മര്‍ഡോക്ക് പത്രത്തിന് നാണംകെട്ട അന്ത്യം

സുനാമയില്‍ പെട്ടവരുടെ ഫോണുകള്‍, കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കളുടെ ഫോണുകള്‍, വോയ്‌സ് മെയില്‍ തുടങ്ങിയവയും ഹാക്ക് ചെയ്തിട്ടുണ്ട്. ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിന്റെ ഫോണ്‍ ചോര്‍ത്തിയതായും ആരോപണമുയര്‍ന്നിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വന്‍ വിവാദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം വ്യാപക പ്രതിഷേധത്തിനിടയാക്കുകയും പത്രത്തിന്റെ വിശ്വസ്യത തകരുകയും ചെയ്ത സാഹചര്യത്തിലാണ് പത്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയിറങ്ങിയ ലക്കം ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ അവസാന ലക്കമാണെന്ന് കഴിഞ്ഞ ദിവസം ന്യൂസ് ഒഫ് ദ വേള്‍ ഡിന്റെ ചെയര്‍മാനും റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകനുമായ ജയിംസ് മര്‍ഡോക്ക് അറിയിക്കുകയായിരുന്നു.
168 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രത്തിന്റെ ചരമവാര്‍ത്ത ഞെട്ടലോടെയാണ് മാധ്യമവൃത്തങ്ങള്‍ സ്വീകരിയ്ക്കുന്നത്. ഒരു കാലത്ത് ലോകത്തെ തന്നെ ബെസ്റ്റ് സെല്ലറെന്ന ബഹുമതിയുണ്ടായിരുന്നു പത്രത്തിന്. ഇപ്പോഴും ആഴ്ചയില്‍ ആഴ്ചയില്‍ 2.6 മില്യന്‍ കോപ്പി വില്‍ക്കുന്നു.
മര്‍ഡോക്കിന്റെ രണ്ടുംകല്‍പ്പിച്ചുള്ള തീരുമാനം 250 പേരുടെ ജോലി നഷ്ടപ്പെടുത്തുമെന്നു കരുതുന്നു. എന്നാല്‍ വിവാദത്തില്‍ നിന്ന് തലയൂരാനും മകന്‍ ജയിംസിനെയും റൂപര്‍ട്ട് കമ്പനിയുടെ യുകെ തലവന്‍ റബേക്ക ബ്രൂക്ക്‌സിനെയും സംരക്ഷിക്കാനുമുള്ള അടവാണ് മര്‍ഡോക്ക് സീനിയര്‍ പയറ്റുന്നതെന്ന് ആക്ഷേപമുണ്ട്.
അതിനിടെ, പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കോഴ ആരോപണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടതോടെയാണിത്. ഇതിന് പുറമെ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ആറ് പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് നേരിടുന്നുണ്ട്.












Click it and Unblock the Notifications