രജിത് സാറിന് വേണ്ടി കരഞ്ഞിട്ടുണ്ട്; പക്ഷെ അത് തെറ്റായിപ്പോയി, തുറന്ന് പറഞ്ഞ് വ്ലോഗർ രേവതി
തനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് വ്ളോഗറും ബിഗ് ബോസ് നിരൂപകയുമായ രേവതി. മുമ്പെങ്ങുമില്ലാത്ത സൈബർ അധിക്ഷേപവും വിമർനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വ്യക്തമാക്കുന്ന രേവതി ഇത്തരം രീതി തുടരുന്നത് ഗുണകരമല്ലെന്നും അഭിപ്രായപ്പെടുന്നു.
അതോടൊപ്പം തന്നെ സീസണ് 2 വിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാർ പുറത്തായപ്പോള്‍ താന്‍ കരഞ്ഞതിലും രേവതി വ്യക്തത വരുത്തുന്നു. ബിഗ് ബോസ് മല്ലു ടോക്സെന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അവർ.. രേവതിയുടെ വാക്കുകളിലേക്ക്..

രജിത് സാറിന് വേണ്ടി കരഞ്ഞ ആള് തന്നെയാണ് ഞാന്‍. സീസണ് 2 കഴിഞ്ഞപ്പോള്‍ 35000 സബ്സ്ക്രൈബേഴ്സാണ് എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എന്റെ ഈ കരച്ചില് കണ്ടവരെ വളരെ കുറവായിരിക്കും. പക്ഷെ എന്തുകൊണ്ട് നിങ്ങള്‍ അതേക്കുറിച്ച് അപ്പോള്‍ ചോദിച്ചില്ല. ഞാന്‍ അന്ന് കരഞ്ഞ വീഡിയോയ്ക്ക് കിട്ടിയത് 15000 ലൈക്ക്. ആ വീഡിയോക്ക് അടിയില്‍ വന്ന് ഒരാളും എന്തിനാടി നീ ഇരുന്ന് കരയുന്നതെന്ന് ചോദിച്ചിട്ടില്ലെന്നും രേവതി പറയുന്നു.

സീസണ് 2 കഴിഞ്ഞപ്പോഴും ഒരു പാട് പേർ പുറത്ത് പോയല്ലോ, അപ്പോഴൊന്നും ഞാന്‍ കരയാത്തത് എന്താണെന്നാണ് മറ്റ് ചിലരുടെ ചോദ്യം. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍ ഞാന്‍ അന്ന് ചെയ്തത് തെറ്റാണ്. അത് ഞാന്‍ ആദ്യം വിളിച്ച് പറഞ്ഞത് രജിസ് സാറിനെ തന്നെയാണ്. രജിത് സർ പുറത്തായിതിനായിരുന്നില്ല ഞാന്‍ കരഞ്ഞതെന്ന് അദ്ദേഹത്തോട് വ്യക്തമാക്കി.

അവിടെ നിന്നും സർ വിഷമിക്കുന്നത് കണ്ടപ്പോള്‍ എന്റെ അച്ഛനെപ്പോലെ കണ്ട് എനിക്ക് വിഷമം വന്നു. ആ വീഡിയോ എടുത്തിട്ടത് മറ്റൊരാളാണ്. ഈ വീഡിയോ ഇടണ്ട, എന്ന് പറഞ്ഞെങ്കിലും പുള്ളി അതെടുത്തു ഇടുകയായിരുന്നു. ഒരു റിവ്യൂവർ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് അത്, അക്കാര്യം ഞാന്‍ തുറന്ന് സമ്മതിക്കുകയാണ്. ആ വീഡിയോ ഡീലിറ്റ് ചെയ്യുമെന്നും രജിത് സാറെ അറിയിക്കുകയും അതിന് ശേഷം ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം ഒരിക്കലും ഞാന്‍ ആ തെറ്റ് ആവർത്തിച്ചിട്ടില്ല.
Hair care: ശീതളപാനീയങ്ങള്‍ പതിവായി കുടിക്കാറുണ്ടോ: എങ്കില്‍ മുടിപോണ വഴിയറിയില്ല- പഠനം

സീസണ് ഫോറില്‍ മണിക്കുട്ടന് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല, ഫിറോസ് ഖാനേയും സജ്നയേയും പുറത്താക്കിയപ്പോഴും ഞാന്‍ കരഞ്ഞില്ല. ഡിംപലിന്റെ അച്ഛന് മരിച്ച സംഭവം അറിഞ്ഞപ്പോള്‍ എനിക്ക് ശരിക്കും കരച്ചില് വന്നു, എനിക്കുമുണ്ട് പ്രായമായ ഒരു അച്ഛന്. സിദ്ധാർത്ഥ് മരിച്ചപ്പോഴാണ് ഞാന്‍ മരിച്ചത്. അത് നിങ്ങളും ഞാനും തമ്മിലുള്ള ബന്ധം കാരണമാണ്.

ഇനി ഒരിക്കലും ബിഗ് ബോസ് സംബന്ധമായ കാര്യങ്ങളില്‍ ഞാന്‍ കരയില്ല. ഇതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. ആരോപണങ്ങളില്‍ കരഞ്ഞു എന്നുള്ളത് മാത്രം ഞാന്‍ അംഗീകരിക്കുന്നു. അല്ലാതെ പിആർ, ചാനലിന്റെ ആള് എന്നുള്ളതൊക്കെ അടിസ്ഥാന രഹിതമാണ്. ഞാന്‍ ആരുടെയെങ്കിലുമൊക്കെ പിആർ ആണെങ്കില്‍ അന്തസായിട്ട് ഞാന്‍ ഇന്നയാളുടെ പിആർ ആണെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായിട്ടുണ്ട്.

എത്രമാത്രം എന്നെ അറ്റാക്ക് ചെയ്താലും ഞാന്‍ ഇങ്ങനെ തന്നെ നില്ക്കും. ഒരു വലിയ ആർമിക്ക് സപ്പോർട്ട് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ഇതൊക്കെ. ഇപ്പോള്‍ വീണ്ടും ഇതൊക്കെ പൊക്കിപ്പിടിച്ച് മുന്നോട്ട് വരുന്നുണ്ട്. ഞാന്‍ ആരേയും ഒന്നും പറഞ്ഞിട്ടില്ല. സ്വയം നമ്മളെയാണെ ഈ പറയുന്നത് എന്ന കാണുന്നത് എന്തിനാണ്. ഒരു താരത്തിന്റേയും പേര് പറഞ്ഞ് സൈബർ അധിക്ഷേപം നടത്തരുതെന്നും രേവതി കൂട്ടിച്ചേർക്കുന്നു. എന്ന് പറയുന്നത് എന്തിനാണെന്ന്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications