'200 രൂപ കൊടുത്ത് വാങ്ങിയ കുഞ്ഞ്'..ദിലീപ് നൽകിയ സഹായം..പൊട്ടികരഞ്ഞ് അമ്മ..വൈറലായി വീഡിയോ
കൊച്ചി; മലയാളത്തിലെ നിരവധി താരങ്ങൾ അശരണർക്ക് കാരുണ്യ ഹസ്തമേകാറുണ്ട്.പലപ്പോഴും ഇവ വാർത്തയാകാറില്ല. ഇപ്പോഴിതാ നടൻ ദിലീപിന്റെ അത്തരത്തിലൊരു ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൂര്യ ടിവിയിലെ അരം + അരം = കിന്നരം എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം.മാവേലിക്കര സ്വദേശിയായ ഇന്ദിരയ്ക്കും അംഗവൈകല്യമുള്ള മകൾ കീർത്തനയുമാണ് തങ്ങൾക്ക് കൈത്താങ്ങായ ദിലീപിനെ കുറിച്ച് പരിപാടിയിൽ വെളിപ്പെടുത്തിയത്.

പരിപാടിയുടെ ആദ്യ എപ്പിസോഡിൽ അതിഥിയായെത്തിയത് ദിലീപ് ആയിരുന്നു. അതിനിടെയായിരുന്നു താരത്തിന് സർപ്രൈസ് ഒരുക്കി കീർത്തിയെയും അമ്മ ഇന്ദിരയെയും അണിയറ പ്രവർത്തകർ പരിപാടിയുടെ വേദിയിൽ എത്തിച്ചത്. അയാം സ്ട്രോംഗ് എന്ന സെഗ്മെൻറിലായിരുന്നു ഇരുവരും എത്തിയത്. ദിലീപിനൊപ്പം അതിഥിതിയായെത്തി നടി ശ്വേതാ മേനോനായിരുന്നു ഇരവരേയും ഷോയിൽ പരിചയപ്പെടുത്തിയത്. തുടർന്ന് '200 രൂപ നൽകി ചോര കുഞ്ഞിനെ വാങ്ങിയ സംഭവം ഇന്ദിര തുറന്ന് പറയുകയായിരുന്നു, ഒപ്പം ദിലീപുമായുള്ള ബന്ധത്തെ കുറിച്ചും.

തന്റെ ജ്യേഷ്ടത്തിയുടെ മകളെ പ്രസവത്തിന് കൊണ്ടുവന്നപ്പോൾ അവളെ കാണാൻ വേണ്ടി ചെന്നതാണ്. കുറെ കഴിഞ്ഞപ്പോഴാണ് കുറേ പേർ ശവക്കോട്ടയിലേക്ക് ഓടുന്നത് കണ്ടത്. എന്തിനാണെന്ന് ചോദിച്ചപ്പോൾ ഒരു കുഞ്ഞിനെ മറവ് ചെയ്യാൻ കൊണ്ടുപോകുകയാണെന്ന് ഒരാൾ പറഞ്ഞു.ഞാനും പുറകേ പോയി. അവിടെ ചെന്നപ്പോൾ ഒരാൾ കുഴിവെട്ടി ആ കുഞ്ഞിനെ കുഴിയിൽ ഇട്ടേക്കുവാ. ആ കുഞ്ഞുവെ തനിക്ക് തരുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവരുടെ ആദ്യ മറുപടി. എന്നാൽ ഞാൻ 200 രൂപ കൊടുത്തതോടെ അവർ കുഞ്ഞിനെ തരാൻ തയ്യാറായി. അതാണ് തന്റെ മകൾ കീർത്തനയെന്ന് ഇന്ദിര പറഞ്ഞു.

കുഞ്ഞിനെ കിട്ടിയപ്പോൾ താൻ ഓട്ടാക്കോരോട് തന്നെ ആശുപത്രിയിൽ എത്തിക്കാമോയെന്ന് ചോദിച്ചു.ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിക്കാർ പറഞ്ഞു ഞാൻ എങ്ങാണ്ടുന്നോ അവിഹിതവായിട്ട് പ്രസവിച്ച് കൊണ്ടുവരുകയാണെനന്നും പോലീസ് കേസാകുമെന്നും പറഞ്ഞ് പറ്റത്തില്ലെന്ന് പറഞ്ഞ് ഒഴിവാക്കി.അവിടുന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് കുഞ്ഞിന് ഒരു കിലോയെ ഉള്ളൂ ഇൻക്യൂബേറ്ററിൽ വെയ്ക്കാം രക്ഷിക്കാൻ പറ്റുമോയെന്ന് ഉറപ്പില്ലെന്നായിരുന്നു മറുപടി. എന്നാൽ എനിക്ക് മാർഗ്ഗമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോഴാണ് ഒരു തുണിയ്ക്ക് കുറിച്ച് തരാം എന്നും ആ തുണി വാങ്ങി അതിൽ പൊതിഞ്ഞ് കുഞ്ഞിനെ വെയ്ക്കണമെന്നും ഡോക്ടർമാർ പറഞ്ഞത്.

ഒരു മീറ്ററിന് തൊള്ളായിരം രൂപ വിലവരുന്ന തുണിയായിരുന്നു എഴുതി തന്നത്. താൻ അത് വാങ്ങി കുഞ്ഞിനെ പൊതിഞ്ഞ് പത്ത് ദിവസം ആശുപത്രിയിൽ കഴിഞ്ഞു, ഇന്ദിര പറഞ്ഞു. എല്ലാവരേയും ഏറെ ദുഖത്തോടെയായിരുന്നു ഇന്ദിരയുടെ കഥ കേട്ടത്. ഇതിനിടെ എന്തിനാണ് ഇന്ദിരമ്മ ഈ പരിപാടിയിൽ വന്നതെന്ന് ശ്വേത ചോദിച്ചു. അപ്പോൾ തനിക്ക് ദിലീപേട്ടനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു അതിന് വന്നതെന്ന് കീർത്തി കരഞ്ഞ് കൊണ്ട് മറുപടി നൽകി.

ദിലീപേട്ടനാണ് തനിക്ക് വീട് വെച്ച് തന്നത്.മിണ്ടില്ല അതാരോടും, കീർത്തന വിതുമ്പി കൊണ്ട് പറഞ്ഞു. ഇപ്പോഴും അതേ വീ്ടടിൽ തന്നെയാണ് തങ്ങൾ കഴിയുന്നതെന്നും ഇന്ദിരയും മകളും പറഞ്ഞു. അതേസമയം ഈ അസാധാരണ കഥ കേട്ടതോടെ ഷോയിലെ താരങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. തുടർന്ന് ദിലീപിന്റെ മറുപടിയ്ക്കായി ഏവരും ഉറ്റുനോ്കി. എന്നാൽ താൻ ഇവരെ കണ്ടതിന്റെ ഷോക്കിലാണെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത് . ഇവർ ഷോയില് എത്തുമെന്ന് താൻ . പ്രതീക്ഷിച്ചതേ ഇല്ലെന്നും നടൻ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനെ ഏറ്റെടുത്തു കൊണ്ടു വന്ന ഒരു സ്ത്രീ, ആ കുഞ്ഞിന് വേണ്ടി ജീവിതം മുഴുവൻ ആ സ്ത്രീ അമ്മയായി കൂടെ നിൽക്കുന്നു, അവർ ഷീറ്റ് ഇട്ട വീട്ടിലായിരുന്നു അപ്പോൾ കഴിഞ്ഞത്. ഒരു കടമുറിയോട് ചേർന്ന് കിടിക്കുന്ന വീടായിരുന്നു. ഈ വാർത്ത വായിച്ചപ്പോൾ അവരെ കുറിച്ച് അറിയാൻ ഞങ്ങൾ ആളെ വിട്ടു.ഇത് സത്യാണോ എന്ന് അന്വേഷിച്ചു, അന്വേഷണത്തിൽ സത്യമാണെന്ന് ബോധ്യപ്പെട്ടു. അവർക്ക് രണ്ട് മൂന്ന് സെന്റ് സ്ഥലം ഉണ്ടായിരുന്നു. നമ്മൾ വീട് പണിത് നൽകി. രണ്ട് മുറികൾ ഉള്ള വാർപ്പ് വീടായിരുന്നു.ഇപ്പോൾ ആ വീട് സുരക്ഷിതമായിരിക്കുന്നെന്ന് കരുതുന്നുവെന്നും ദിലീപ് പറഞ്ഞു.

വീട്ടിന്റെ താക്കോൽ ദാനം അന്ന് നിർവ്വഹിച്ചത് ഗണേഷ് കുമാറായിരുന്നു. 1000 വീടുകൾ നൽകണമെന്നതായിരുന്നു പദ്ധതി. എന്നാൽ പതിനൊന്ന് വീട് നിർമ്മിച്ച് കഴിഞ്ഞപ്പോൾ പിന്നെ മറ്റ് വീടുകൾ പണിതില്ല. അതിന് ശേഷം പണികൾ ഫ്രീസ് ചെയ്ത് വെച്ചിരിക്കുകയായിരുന്ു. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് താനിപ്പോൾ ഇന്ദിരയേയും മകളേയും കാണുന്നതെന്ന് ദിലീപ് പറഞ്ഞു. ഇതൊക്കെ കേട്ടിട്ട് എന്ത് പറയണം എന്നറിയില്ല എന്നാണ് സീരിയൽ താരം സാജൻ സൂര്യ പറഞ്ഞത്. ദിലീപേട്ടന് ഒരു പ്രതിസന്ധി വന്നപ്പോൾ ലക്ഷക്കണ്ക്കിന് ആളുകൾ വീട്ടിൽ വിളക്ക് കൊളുത്തി വെച്ച് പ്രാർത്ഥിച്ചിട്ടുണഅട്. അതിന്റെ അനഗ്രഹം ദിലീപേട്ടന് ഉണ്ടാകുമെന്നും സാജൻ പറഞ്ഞു.

ഇതോടെ ഒരു വർഷം മുഴുവൻ താൻ കെടാവിളക്ക് കത്തിച്ച് വെച്ച് ദിലീപിന് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെന്ന് ഇന്ദിരയും വെളിപ്പെടുത്തി. അതേസമയം നിങ്ങളെ പോലുള്ളവർ സ്നേഹിക്കുന്നുവെന്ന് അറിയുന്നത് തന്നെ വലിയ സന്തോഷമാണ്, ഈ സ്നേഹമാണ് തന്റെ ശക്തിയെന്നും കീർത്തി സുഖമായി ഇരിക്കുന്നുവെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ദിലീപ് പറഞ്ഞു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാം എന്നും ദിലീപ് പറഞ്ഞു. ഇതോടെ തനിക്ക് പഠിക്കാനുള്ള കാര്യങ്ങളൊക്കെ വികലാംഗ അസോസിയേഷൻ റെഡിയാക്കി തന്നിട്ടുണ്ടെന്നും എന്നാൽ പുറത്തേക്കൊക്കെ പോകണമെങ്കിൽ ഇപ്പോഴും ബുദ്ധിമുട്ടാണെന്നും കീർത്തി പറഞ്ഞു. തനിക്കൊരു ഓട്ടോമാറ്റിക് വീൽ ചെയറാണ് ആവശ്യമെന്നും കീർത്തി പറഞ്ഞു. ഇതോടെ പരിപാടിയിൽ പങ്കെടുക്കുന്ന സീരിയൽ ഇതിനായി കൈക്കോർക്കുമെന്ന് നടൻ സാജൻ അറിയിച്ചു. നടി ശ്വേതമേനോനും തന്റെ പിന്തുണ ഉറപ്പു നൽകി.
Recommended Video

അതേസമയം ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യപകമായി പ്രചരിക്കുന്നുണ്ട്. ദീലീപ് ഓൺലൈനും വീഡിയോ പങ്കുവെച്ചിരുന്നു. '200 രൂപ കൊടുത്ത് വാങ്ങിയ കുഞ്ഞിന്റെ കഥ. മലയാളികൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം...!' എന്ന കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവെച്ത്. ഇതിന് താഴ നടന്റെ പ്രവർത്തനത്ത െവാഴ്ത്തി നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications