എന്നെ കരിങ്കാലിയെന്നോ..അവസരവാദിയെന്നോ വിളിക്കാന്‍ തോന്നിയാല്‍ ഞാന്‍ നിസഹായനാണ്; കുറിപ്പുമായി ബാലചന്ദ്രമേനോന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്‍. അദ്ദേഹം സംവിധാനം ചെയ്തതും അഭിനയിച്ചതുമായ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇന്നും മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ഇടയ്ക്കിടെ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം പ്രതികരണവുമായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്.
തന്റെ സിനിമ ജീവിതത്തിലുണ്ടായ പ്രധാനപ്പെട്ട അനുഭവങ്ങളെ കുറിച്ചും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സംവദിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അധികം ആരും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ. കുറിപ്പ് വായിക്കാം.
ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

എന്റെ സിനിമാ ജീവിതത്തിന്റെ ഞാന്‍ പോലും ഓര്‍ക്കാത്ത പലതും എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതും ഉചിതമായ സന്ദര്‍ഭങ്ങളില്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത , എന്നാല്‍ ആരും അറിയാന്‍ ശ്രമിക്കാത്ത ചില അധ്യായങ്ങളും എന്റെ ജീവിതത്തിലുണ്ട്.

അതിലൊന്നാണ് എന്റെ രാഷ്ട്രീയ പ്രവേശനവും പലായനവും ...1971 മുതല്‍ 1974 വരെയുള്ള എന്റെ യൂണിവേഴ്‌സിറ്റി കോളേജ് ജീവിതത്തിനിടയിലാണ് രാഷ്ട്രീയത്തിലെ എന്റെ അജ്ഞാതവാസം തുടങ്ങുന്നതും അവസാനിക്കുന്നതും.രാഷ്ട്രീയജീവിതത്തില്‍ മനസ്സിന് ഇഷ്ടപ്പെട്ടോ വിരുദ്ധമായിട്ടോ നാം വിധേയരാകേണ്ടി വരുന്ന 'മനസ്സാക്ഷിക്കു' നിരക്കാത്ത ഇടപെടലുകളും എന്റെ വീക്ഷണങ്ങളും തമ്മിലുള്ള പൊരുത്തക്കേടലുകള്‍ കണ്ട് ഖിന്നനായത് കൊണ്ടാവാം ഞാന്‍ ഒരു അകാല വിരാമം സ്വീകരിച്ചത്.

എന്നാല്‍ ആ ചുരുങ്ങിയ നാളുകളില്‍ ഞാന്‍ ശരിക്കും ഒരു രാഷ്ട്രീയക്കാരന്റെ മാനസികാവസ്ഥയിലുള്ള ' വീറും വാശിയു' മൊക്കെ സ്വന്തമാക്കി .മൂന്നാം വര്‍ഷം കോളേജ് യൂണിയന്‍ അധ്യക്ഷനായി വിജയപതാക പാറി പറത്തിയിട്ടാണ് ഞാന്‍ രംഗം വിടുന്നത് ...അന്ന് ഞാന്‍ രാഷ്ട്രീയത്തില്‍ കണ്ടു പഠിച്ച 'തരികിടകള്‍' തന്നെയാണ് ഇന്നത്തെ രാഷ്ട്രര്യത്തിലും ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നത് .

സമകാലീന രാഷ്ട്രീയത്തിലെ 'വിഴുപ്പലക്കലും' 'എച്ചിലു തീറ്റിയു'മൊക്കെ കാണുമ്പൊള്‍ അതിനു സമാനമായി കോളേജില്‍ ഞാന്‍ കളിച്ച 'കളികള്‍'ഓര്‍ത്ത് ചിരിക്കാറുണ്ട് ... ഇപ്പോള്‍ ഇത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട് ..നമുക്ക് എല്ലവര്‍ക്കും കോളേജ് ജീവിതത്തില്‍ മനസ്സാക്ഷി സൂക്ഷിപ്പുകാരായ അപൂര്‍വ്വം സുഹൃത്തുക്കളുണ്ടാവുമല്ലോ.

അങ്ങിനെയുള്ള ഒരു സുഹൃത്താണ് സഞ്ജീവ് ബാബു. എന്റെ ഈ രാഷ്ട്രീയപുരാണം അടുത്തറിയാവുന്ന അദ്ദേഹം അടുത്ത കാലത്തു തന്റെ ഫെസ്ബൂക് പേജില്‍ എങ്ങിനെയോ എന്റെ രാഷ്ട്രീയ വനവാസത്തെ പരാമര്‍ശിച്ചു ഒരു പോസ്റ്റ് ഇട്ടു . തികച്ചും സത്യസന്ധമായ ഒരു നിരീക്ഷണം .അത് വായിച്ചപ്പോള്‍ എന്റെ മനസ്സും ആ കാലഘട്ടത്തിലേക്ക് പോയ...

എന്നാല്‍ ഞാന്‍ കരുതി, എല്ലാം ഞാന്‍ പങ്കു വെയ്ക്കുന്ന എന്റെ ഫേസ്ബൂക് മിത്രങ്ങളെയും ആ നല്ല കാലത്തിലേക്ക് ഒന്ന് കൂട്ടി കൊണ്ടുപോകാമെന്ന്.....വായിച്ചു കഴിയുമ്പോള്‍ എന്നെ ഒരു പക്ഷെ 'കരിങ്കാലി ' എന്നോ 'അവസരവാദിയെന്നോ ' വേണ്ടി വന്നാല്‍ 'ഫാസിസ്‌റ് എന്നോ ഒക്കെ വിളിക്കാന്‍ രാഷ്രീയ പ്രബുദ്ധതെയുള്ള ആര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ നിസ്സഹായനാണ് .

അങ്ങിനെ എന്നെ വിളിച്ചിട്ടു സമകാലീന രാഷ്ട്രീയ രംഗത്തേക്ക് ഒന്ന് നോക്കിയാല്‍ എത്ര പേരെ എന്തെല്ലാം പേരില്‍ വിളിക്കേണ്ടി വരും എന്ന് കൂടി ഒന്ന് ചിന്തിച്ചു നോക്കുക ...എന്നാലും സഞ്ജീവേ ....എട്ടിന്റെ പണി ആണല്ലോ തന്നത്.
മഞ്ഞയിൽ സുന്ദരിയായി നടി റാഷി ഖന്ന; ചിത്രങ്ങൾ












Click it and Unblock the Notifications