'അവർ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി, മുന്നില്‍ ബാഗ് പൊത്തിക്കൊണ്ടാണ് ഞാന്‍ പോയത്'; നാദിറ
ബിഗ്ബോസ് മലയാളം സീസൺ 5 ഗ്രാന്റ്ഫിനാലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി മുന്നിൽ ഏതാനും ആഴ്ചകൾ മാത്രം. ഇപ്പോൾ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ നാദിറയാണ് തന്റെ ജീവിതത്തിലെ ഉയർത്തകളെക്കുറിച്ചും താഴ്ച്ചകളെക്കുറിച്ചും സംസാരിച്ചത്.
നാദിറ മുൻപ് തന്റെ ജീവിതകഥ പറഞ്ഞപ്പോഴും അതുകേട്ടുനിന്നവർക്കൊക്കെ വല്ലാത്തൊരു സങ്കടമുണ്ടായിരുന്നു. തന്റെ സ്കൂൾ പഠനകാലത്ത് അനുഭവിച്ച ക്രൂരതകളെക്കുറിച്ച് നാദിറ പറഞ്ഞിരുന്നു. ഈ ടാസ്ക്കിലും നാദിറ താൻ നേരിട്ട പരിഹാസത്തെക്കുറിച്ച് ലൈംഗികാതിക്രമത്തെക്കുറിച്ചും തുറന്നുപറയുന്നുണ്ട്.

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് 1999ൽ ആണ് താൻ ജനിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് നാദിറ ടാസ്ക്ക് തുടങ്ങിയത്. തന്റെ കഥയ്ക്ക് 'അവനിൽ നിന്നും അവളിലേക്കുള്ള ദൂരം' എന്നാണ് നാദിറ നൽകിയ പേര്. കുടുംബത്തിൽ ആൺകുട്ടിയാണ് ജനിച്ചതെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നുവെന്നും കാരണം പണിയെടുത്ത് വീട് നോക്കാൻ ഒരാൾ ആയല്ലോ എന്നായിരുന്നു എല്ലാവർക്കുമെന്നും നാദിറ പറഞ്ഞു.
എന്നാൽ കുട്ടിക്കാലത്ത് തനിക്ക് പെൺകുട്ടികളോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടമെന്നും താൻ തിരഞ്ഞെടുത്ത കളിപ്പാട്ടങ്ങൾ പോലും പാവകളായിരുന്നുവെന്നും നാദിറ പറയുന്നു. ഏഴാം ക്ലാസിന് ശേഷം താൻ സ്കൂൾ മറിയിരുന്നുവെന്നും മിക്സ്ഡ് സ്കൂൾ ആണെങ്കിലും ആൺകുട്ടികൾ മാത്രമാണ് ക്ലാസിൽ ഉണ്ടായിരുന്നതെന്നും നാദിറ പറയുന്നു.
അവിടെവെച്ച് മറ്റ് കുട്ടികൾ തന്നെ 'ചാന്തുപൊട്ട്' എന്നൊക്കെ വിളിച്ചിരുന്നുവെന്നും തന്റെ ഉപ്പയുടെ മുന്നിൽ നിന്നാണ് ഇങ്ങനെ വിളിച്ചതെന്നും പറയുന്നു. വളരെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അതൊക്കയെന്നും നാദിറ പറയുന്നു. താൻ ഒരുപാട് വട്ടം ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ടെന്നും നാദിറ പറയുന്നു.
ഏഴാം ക്ലാസിന് ശേഷം ഞാൻ സ്കൂൾ മാറിയിരുന്നു. മിക്സ്ഡ് സ്കൂൾ ആണെങ്കിലും ആൺകുട്ടികൾ മാത്രമാണ് ക്ലാസിൽ ഉണ്ടായിരുന്നത്. അവർ സ്വന്തം ഉപ്പയുടെ മുന്നിൽ വച്ച് പോലും 'ചാന്തുപൊട്ടെ' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് വിളിച്ചത് വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. മിക്കപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരുന്നു. ഒപ്പമുള്ള സഹപാഠികൾ എന്നെ ഒപ്പം ചേർക്കില്ലായിരുന്നു.
തന്നെ മറ്റ് കുട്ടികൾ കളിയാക്കുമ്പോൾ അധ്യാപകരോട് പറയാറുണ്ടായിരുന്നുവെങ്കിലും ആൺകുട്ടിയെ പോലെ നടക്കാനാണ് അവർ തന്നോട് പറഞ്ഞിരുന്നതെന്നും നാദിറ പറയുന്നു. തന്റെ ക്ലാസിലെ എട്ടോളം ആൺകുട്ടികൾ തന്നെ 'സെക്ഷ്വലി റേപ്പ്' എന്ന രീതിയിൽ ആക്രമിച്ചിരുന്നുവെന്നും നാദിറ പറഞ്ഞു.
തൻറെ വസ്ത്രം കീറിയെന്നും തൻറെ സെക്ഷ്വൽ ഓർഗൻ എന്താണ് എന്ന് നോക്കാനാണ് അവർ ശ്രമിച്ചത് എന്നും നാദിറ പറയുന്നു. തന്നെ ഫിസിക്കലി ആക്രമിച്ചുവെന്നും ഇന്ന് അത് വേദനിപ്പിക്കുന്ന അനുഭവമാണ് അതെന്നും നാദിറ പറയുന്നു. അന്ന് സ്റ്റാഫ് റൂമിലേക്ക് ഒരു ബാഗ് പൊത്തിപ്പിടിച്ചാണ് താൻ പോയതെന്നും നാദിറ പറഞ്ഞു.
എന്നാൽ അവിടെ ഉണ്ടായിരുന്ന ഒരു അധ്യാപകരും ആ കുട്ടികളെ വിളിച്ച് ശാസിക്ക പോലും ചെയ്തിരുന്നില്ലെന്ന് നാദി പറയുന്ന. പകരം തന്നെ തിരുത്താനാണ് നോക്കിയതെന്നും നാദിറ പറയുന്നു. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും നാദിറ പറഞ്ഞു.












Click it and Unblock the Notifications