• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം കണ്ടാല്‍ ബോയ് ഫ്രണ്ടാണെന്നാണ് പ്രചരണം: അതിനുള്ള കാശില്ലെന്നും ദില്‍ഷ

Google Oneindia Malayalam News

ബിഗ് ബാസ് മലയാളം സീസണ്‍ 4 ല്‍ ഒരു സാധാരണ മത്സരാർത്ഥിയായി എത്തി പ്രഗല്‍ഭരായ പല എതിരാളികളേയും മറികടന്ന് കിരീടവുമായി പുറത്തിറങ്ങിയ വ്യക്തിയാണ് ദില്‍ഷ പ്രസന്നന്‍. ഒന്നാം സമ്മാനം നല്‍കിയതിനെതിരെ പല വിമർശനങ്ങളും ഒളിഞ്ഞും തെളിഞ്ഞും വന്നെങ്കിലും വലിയ പിന്തുണയും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും നിരവധി വിവാദങ്ങള്‍ താരത്തെ വേട്ടയാടിയിരുന്നു.

അതിനെല്ലാം കൃത്യമായ രീതിയിലുള്ള മറുപടിയും അവർ നല്‍കി. ഇപ്പോഴിതാ തന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുയാണ് താരം. സ്മാർട്ട് പിക്സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദില്‍ഷ പ്രസന്നന്‍.

ദിലീപ് സങ്കടപ്പെടേണ്ടി വരുമോ? ഹൈക്കോടതി കാത്ത് വെച്ചിരിക്കുന്നത് എന്ത്?, ഇന്ന് നിർണ്ണായകംദിലീപ് സങ്കടപ്പെടേണ്ടി വരുമോ? ഹൈക്കോടതി കാത്ത് വെച്ചിരിക്കുന്നത് എന്ത്?, ഇന്ന് നിർണ്ണായകം

അച്ഛന്റെ വീട് തലശ്ശേരിയിലായിരുന്നെങ്കിലും

അച്ഛന്റെ വീട് തലശ്ശേരിയിലായിരുന്നെങ്കിലും ഞാനും അനിയത്തിയുമെല്ലാം പഠിച്ചത് കൊയിലാണ്ടിയാണ്. സാധാരണ സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനം കഴിഞ്ഞതിന് പിന്നാലെ എയർ ഹോസ്റ്റസ് മേഖലയിലേക്ക് കടക്കാനൊരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീട്ടുകാർക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. ട്രാവലിങ് ഭയങ്കര ഇഷ്ടം ആയതിനാലാണ് ആ ഒരു ജോലി തിരഞ്ഞെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചതെന്നും ദില്‍ഷ പറയുന്നു.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

ഡാന്‍സർ എന്ന കരിയറിലൂടെ തന്നെ ദൈവം

പക്ഷെ ഡാന്‍സർ എന്ന കരിയറിലൂടെ തന്നെ ദൈവം കൂടുതല്‍ യാത്രകള്‍ക്കുള്ള സാഹചര്യം ഉണ്ടാക്കി. ബിഗ് ബോസില്‍ കയറുന്നതന് മുമ്പ് നോർത്ത് ഇന്ത്യയിലേക്ക് പോയിട്ടുണ്ട്. ബൈക്കില്‍ പോകണമെന്നായിരുന്നു ആഗ്രഹം. കോവിഡിന്റെ പ്രശ്നം ആയതുകൊണ്ട് അത് നടന്നില്ല. നാട്ടിലെത്തിയാല്‍ ഏട്ടന്റെ ബൈക്ക് എടുത്ത് ഒടിക്കാറുണ്ട്. മൂന്ന് വർഷമായി ബാംഗ്ലൂരില്‍ അമേരിക്കന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. അവിടെ നിന്നാണ് ബിഗ് ബോസിലേക്ക് എത്തിയത്. പഠിക്കുന്ന സമയത്താണ് ഡി ഫോർ ഡാന്‍സിലേക്ക് എത്തുന്നതെന്നും ദില്‍ഷ പ്രസന്നന്‍ വ്യക്തമാക്കുന്നു.

എന്ത് സംഭവങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ആളാണ്

എന്ത് സംഭവങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ ഞാനൊരു വണ്ടിയില്‍ കയറിയാല്‍ അത് എന്റേതാണ്, ഒരു വീട്ടില്‍ കയറിയാല്‍ ആ വീട് എന്റേതാണ്, ഏതെങ്കിലും ആണ്‍കുട്ടിയോടൊപ്പമുള്ള ഫോട്ടോ ഇട്ടാല്‍ അത് എന്റെ ബോയ് ഫ്രണ്ടാണ്- എന്നുള്ള രീതിയിലുള്ള പ്രചരണമാണ് നടക്കുന്നത്. ഒരു ബെന്‍സ് കാറിന്റെ ഫോട്ടോ ഇട്ടപ്പോള്‍ അതെന്റേത് ആണെന്നായിരുന്നു പ്രചരണം. സത്യത്തില്‍ ആ വണ്ടിയൊന്നും എടുക്കാനുള്ള കാശൊന്നും എന്റെ കയ്യിലില്ല.

ഈ ലുക്കില്‍ അമ്മയെ പോലുണ്ട് ഞാന്‍: വൈറലായി അനുപമ പരമേശ്വരന്റെ പുതിയ സാരി ചിത്രങ്ങള്‍

എഴുപതോ എണ്‍പതോ ലക്ഷം രൂപ വരും ആ വണ്ടിക്ക്.

എഴുപതോ എണ്‍പതോ ലക്ഷം രൂപ വരും ആ വണ്ടിക്ക്. അത്രക്കൊന്നും ഞാന്‍ വളർന്നിട്ടില്ല. എല്ലാ മനുഷ്യരേയും പോലെ ആ വണ്ടി കണ്ടപ്പോള്‍ അതിനുള്ളില്‍ ഇരിക്കാനും ഒരു വീഡിയോ എടുക്കാനും എനിക്കും ഒരു ആഗ്രഹം തോന്നി. അങ്ങനെ എടുത്ത ഒരു വീഡിയോ ആയിരുന്നു അത്. അപ്പോഴേക്കും ആളുകള്‍ പ്രചരിപ്പിച്ചു. വണ്ടി എടുക്കാനൊക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇത്ര വലുതൊന്നും എടുക്കാനാവില്ലെന്നും ദില്‍ഷ പ്രസന്നന്‍ അഭിപ്രായപ്പെടുന്നു.

ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ

ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ കൂറേ ആളുകള്‍ വിളിക്കാറുണ്ട്. റോമില്‍ നിന്നടക്കം ഒരു കുടുംബം വിളിച്ച് പിന്തുണ അറിയിക്കുകയും കൂടെയുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. സത്യത്തില്‍ എനിക്ക് വേണ്ടി കൂടുതല്‍ കഷ്ടപ്പെട്ടത് അമ്മയാണ്. എല്ലാ കാലത്തും എന്റെ കൂടെ നിന്നത് എന്റെ കുടുംബമാണ്. അതുകൊണ്ട് തന്നെ മറ്റ് വിമർശനങ്ങളെയൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല.

ഞാന്‍ ബിഗ് ബോസ് വിന്നറാവുമെന്ന് വീട്ടുകാർ കരുതിയിരുന്നോ

ഞാന്‍ ബിഗ് ബോസ് വിന്നറാവുമെന്ന് വീട്ടുകാർ കരുതിയിരുന്നോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ വിജയിക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. മലയാളം ബിഗ് ബോസില്‍ ഇന്നുവരെ ഒരു പെണ്‍കുട്ടി വിജയിച്ചിട്ടില്ല. ഇത്തവണ അതുണ്ടാവണം എന്നായിരുന്നു ആഗ്രഹം. പെണ്‍കുട്ടികള്‍ക്കും ഇതെല്ലാം സാധിക്കുമെന്നും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്ന് പോവാന്‍ അവർക്കും കഴിയുമെന്ന് കാണിക്കണമെന്നുണ്ടായിരുന്നു. വിന്നറായപ്പോള്‍ വീട്ടുകാർക്കും വലിയ സന്തോഷമായിരുന്നു.

 എനിക്ക് ചിരിയാണ് വന്നത്: ഇത് കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍ എനിക്ക് ചിരിയാണ് വന്നത്: ഇത് കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

Recommended Video

cmsvideo
  ബിഗ് ബോസ് മലയാളം അൾട്ടിമേറ്റ് വരുന്നു | *BiggBoss
  English summary
  bigg boss winner Dilsha Prasannan says if share a pic with a boy, it spread that it is boy friend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X