'റോബിന് സ്ഥലകാല ബോധം വേണം: ഒച്ചയും വിളിയും ഈ ആളുകളും എല്ലാകാലവും കൂടെയുണ്ടാവില്ല'
പുറത്ത് നില്‍ക്കുന്ന പലർക്കും ഇത് ഒരു തമാശയായിട്ടാണ് തോന്നുന്നത്. എനിക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല.

തനിക്കെതിരായി ഉയർന്ന വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആലുവയിലെ ഒരു കോളേജ് പരിപാടിക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ തന്റെ പതിവ് ശൈലിയില്‍ ഉള്ള പ്രതികരണത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമർശനം ഉന്നയിച്ചത് വ്ളോഗർ സായി കൃഷ്ണയാണ്. തനിക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ റോബിന് അവകാശമുണ്ടെങ്കിലും തന്റെ പ്രതികരിച്ച രീതിയും ശൈലിയും ശരിയല്ലെന്നാണ് സായി കൃഷ്ണണ വ്യക്തമാക്കുന്നത്.

കേട്ടോടാ മക്കളേന്ന് റോബിന്‍
കേട്ടോടാ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്ന മക്കളെ എന്നൊക്കെയാണ് റോബിന്‍ പറയുന്നത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിലും ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. ഇത് ഒരു കോളേജ് വേദിയാണ്. വേണമെങ്കില്‍ പേര് എടുത്ത് പറയാം. ആർക്കെതിരെയാണെങ്കിലും നമ്മളൊരു മാന്യത കാണിക്കണമെന്നും സായി പറയുന്നു. അതേസമയം പേരിന്റെ കൂടെ ഒരു ഡോക്ടർ ഒക്കെ ഉണ്ടായിട്ടുണ്ട്. പത്താംക്ലാസിന്റെ പക്വത പോലും കാണിക്കുന്നില്ലാലോയെന്നാണ് സായിയുടെ കൂടെ വീഡിയോയില്‍ ഉള്ള വ്യക്തി പറയുന്നത്.

പക്വത കാണിക്കേണ്ടതാണ്. ഇതൊക്കെ പറയേണ്ട കാര്യമാണ്. അതുകൊണ്ടാണ് പറയുന്നത്. അലറി വിളിക്കുന്നതിനെ ട്രാന്‍സ് സിനിമ എന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനിയും ഞാന്‍ അത് പറയും. കാരണം ആ രീതി ഞാന്‍ അംഗീകരിക്കാത്തതാണ്. കോളേജിന്റെ ഫ്രണ്ടില്‍ നില്‍ക്കുമ്പോള്‍ ഒരു സിസ്റ്റർ വന്ന് കോളേജ് ബസ് എടുക്കണമെന്ന് പറയുമ്പോള്‍ റോബിന്‍ അതിനായിരുന്നു പ്രധാന്യം കൊടുക്കേണ്ടത്. എന്നാല്‍ സിസ്റ്ററോട് മാറി നില്‍ക്കാന്‍ അല്ലെങ്കില്‍ കുറച്ചും കൂടെ സമയം ആവശ്യപ്പെടുകയാണ് റോബിന്‍ ചെയ്തതെന്നും സായി പറയുന്നു.

സ്ഥലകാല ബോധം നഷ്ടമായാല്‍ ജീവിതത്തില്‍
സ്ഥലകാല ബോധം നഷ്ടമായാല്‍ ജീവിതത്തില്‍ മുന്നോട്ട് പോവുമ്പോള്‍ ഒരു വഴിക്കും നമുക്ക് എത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവും. സ്ഥലകാല ബോധം നഷ്ടമാവാന്‍ പാടില്ല. ഇപ്പോള്‍ ഈ കാണുന്ന ഡക്കറേഷനും ഒച്ചയും വിളിയും പത്ത് ആളുകളും കാലാകാലം ഉണ്ടാവുകുയില്ല. സ്ഥലകാലബോധമില്ലാതെ ഇനിയും ഇങ്ങനയൊക്കെ പറഞ്ഞ് കഴിഞ്ഞാല്‍ അത് ശരിയാവില്ല. മാസ്സ് ബിജിഎം ഒക്കെയിട്ട് സിംഹത്തിന്റെ അലർച്ച എന്നൊക്കെ പറയുന്നുണ്ടാവും.

ഇത് റോബിന് വിഷമമായാലും പ്രശ്നമില്ല. ഇത് ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്. എനിക്ക് പറ്റാത്ത കാര്യം കണ്ട് കഴിഞ്ഞാല്‍ അത് ഞാന്‍ തുറന്ന് പറയും. ആ സിസ്റ്റർ വന്നിട്ട് മൂന്ന് തവണയാണ് റിക്വസ്റ്റ് ചെയ്തത്. അത് അല്ല അവിടെ ചെയ്യേണ്ട കാര്യം. ക്ഷമ പറയുകയായിരുന്നു അവിടെ വേണ്ടത്. ക്യാമറ പിടിച്ച് നില്‍ക്കുന്നവരും ടീച്ചറോട് മാറി നില്‍ക്കാന്‍ പറയുന്നുണ്ട്.

സിംഹ ഗർജ്ജനം എന്ന് പറയുന്നവർ
ആ ഒരു കാറിന്റെ കാര്യം തന്നെ വളരെ സമാനാധനത്തോടെ കണ്‍വീന്‍സിങ്ങ് ആയിട്ട് പറയാമായിരുന്നു. അതിന് പകരം വേറൊരു രീതിയാണ് സ്വീകരിച്ചത്. ഭക്തർക്ക് വേണ്ടിയായിരിക്കും അത് ചെയ്തത്. എന്നാല്‍ കാലം എന്ന് പറയുന്ന ഒരു സാധനം ഉണ്ട്. നമ്മള്‍ വിചാരിക്കും നമ്മുടെ കൂടെ എല്ലാവരും ഉണ്ടെന്ന്. എന്നാല്‍ ഇന്ന് ആർക്കുന്നത് സിംഹ ഗർജ്ജനം എന്ന് പറയുന്നവർ നാളെ ഇതേ ഗർജ്ജനം കേട്ട് എന്തോന്നടെ ഇത് കുറുക്കനോ എന്ന് ചോദിക്കും.

പുറത്ത് നില്‍ക്കുന്ന പലർക്കും ഇത് ഒരു തമാശയായിട്ടാണ് തോന്നുന്നത്. എനിക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നത് വ്യക്തിപരമായ കാര്യമാണ്. പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തിന് വ്യകതയുണ്ടായിരുന്നു. എന്നാല്‍ ആ ശൈലി എല്ലാം നശിപ്പിച്ചു. ഇതിന് പകരം ഒരു സ്റ്റോറിയോ പോസ്റ്റോ ഒക്കെ ഇട്ടതായിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് കാര്യം മനസ്സിലാവുമെന്നും സായി കൃഷ്ണ ചോദിക്കുന്നു.












Click it and Unblock the Notifications