Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനൊരു ലേഡി കമാന്റോ ഇല്ല, പ്രേക്ഷകർ പൊട്ടന്മാരല്ല'; മിഥുനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

ബി​ഗ്ബോസ് മലയാളം സീസൺ 5 ന്റെ ഇന്നത്തെ എപ്പിസോഡ് കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏഷ്യാനെറ്റ് പുറത്തുവിട്ട രണ്ട് പ്രൊമോ വീഡിയോകൾക്ക് പിന്നാലെയാണ് പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ എത്തിയത്. ഏറ്റവും ഒടുവിൽ പുറത്തുവിട്ട പ്രൊമോയിൽ മിഥുനോട് മോഹൻലാൽ ദേഷ്യപ്പെടുന്നതും മിഥുൻ സ്തംഭിച്ചു നിൽക്കുന്നതുമാണ് കാണുന്നത്.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്ക്കിൽ മിഥുൻ പങ്കുവെച്ച പ്രണയകഥയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയിൽ ചൂടേറിയ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. മിഥുൻ പറഞ്ഞത് കള്ളക്കഥയാണെന്നും ഇക്കാര്യം മോഹൻലാൽ മിഥുനോട് ചോദിക്കണമെന്നുമായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്.

bigg boss midhu

ആദ്യം പുറത്തുവിട്ട പ്രൊമോയിൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്ക്കിൽ ചിലർ കള്ളം പറഞ്ഞുവെന്ന കാര്യം മോഹൻലാൽ സൂചിപ്പിച്ചിരുന്നു. ടാസ്‍കിൽ ചിലരൊക്കെ പറഞ്ഞതിൽ നെല്ലിനേക്കാൾ പതിരയായിരുന്നുവെന്ന സംശയമുണ്ടെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഇപ്പോൾ രണ്ടാമത് പുറത്തുവിട്ട പ്രൊമോയിലാണ് മിഥുനോട് മോഹൻലാൽ ഇക്കാര്യം ചോദിക്കുന്നത്.

ഞാൻ 15ാമത്തെ വർഷമാണ് യൂണിഫോം അണിയുന്നത്. ഞാൻ ലെഫ്റ്റനൻറ് കേണൽ ആണ്. നിങ്ങൾ കമന്റ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ആർമിയെക്കുറിച്ചാണ്. ഒന്നാമത് അങ്ങനൊരു ലേഡി കമാന്റോ ഇല്ല. നിങ്ങൾ അവരുടെ റൂമിൽ ചെന്നു. തോക്കുകൾ നിരത്തിയിട്ടിരിക്കുന്നു. നിങ്ങൾ എന്തൊക്കൊയാണ് പറഞ്ഞത്. നാഷണൽ ഫ്ലാ​ഗിൽ പൊതിഞ്ഞുകിടക്കുന്ന ആ ശരീരത്തെ നിങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നാണ്.

ഈ പ്രേക്ഷകർ എന്നുപറയുന്നവർ മണ്ടന്മാരല്ല, ഇതെന്താ സിനിമയാണോ, എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. എന്നാൽ മോഹൻലാൽ ഇക്കാര്യം ചോദിച്ചതിന് പിന്നാലെ അനിയൻ മിഥുൻ കുഴഞ്ഞ് വീഴുന്ന അവസ്ഥയിലേക്ക് എത്തുകയും മറ്റ് മത്സരാർത്ഥികൾ വെള്ളം കൊടുക്കുന്നതുമാണ് കാണിക്കുന്നത്.

കശ്മീരിൽ വെച്ച് സന എന്ന പ‍ഞ്ചാബി പെൺകുട്ടി തന്നോട് പ്രണയം പറഞ്ഞുവെന്നും എന്നാൽ താൻ ഇഷ്ടമല്ലാഎന്നാണ് പറഞ്ഞത് എന്നും മിഥുൻ പറഞ്ഞിരുന്നു. ഇന്ത്യൻ ആർമിയിലെ ഓഫീസർ റാങ്കിൽ ഉണ്ടായിരുന്ന ആളായിരുന്നു സന എന്നും മിഥുൻ പറഞ്ഞിരുന്നു. സനയുടെ കൂടെ സനയുടെ വീട്ടിൽ പോയിരുന്നുവെന്നും വന തനിക്ക് ഒരു ​ഗിത്താർ നൽകിയിരുന്നുവെന്നും മിഥുൻ പറഞ്ഞിരുന്നു.

വീണ്ടും അവൾ പ്രണയം പറ‍ഞ്ഞിരുന്നുവെങ്കിലും ഇഷ്ടമല്ലെന്ന് തന്നെയാണ് താൻ പറഞ്ഞെതന്നും മിഥുൻ പറഞ്ഞിരുന്നു, പിന്നീട് ഇഷ്ടം പറയാൻ ചെന്നപ്പോൾ സന വെടിയേറ്റ് മരിച്ചെന്ന കാര്യമാണ് അറിഞ്ഞതെന്നും മിഥുൻ പറഞ്ഞിരുന്നു. പിന്നീടാണ് താൻ കശ്മീരിൽ നിന്ന് വന്നതെന്നും മിഥുൻ പറഞ്ഞിരുന്നു.

എന്നാൽ മിഥുൻ പറഞ്ഞ അനുഭവത്തിനെതിരെ നിരവധിപേർ രം​ഗത്തുവന്നു, മിഥുൻ പറഞ്ഞത് കള്ളമാണെന്നായിരുന്നു വിമർശനം. സിനിമക്കഥപോലെയുണ്ടെന്നും വിമർശനം വന്നിരുന്നു. ടാസ്കിൽ അനുഭവം പങ്കിടാൻ മിഥുൻ ആദ്യം മടിക്കുകയും ഇതേത്തുടർന്ന് , ബഹളമുണ്ടാവുകയും ചെയ്തിരുന്നു. പിന്നീടാണ് മിഥുൻ പറയാൻ തയ്യാറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+