Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ വമ്പന്‍ ട്വിസ്‌റ്റോ? വിജയി മണിക്കുട്ടന്‍ തന്നെയാണോ; ഫിനാലെ അനൗണ്‍സ് ചെയ്ത് മോഹന്‍ലാല്‍

പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് കഴിഞ്ഞിരിക്കുകയാണ്. ഈ സീസണിലെ എല്ലാ മത്സരാര്‍ത്ഥികളും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ എത്തിയിരുന്നു. മൂന്ന് ദിവസമെടുത്ത് ചെന്നൈയിലെ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടന്നത്. വമ്പന്‍ ആഘോഷങ്ങളോടെയാണ് ചിത്രീകരണം നടന്നതെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ അനൗണ്‍സ് ചെയ്ത് മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

1

അതേസമയം, ബിഗ് ബോസ് വിജയി മണിക്കുട്ടനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ മണിക്കുട്ടന്‍ കപ്പില്‍ മുത്തമിട്ട് നില്‍ക്കുന്ന ചിത്രം വൈറലായതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം ആരംഭിച്ചത്.

2

ഇപ്പോള്‍ ബിഗ് ബോസിന്റെ ഫിനാലെ നടക്കുന്ന ദിവസമാണ് മോഹന്‍ലാല്‍ അനൗണ്‍സ് ചെയ്തത്. ആഗസ്റ്റ് ഒന്നിന് രാത്രി ഏഴ് മണിയോടെയാണ് ഫിനാലെ സംപ്രേക്ഷണം ചെയ്ത് തുടങ്ങുക. തീയതി പ്രഖ്യാപിച്ചതോടെ ആരാധകരും പ്രേക്ഷകരും ആവേശത്തിലാണ്. വമ്പന്‍ പരിപാടികള്‍ ഫിനാലെയ്ക്കിടെ സംഘടിപ്പിച്ചെന്നാണ് വിവരം.

3

ഫിനാലെ ഷൂട്ട് അവസാനിപ്പിച്ച് താരങ്ങള്‍ തിരിച്ച് കേരളത്തില്‍ എത്തിയെന്നാണ് വിവരം. മണിക്കുട്ടന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുറത്തേക്കെത്തുന്ന മണിക്കുട്ടന്റെ കയ്യില്‍ ഒരു കപ്പമുണ്ട്. ഇത് വിജയിക്കുള്ള കപ്പാണെന്നാണ് സൂചന.

4

ഇതിനിടെ തനിക്ക് ബിഗ് ബോസിന്റെ ഫൈനല്‍ ഫൈവില്‍ എത്താന്‍ സാധിച്ചില്ലെന്ന് അറിയിച്ച് കിടിലം ഫിറോസ് രംഗത്തെത്തി. തോറ്റുപോയെന്നും തന്നെ പൊങ്കാല അര്‍പ്പിക്കാനുള്ളവര്‍ക്ക് വന്നര്‍പ്പിക്കാമെന്ന് ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇത്രയും നാള്‍ കൂടെ നിന്ന എല്ലാവര്‍ക്കും ഫിറോസ് നന്ദി അറിയിച്ചിട്ടുണ്ട്.

5

രണ്ടും മൂന്നും സ്ഥാനത്തെത്തിയത് സംബന്ധിച്ചും പ്രചരാണം നടക്കുന്നുണ്ട്. സായ് വിഷ്ണുവിന് രണ്ടാം സ്ഥാനവും ഡിംപല്‍ ബാലിന് മൂന്നാം സ്ഥാനം ലഭിച്ചെന്നുമാണ് പ്രചാരണം. പ്രേക്ഷകര്‍ ഏറെ വിജയ സാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്. മറ്റ് സ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള വിവരം പരിപാടി സംപ്രേക്ഷണം ചെയ്താല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.

6

എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ചാനല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കപ്പ് മറ്റാര്‍ക്കെങ്കിലും ആണോ ലഭിച്ചതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നും വിജയി മണിക്കുട്ടന്‍ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+