ബിഗ് ബോസ് സ്ക്രിപ്റ്റഡറ്റല്ല, താന്‍ സ്ത്രീവിരോധിയുമല്ല, വൈറല്‍ മറുപടികളുമായി ഫിറോസ് ഖാന്
ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറ്റവുമധികം ചര്‍ച്ചയായ ദമ്പതികളായിരുന്നു ഫിറോസ് ഖാനും സജ്നയും. ഫിറോസ് സ്ത്രീവിരുദ്ധനാണെന്നായിരുന്നു ഏറ്റവുമധികം കേട്ട വിമര്‍ശനം. എന്നാല്‍ താന്‍ നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരനാണ് എന്നായിരുന്നു ഫിറോസ് പലപ്പോഴായി പറഞ്ഞിരുന്നത്. വലിയ ആരാധകരെ സ്വന്തമാക്കി നില്ക്കുന്ന സമയത്തായിരുന്നു അവര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുപോയത്. ഇപ്പോഴിതാ എല്ലാ ആരോപണങ്ങള്‍ക്കും ഉള്ള മറുപടി നല്‍കിയിരിക്കുകയാണ് ഫിറോസ്. അഭിമുഖത്തിലെ മറുപടികളെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

സ്ത്രീവിരോധിയാണോ ഫിറോസ്?
ബിഗ് ബോസില്‍ കൂടുതല്‍ കേട്ടത് ഞാന്‍ സ്ത്രീ വിരോധി ആണെന്നായിരുന്നു. സ്ത്രീവിരോധിയായ ഒരാള്‍ സ്വന്തം ഭാര്യയെ തന്നോടൊപ്പം കൈപ്പിടിച്ച് താന്‍ നില്ക്കുന്ന മേഖലയിലെ ഒരു ഷോയ്ക്ക് കൊണ്ടുവരുമെന്ന് ചിന്തിക്കാന്‍ സാധിക്കുമോ എന്നും ഫിറോസ് ചോദിക്കുന്നു. എന്റെ ജോലി കലാമേഖലയിലാണ്. സജ്ന വരുന്നതിനൊക്കെ എത്രയോ മുമ്പ് ഞാന്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുന്നതാണെന്നും ഫിറോസ് പറഞ്ഞു.

അവളുടെ ആഗ്രഹം
സജ്ന അങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നൊടൊപ്പം കൊണ്ടുവരാന്‍ തീരുമാനിച്ചു. എന്റെ അതേ വേദിയില്‍ വെച്ച് ഒരു ഷോ ചെയ്യുകയും ചെയ്തു. അങ്ങനൊക്കെ ഒരു സ്ത്രീ വിരോധിക്ക് പറ്റുമോ? അപ്പോള്‍ ആ ചോദ്യത്തിന് തന്നെ അര്‍ത്ഥമില്ല. മറ്റൊരു കണ്ടസ്റ്റന്ഡായ സ്ത്രീകളോട് ചെയ്യാത്ത രീതിയില്‍ എന്താണ് ഞാന്‍ അവിടെ ചെയ്തിട്ടുള്ളത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ചെയ്തതിനേക്കാള്‍ അപ്പുറമാണ് സ്ത്രീകളോട് മറ്റുള്ള മത്സരാര്‍ത്ഥികള്‍ പെരുമാറിയിട്ടുള്ളത്.

സംസാരിച്ച് തോല്‍പ്പിക്കുക
പതിമൂന്നാമത്തെ നമ്പറല്ല ഞാന്‍ എടുത്തത്. സംസാരിച്ച് തോല്‍പ്പിക്കുകയാണ് എന്റെ ഗെയിം. എന്നെ ആരും സംസാരിച്ച് തോല്‍പ്പിച്ചില്ല. ഇതിന് പിന്നാലെ ബിഗ് ബോസ് പറഞ്ഞത് കൊണ്ടാണ് പതിമൂന്നിലെത്തിയത്. അല്ലാതെ ഞാന്‍ തോറ്റിട്ടുപോയതല്ല. ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നെങ്കില്‍ ഞാന്‍ അതില്‍ വിജയിച്ചിട്ടേ വരുമായിരുന്നുള്ളൂ. അത് ഏതൊക്കെ തരത്തില്‍ ആക്രമണം വന്നാലും അങ്ങനെ തന്നെയായിരിക്കും.

ഹൗസിലാണെന്ന് മറന്നുപോയി
ബിഗ് ബോസ് ഹൗസിനുള്ളില്‍ വെച്ച് വെറും മൂന്ന് ദിവസം മാത്രമേ ക്യാമറയുണ്ടെന്ന് ഒക്കെ തന്റെ മനസ്സിലുണ്ടായിരുന്നിട്ടുള്ളൂ. അതിന് ശേഷം ഞാന്‍ കാര്യങ്ങളൊക്കെ അങ്ങ് മറന്നുപോയി. അവസാന ദിവസമാണ് പിന്നെ കാര്യങ്ങളും വീണ്ടും ഓര്‍മിക്കാന്‍ തുടങ്ങിയത്. പിന്നെയാണ് ഓര്‍ത്തത് ഇവിടെ ഇത്രയും ക്യാമറകളും ആളുകളും അടക്കം പിന്നണിയിലുണ്ടെന്ന്. സംപതിയുടെ വോട്ട് എന്ന് പറഞ്ഞാല്‍ പറ്റിക്കല്‍ വോട്ടാണ്. അങ്ങനെയുള്ളവരോട് താല്പര്യമില്ലെന്നും ഫിറോസ് പറഞ്ഞു.

ബിഗ് ബോസ് സ്ക്രിപ്റ്റഡല്ല
ബിഗ് ബോസില്‍ നില്ക്കുന്ന സമയത്ത് പുറത്ത് ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല. ബിഗ് ബോസ് സ്ക്രിപറ്റഡായ ഷോയല്ല. കാരണം ഞാന്‍ ഇത്രയും വലിയൊരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഒരു ശതമാനം പോലും നമ്മള്‍ക്ക് പുറം ലോകവുമായിട്ട് ബന്ധമില്ല. എല്ലാം പക്കായാണ്. ആരും നമ്മളോട് ഒന്നും ചെയ്യണമെന്ന് പറയില്ല. നമ്മള് ആ ഷോയിലേക്ക് ഇറക്കിവിടുകയാണ്. അതെങ്ങനെ സ്ക്രിപ്റ്റഡാവും.

ഹൃദയത്തിലാണ് സ്ഥാനം
ഞങ്ങളെ പലരും വിളിച്ചിരുന്നു. അവരില്‍ തൊണ്ണൂറ് ശതമാനവും പറഞ്ഞത് ഞങ്ങള്‍ക്ക് തന്നെ കപ്പ് കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്നാണ്. പക്ഷേ കപ്പിലല്ല കാര്യം, നിങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനമെന്നൊക്കെ അവര്‍ പറഞ്ഞു. അവര്‍ വിചാരിക്കുന്നത് എനിക്ക് നല്ല വിഷമമുണ്ടെന്നാണ്. എനിക്ക് നിങ്ങളുടെ ഹൃദയത്തില്‍ കയറാന്‍ പറ്റി എന്ന സന്തോഷമാണ് ഉള്ളത്. ഫ്ളാറ്റ് കണ്ട് പോയതല്ല ഞാന്‍.
Recommended Video

അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല.
നൂറ് ദിവസം നില്‍ക്കണമെന്നും പ്രതീക്ഷിച്ചതല്ല. ഒരു ദിവസം നില്ക്കുകയാണെങ്കില് അത് ഞാന്‍ തന്നെയായിരിക്കണം എന്നായിരുന്നു ആഗ്രഹം. ഞാന്‍ എന്താണോ അതേ രീതിയില്‍ സത്യസന്ധമായി തുടരാനാണ് ശ്രമിച്ചത്. അത്തരത്തില്‍ നോക്കുമ്പോള്‍ ഓരോ സെക്കന്‍ഡിലും ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെയാണെന്നും ഫിറോസ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications