തു. വാരികയുടെ എഡിറ്ററും നടിക്കെതിരെ പരാതി നല്‍കി. എന്നാല്‍ ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ തന്റെ നല്ല സമയം മുഴുവന്‍ നഷ്ടമായതായി പ്രിയങ്ക പറഞ്ഞു. പല പ്രധാന സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടായെന്നും പ്രിയങ്ക പറയുന്നു.

3

തന്നെ പിന്തുണച്ച് ഒരുപാട് സുഹൃത്തുക്കളാണ്. അവരുള്ളത് കൊണ്ടാണ് പിടിച്ചുനിന്നത്. എല്ലാ സ്ത്രീകളെയും പോലെ ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. അത് നടക്കാത്തത് കൊണ്ട് ഈ സന്തോഷം പങ്കുവെക്കാന്‍ സാധിക്കുന്നു. തന്റെ ജീവിതത്തിന്റെ നല്ല പ്രായമാണ് പോയത്. അമ്മയ്ക്കും ഭര്‍ത്താവിനുമെല്ലാം ഒരുപാട് വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ അനുഭവിച്ച വേദനയ്ക്കുള്ള സന്തോഷമാണിത്. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം എവിടെയെങ്കിലും ചെന്നാല്‍ തന്നെ പരിചയപ്പെടുത്താന്‍ തന്നെ അവര്‍ ബുദ്ധിമുട്ടായിരുന്നു. ഇത് മറ്റേ നടിയല്ലേ എന്നാണ് ആളുകള്‍ ചോദിക്കുക.

4

സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ ഞാനൊന്നും മിണ്ടിയിട്ടില്ല. പക്ഷേ പല സംവിധായകരും ചെറിയ സീനാണെങ്കില്‍ തന്നിട്ടുണ്ട്. അവരോട് നന്ദിയുണ്ട്. താരങ്ങളുടെ സംഘടനയായ അമ്മ എനിക്കൊപ്പം നിന്നത് വലിയ കാര്യമാണ്. കാവേരി എനിക്കെതിരെ അമ്മയില്‍ പരാതി നല്‍കിയിരുന്നു. കേസിന്റെ കാര്യമെല്ലാം ഞാന്‍ സംഘടനയെ അറിയിച്ചിരുന്നു. ഒരു സുഹൃത്തെന്ന നിലയില്‍ മാത്രമാണ് ഇക്കാര്യം ഞാന്‍ കാവേരിയെ വിളിച്ചറിയിച്ചത്. അതാണ് എന്റെ തെറ്റ്. അവര്‍ തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ കേസിലേക്ക് വന്നത്. കാവേരിയും കുടുംബവും തനിക്ക് അടുപ്പമുള്ളവരായിരുന്നു. അവരുമായി കേസിന് ശേഷം സംസാരിച്ചിട്ടില്ല.

5

ഫോണിലേക്ക് ആരെന്നറിയാത്ത നമ്പരില്‍ നിന്ന് ഒരു അജ്ഞാത സന്ദേശം വന്നിരുന്നു. കാവേരിക്കെതിരെ വാരികയില്‍ വാര്‍ത്ത വരുമെന്ന് ആ സന്ദേശത്തിലുണ്ടായിരുന്നു. കാവേരിയോടുള്ള അടുപ്പം കൊണ്ട് ഇക്കാര്യം അവരെ വിളിച്ച് ഞാന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കാവേരിയുടെ അമ്മ എന്നോട് ആലപ്പുഴയിലേക്ക് ഒന്ന് വരാമോ എന്ന് ചോദിച്ചു. തുടര്‍ന്നാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ ഇതിന് ശേഷമാണ് തന്നെ ട്രാപ്പിലാക്കാനാണ് വിളിച്ച് വരുത്തിയത് എന്ന് തിരിച്ചറിഞ്ഞത്. പോലീസിന് തന്റെ ഫോണിലേക്ക് വന്ന വിളിയുടെ വിവരങ്ങള്‍ അടക്കം കൈമാറിയിട്ടുണ്ട്. അവര്‍ സത്യം ബോധ്യപ്പെട്ടത് കൊണ്ടാണ് തന്നെ വെറുതെ വിട്ടതെന്നും പ്രിയങ്ക പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+