റോബിന്‍ കുടുങ്ങുമോ? ഉണ്ണി മുകുന്ദന്‍ വിഷയം ഉള്‍പ്പടെ സൂചിപ്പിച്ച് പൊലീസ് മേധാവിക്ക് അടക്കം പരാതി

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനെതിരായ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട്. റോബിന്റെ മുന്‍ സുഹൃത്ത് കൂടിയാണ് ഇദ്ദേഹം. ഉണ്ണി മുകുന്ദനെതിരായി പ്രവർത്തിക്കാന്‍ റോബിന്‍ തന്റെ ആരാധകർക്ക് പണം നല്‍കിയെന്ന് സംവിധായകന്‍ അഖില്‍ മാരാർ അരോപിച്ചപ്പോഴാണ് ശാലു പേയാടിന്റെ പേരും ആദ്യമായി റോബിനുമായി ബന്ധപ്പെട്ട ചർച്ചകളില്‍ ഉയർന്ന് വന്നത്. അഖിലിന് ഈ വിവരം നല്‍കിയത് ശാലുപേയാട് ആണെന്നായിരുന്നു സൂചന.
പിന്നീട് അദ്ദേഹം ഇത് ശരിവെക്കുകയും റോബിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മുന്നോട്ട് വരികയും ചെയ്തു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിയമ പോരാട്ടത്തിന്റെ വഴികളിലേക്ക് നീങ്ങിയിരിക്കുകയാണ്. റോബിനെതിരായി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ശാലു പേയാട്. റോബിന്റെ ഭാവി വധു ആരതി ശാലുപേയാടിനെതിരായി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശാലുവിന്റെ പരാതിയും എന്നതാണ് ശ്രദ്ധേയം.

റോബിന്‍ രാധകൃഷ്ണന്റെ ആരാധകരും ഭീഷണിയും
റോബിന്‍ രാധകൃഷ്ണന്റെ ആരാധകരുടെ അടുത്ത് നിന്നും തനിക്കും കൂടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാണിച്ചാണ് ശാലുപേയാടിന്റെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർക്കും മലയിന്‍കീഴ് പൊലീസിനുമാണ് ശാലു പേയാട് പരാതി നല്‍കിയിരിക്കുന്നത്. റോബിനെതിരായി വലിയ രീതിയിലുള്ള ആക്ഷേപങ്ങളാണ് ശാലു പേയാട് പരാതിയില്‍ ഉന്നയിക്കുന്നത്.

23 വർഷമായി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറാണ് ഞാന്‍. എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഗുരുതരമായ വധഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു പരാതി. ബിഗ് ബോസ് താരം റോബിന്‍ തന്റെ ആരാധകരെ ഉപയോഗിച്ച് തനിക്കും തന്റെ കുടുംബത്തിനുമെതിരെ നിരന്തരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

റോബിന്‍ രാധാകൃഷ്ണനെ കുറിച്ച് ഫസ്റ്റ് റിപ്പോർട്ട്
മാർച്ച് 6,7 തിയതികള്‍ റോബിന്‍ രാധാകൃഷ്ണനെ കുറിച്ച് ഫസ്റ്റ് റിപ്പോർട്ട് എന്ന ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖം നല്‍കിയിരുന്നു. അതിന് ശേഷമാണ് തനിക്കെതിരായ സൈബർ ആക്രമണവും ഭീഷണിയും ആരംഭിച്ചത്. റോബിന്‍ തനിക്കെതിരെ നിരവധി ഓണ്‍ലൈന്‍ ചാനലുകളില്‍ അഭിമുഖവും നല്‍കി കൊണ്ടിരിക്കുന്നു. ഇത് എന്നേയും തന്റെ കുടുംബത്തേയും അപായപ്പെടുത്തുകയെന്ന കൃത്യമായ ഉദ്ദേശത്തോടെയാണ്.

തനിക്കെതിരായ റോബിന്‍ അദ്ദേഹത്തിന്റെ പിആർ ടീമുമായി ചേർന്ന് ആസൂത്രിതമായ ഗൂഡാലോചന നടത്തിയതായും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഞാന്‍ ഡോക്ടർ റോബിന്‍ രാധാകൃഷ്ണനും തമ്മില്‍ അഞ്ച് മാസത്തെ പരിചയം മാത്രമാണുള്ളത്. ഇക്കാലയളവില്‍ അദ്ദേഹത്തിന് സിനിമ രംഗത്തേക്ക് എത്തിച്ചേരുന്നതിന് നിരവധി സഹായങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
vastu tips: വിവാഹം ശരിയാവുന്നില്ലേ? പരിഹാരം വാസ്തുവിലുണ്ട്, വരുത്തണം വീട്ടില്‍ ചില മാറ്റം

റോബിന്‍ എന്നോട് തുടർച്ചയായി അപേക്ഷിച്ചു
അവസരത്തിന് വേണ്ടി അലഞ്ഞ് നടന്നിരുന്ന റോബിന്‍ എന്നോട് തുടർച്ചയായി അപേക്ഷിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് അവസരങ്ങള്‍ സംഘടിപ്പിച്ച് നല്‍കാന്‍ തയ്യാറായത്. റോബിനെ ഒന്ന് കാണാന്‍ പോലും സംവിധായകർ ആരും തയ്യാറായിരുന്നില്ല. എന്റെ ബന്ധം ഉപയോഗിച്ചാണ് അവരുമായി ഞാന്‍ റോബിനെ ബന്ധപ്പെടുത്തിയത്. എന്നാല്‍ ഇതിന്റെ നന്ദിയോ കടപ്പാടോ എന്നോട് കാണിച്ചിട്ടില്ല.

ഇതിനിടയില്‍ തന്നെയാണ് കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദന്റെ ഒരു പരിപാടിയില്‍ പണം കൊടുത്ത് ആളെ വെച്ച് കൂവിക്കുന്ന സംഭവം ഉണ്ടായത്. ഇതിന്റെ മുഴുവന്‍ തെളിവുകളും എനിക്ക് ലഭിച്ചതോടെ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ റോബിനോട് ചോദിച്ചു. ഇതോടെ അയാള്‍ എന്നെ ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു.

റോബിന്റെ ഭാവി വധുവായ ആരതി
റോബിന്റെ ഭാവി വധുവായ ആരതിക്ക് പാനിക് അറ്റാക്കുണ്ടായതിന് കാരണം ഞാനാണെന്ന് പറഞ്ഞ് റോബിന്റെ സുഹൃത്തുക്കള്‍ എന്നെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് വഴങ്ങിയാണ് ഇവരോട് മാപ്പ് ചോദിക്കുന്ന വീഡിയോ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്. അന്ന് തുടങ്ങിയ ഭീഷണി ഇപ്പോഴും തുടരുകയാണ്. അതില്‍ സഹികെട്ടാണ് ഞാന്‍ അഭിമുഖം നല്‍കിയത്. അതിന് ശേഷമാണ് വലിയ തോതിലുള്ള ആക്രമണവും ഭീഷണിയും തുടങ്ങിയത്. ഈ ഭീഷണികള്‍ എന്റെ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങി. താന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി റോബിന്റെ ഗുണ്ടകള്‍ തന്നെ ആക്രമിക്കുമോയെന്ന ഭയം പോലും എനിക്കുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഇടപെട്ട് തനിക്ക് നീതി ഉറപ്പാക്കി തരണമെന്നും ശാലുപേയാട് പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications