Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബ്ല്യുസിസിയെ പറഞ്ഞതല്ല, സുഹൃത്തുക്കളാരും ആ സമയത്ത് വിളിച്ചില്ല, മെന്‍ഡലി ഡൗണായി പോയെന്ന് സാന്ദ്ര

മലയാള സിനിമയിലെ വലിയൊരു വിവാദം നേരത്തെ തുറന്നുവിട്ടിരുന്നു നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. തനിക്ക് ഡെങ്കിപ്പനി ബാധിച്ച് ജീവനോട് തന്നെ മല്ലിട്ട് നിന്ന സമയത്ത് ഡബ്ല്യുസിസിയില്‍ നിന്ന് ആരും തിരിഞ്ഞ് നോക്കിയില്ലെന്നും സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമാണ് തന്നെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചതെന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ വിവാദ വീഡിയോയില്‍ വിശദീകരണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. അവരെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് പറഞ്ഞതല്ല ഇക്കാര്യങ്ങളെന്ന് സാന്ദ്ര ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഭര്‍ത്താവ് വില്‍സണും കുട്ടികളും അടക്കമുള്ള അഭിമുഖമാണ് സാന്ദ്ര നല്‍കിയിരിക്കുന്നത്.

1

ഡബ്ല്യുസിസിയെ അടക്കം വിമര്‍ശിച്ചുള്ള ആ പോസ്റ്റ് ഇടേണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. വേറൊന്നുമല്ല, സോഷ്യല്‍ മീഡിയ അതങ്ങ് എടുത്ത് സെലിബ്രേറ്റ് ചെയ്ത് കളഞ്ഞു. വല്ലാതെ വൈറലായി പോയി. സാന്ദ്ര ഇങ്ങനൊക്കെ പറഞ്ഞു എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അപ്പോള്‍ ഇത് വേണ്ടിയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. ചെയ്തത് മോശമായി പോയെന്നും തോന്നി. കാരണം അതെന്റെ വ്യക്തിപരമായ കാര്യം മാത്രമായിരുന്നു. ഏതെങ്കിലുമൊരു സംഘടനയെ ഉദേശിച്ചല്ല താന്‍ അത് പറഞ്ഞതെന്നും സാന്ദ്ര വ്യക്തമാക്കി.

2

എന്റെ ഫ്രണ്ട്‌സായിരുന്നവര്‍ പലരും എന്നെ വിളിച്ചില്ല. കൂടെ വര്‍ക്ക് ചെയ്തവരൊന്നും എന്നെ വിളിച്ചില്ല എന്ന വിഷമവും എനിക്കുണ്ടായിരുന്നു. ഞാനാകെ മെന്‍ഡലി ഡൗണായിരുന്നു. ഡെങ്കി കഴിഞ്ഞ് മൂന്ന് ആഴ്ച്ചയില്‍ അധികം ഞാന്‍ ഇതേ ഇരിപ്പിലായിരുന്നു. ഞാന്‍ മെന്‍ഡലി ഡൗണായിരുന്നുവെന്ന് എല്ലാവരോടും ഇങ്ങനെ പറഞ്ഞാണ് ഞാന്‍ ശരിക്കും അതില്‍ നിന്ന് റിക്കവര്‍ ചെയ്തത്. ആ മാനസികാവസ്ഥയുടെ പുറത്താണ് ശരിക്കും ഞാന്‍ അങ്ങനെ പറഞ്ഞത്. പിന്നീടാണ് അത് വലിയ വിവാദമായെന്നൊക്കെ അറിഞ്ഞത്. സാന്ദ്ര ഡബ്ല്യുസിസിയെ തേച്ചൊടിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഞാനാകെ അമ്പരന്ന് പോയെന്നും സാന്ദ്ര പറഞ്ഞു.

3

അവരെ കുറ്റപ്പെടുത്താന്‍ ഞാന്‍ ഒരു കാരണമായല്ലോ എന്ന അര്‍ത്ഥത്തില്‍ വലിയ വിഷമമുണ്ടായിരുന്നു. അത് വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. എന്റെ ഭര്‍ത്താവ് വില്‍സണ്‍ അക്കാര്യത്തില്‍ എന്നെ ചീത്തപറയാറുണ്ട്. നീ ഇങ്ങനെ എല്ലാ കാര്യത്തിലും ഓപ്പണായി കാര്യങ്ങള്‍ പറയേണ്ട. കുറച്ചൊക്കെ ഡിപ്ലോമസിയാവാം എന്നൊക്കെ പറഞ്ഞ് ഉപദേശിക്കാറുണ്ടെന്നും സാന്ദ്ര പറയുന്നു. പക്ഷേ ഇതൊക്കെ വില്‍സണ്‍ അറിയണമെങ്കിലും പ്രശ്‌നമാണ്. വീഡിയോ ഇട്ട് വിവാദമായി രണ്ട് ദിവസം കഴിഞ്ഞിട്ടേ വില്‍സന്‍ അറിയുകയുള്ളൂ എന്ന് അവതാരകയുടെ കൗണ്ടറും പിന്നാലെയുണ്ട്.

4

അതേസമയം മക്കളെ കുറിച്ചും ആദ്യമായി സാന്ദ്രയും വില്‍സണും തുറന്ന് പറഞ്ഞു. തങ്കം, ഉമ്മുക്കുല്‍സു എന്നീ രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ വാശിക്കാരി കുല്‍സുവാണെന്ന് സാന്ദ്ര പറയുന്നു. അത് കാരണമായി ബ്ലഡ് സാന്ദ്രയുടേതാണെന്ന് ഭര്‍ത്താവ് കൗണ്ടര്‍ അടിക്കുന്നുണ്ട്. തങ്കത്തിന് തന്റെ ബ്ലഡ് ഗ്രൂപ്പാണെന്നും, വില്‍സണ്‍ പറയുന്നു. ഇത് സത്യമാണെന്നും ഇരുവരും പറഞ്ഞു. ദേഷ്യവും കുല്‍സുവിന് തന്നെയാണെന്ന് സാന്ദ്ര പറയുന്നു. തങ്കം എല്ലാം അഡ്ജസ്റ്റ് ചെയ്യും. എന്നാല്‍ കുല്‍സു അല്‍പ്പം ഡൊമിനന്റ് ആണെന്നും സാന്ദ്ര തുറന്ന് പറഞ്ഞു.

5

സാന്ദ്രയ്ക്ക് മക്കളില്‍ പ്രിയപ്പെട്ടവര്‍ ആരാണെന്ന ചോദ്യവും അവതാരകയില്‍ നിന്നുണ്ടായി. രണ്ട് പേരുമെന്നായിരുന്നു മറുപടി. അതേസമയം മമ്മയുടെ പെറ്റ് ആരാണെന്ന് ചോദിച്ചപ്പോള്‍ പപ്പയെന്നായിരുന്നു മക്കളുടെ മറുപടി. അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നത് വരെ പപ്പയാണെന്നായിരുന്നു മക്കളുടെ ചിരിയില്‍ കലര്‍ന്ന മറുപടി. മക്കള്‍ വന്ന ശേഷം യാതൊരു മാറ്റവും ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു. സ്വാധീനം ചെലുത്തിയ വ്യക്തികളുടെ കാര്യത്തിലും വലിയ തമാശ കലര്‍ന്ന മറുപടിയാണ് ഇരുവരും നല്‍കിയത്. പ്രിന്‍സസ് ഡയാന, ജയലളിത എന്നിങ്ങനെയായിരുന്നു സാന്ദ്രയുടെ കൗണ്ടര്‍. തനിക്ക് ബോബി ചെമ്മണ്ണൂര്‍ എന്നും വില്‍സണ്‍ മറുപടി നല്‍കി.

6

സാന്ദ്ര ഐസിയുവില്‍ കിടക്കവേ ഭര്‍ത്താവ് അടിച്ച തഗിനെ കുറിച്ചും ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. തന്നെ ഐസിയുവില്‍ എത്തി മൂന്ന് ദിവസം കഴിഞ്ഞാണ് ഭര്‍ത്താവ് കാണാനെത്തിയത്. എങ്ങനെയുണ്ടെന്ന് ആദ്യ ചോദിച്ചു. കുഴപ്പമില്ല എന്നൊക്കെ പറഞ്ഞപ്പോ, പുള്ളി പറഞ്ഞത് നീ ഇവിടെ കിടക്കുന്നോണ്ട് എനിക്ക് ഗുണമുണ്ടായെന്നാണ്. ഇന്‍സ്റ്റഗ്രാമില്‍ അയ്യായിരം ഫോളോവേഴ്‌സായെന്നായിരുന്നു പുള്ളിയുടെ മറുപടി. ഇപ്പറഞ്ഞത് സത്യമാണെന്നും വില്‍സണ്‍ പറയുന്നു. നീ ആ കിടക്കയില്‍ നിന്ന് ഒന്ന് എണീറ്റേ, നമുക്ക് പോവാം എന്നൊക്കെയായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ഞാന്‍ ഡെങ്കിയൊക്കെ അഭിനയിച്ച് കിടക്കുകയാണെന്നാണ് പുള്ളി കരുതിയതെന്നും സാന്ദ്ര പറയുന്നു. മോട്ടിവേഷന് വേണ്ടിയാണ് അത് പറഞ്ഞതെന്ന് വില്‍സണ്‍ പറയുന്നു.

7

വില്‍സണ്‍ ഒട്ടും റൊമാന്റിക്കല്ലെന്ന് സാന്ദ്ര പറയുന്നു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും റൊമാന്റിക് ലാലേട്ടനാണെന്ന് സാന്ദ്ര വ്യക്തമാക്കി. എന്നാല്‍ ലാലേട്ടന്‍ സ്‌ക്രീനില്‍ അല്ലേ ഇതൊക്കെ കാണിക്കുന്നത്. റിയല്‍ ലൈഫില്‍ ബെസ്റ്റ് റൊമാന്റിക് ഞാന്‍ തന്നെയാണെന്നും വില്‍സണ്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവ് പിറന്നാള്‍ സമയത്ത് ഓര്‍മിപ്പിച്ചാല്‍ പോലും ഗിഫ്റ്റ് തരാറില്ലെന്ന് സാന്ദ്ര പറയുന്നു. തീരെ റൊമാന്റിക്കല്ല. ഒടുവില്‍ പിറന്നാള്‍ ദിനത്തില്‍ താന്‍ തന്നെയല്ലേ നിന്റെ ബെസ്റ്റ് ഗിഫ്റ്റ് എന്നൊക്കെ പറഞ്ഞാണ് വരികയെന്നും സാന്ദ്ര പറയുന്നു.

8

ഈ മൊമന്റില്‍ ജീവിക്കുന്നവരാണ് താനും വില്‍സനുമെന്നും, പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകാറില്ലെന്നും സാന്ദ്ര പറയുന്നു. എന്നാല്‍ നിര്‍മാതാവ് വിജയ് ബാബു അങ്ങനെയല്ല. അദ്ദേഹം അടുത്ത അ്ഞ്ച് വര്‍ഷത്തേക്ക് പ്ലാന്‍ ചെയ്ത് ജീവിക്കുന്നയാളാണ്. ആ പഞ്ചവത്സര പദ്ധതിയിലെ ആളായിരുന്നു താനെന്നും സാന്ദ്ര പറയുന്നു. പ്ലാന്‍ ചെയ്ത കാര്യം നടന്നില്ലെങ്കില്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടാകുമെന്ന് സാന്ദ്ര വ്യക്തമാക്കി. നേരത്തെ ഡെങ്കി പനി വന്ന സമയത്ത് താന്‍ മരണത്തെ മുഖാമുഖം കണ്ടിരുന്നുവെന്ന് സാന്ദ്ര പറഞ്ഞിരുന്നു. ഒരു സുപ്രഭാതത്തില്‍ താന്‍ വീണു. പനി കൂടിയപ്പോള്‍ താന്‍ പാരസെറ്റമോല്‍ കഴിച്ചെന്നും, അതോടെ ഗുരുതരമായെന്നും, ഈ അസുഖത്തില്‍ പാരസെറ്റമോള്‍ കഴിക്കാന്‍ പാടില്ലായിരുന്നുവെന്നും സാന്ദ്ര പറഞ്ഞിരുന്നു.

Recommended Video

cmsvideo
    എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഫ്രൈഡേ ഫിലിംസ് | Oneindia Malayalam
    9

    ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഭര്‍ത്താവ് ഫെമിനിച്ചി എന്നൊക്കെ പറഞ്ഞ് പരിഹസിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് ഫെമിനിസം എന്ന് അദ്ദേഹം തന്നെ പറയണം. മെയില്‍ ഷോവനിസമാണ് ഇതെന്നും തമാശരൂപേണ സാന്ദ്ര പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് ജീവിതത്തില്‍ യാതൊരു പ്ലാനുമില്ലാതെ തങ്ങള്‍ മുന്നോട്ട് പോവുന്നതെന്നും സാന്ദ്ര പറഞ്ഞു. അതേസമയം മോഹന്‍ലാലും മമ്മൂട്ടിയും അസുഖത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ വിളിച്ചിരുന്നുവെന്ന് നേരത്തെ സാന്ദ്ര പറഞ്ഞിരുന്നു. പെരുച്ചാഴി സിനിമയുടെ സമയത്ത് ലാലേട്ടന്‍ തങ്ങള്‍ക്ക് വേണ്ടി കുക്ക് ചെയ്ത് തന്നിരുന്നുവെന്നും സാന്ദ്ര പറഞ്ഞിരുന്നു.

    മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+